Top

‘ജാതിയമോ വര്‍ഗീയമോ ആയ പരാമര്‍ശം സുധാകരന്‍ നടത്തില്ല’; പിന്തുണച്ച് ലിജു

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതിയുടെ പരാതിയില്‍ മന്ത്രി ജി സുധാകരനെ പിന്തുണച്ച് ഡിസിസി അധ്യക്ഷന്‍ എം ലിജു. സുധാകരന്‍ സിപിഐഎമ്മിന്റെ ഉന്നത നേതാവാണെന്നും അദ്ദേഹം ജാതിയ പരാമര്‍ശങ്ങളോ വര്‍ഗീയ പരാമര്‍ശങ്ങളോ നടത്തുമെന്ന് കരുതുന്നില്ലെന്നും ലിജു പറഞ്ഞു. എതിര്‍രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ട ആളാണെങ്കിലും വ്യക്തിത്വമുള്ളവരെ അംഗീകരിക്കുന്നതില്‍ തെറ്റിലെന്നും ലിജു കൂട്ടിചേര്‍ത്തു. ഇതോടെ ആലപ്പുഴ കോണ്‍ഗ്രസിലെ അതൃപ്തി പരസ്യമാവുകയാണ്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ കൂടിയായ യുവതിയുടെ പരാതിയില്‍ അടിയന്തിര നടപടി വേണമെന്ന കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂര്‍ കഴിഞ്ഞ ദിവസം […]

17 April 2021 5:42 AM GMT

‘ജാതിയമോ വര്‍ഗീയമോ ആയ പരാമര്‍ശം സുധാകരന്‍ നടത്തില്ല’; പിന്തുണച്ച് ലിജു
X

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതിയുടെ പരാതിയില്‍ മന്ത്രി ജി സുധാകരനെ പിന്തുണച്ച് ഡിസിസി അധ്യക്ഷന്‍ എം ലിജു. സുധാകരന്‍ സിപിഐഎമ്മിന്റെ ഉന്നത നേതാവാണെന്നും അദ്ദേഹം ജാതിയ പരാമര്‍ശങ്ങളോ വര്‍ഗീയ പരാമര്‍ശങ്ങളോ നടത്തുമെന്ന് കരുതുന്നില്ലെന്നും ലിജു പറഞ്ഞു. എതിര്‍രാഷ്ട്രീയ പാര്‍ട്ടിയില്‍പെട്ട ആളാണെങ്കിലും വ്യക്തിത്വമുള്ളവരെ അംഗീകരിക്കുന്നതില്‍ തെറ്റിലെന്നും ലിജു കൂട്ടിചേര്‍ത്തു.

ഇതോടെ ആലപ്പുഴ കോണ്‍ഗ്രസിലെ അതൃപ്തി പരസ്യമാവുകയാണ്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ കൂടിയായ യുവതിയുടെ പരാതിയില്‍ അടിയന്തിര നടപടി വേണമെന്ന കെപിസിസി ജനറല്‍ സെക്രട്ടറി എഎ ഷുക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെയാണ് സുധാകരന് ലിജുവിന്റെ പിന്തുണ.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരി 8 നു പരാതിക്കാരിയെ വിവാഹം ചെയ്തതിനു പിന്നാലെ മന്ത്രി പഴ്‌സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്നും പരാതിയില്‍ പറയുന്നു.

കേസ് അമ്പലപ്പുഴ പൊലീസ് പരിഗണിച്ചില്ലെങ്കില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും തനിക്ക് മേല്‍ എന്ത് സമ്മര്‍ദമുണ്ടായാലും പരാതിയില്‍ നിന്നും പിന്‍മാറില്ലെന്നും യുവതി അറിയിച്ചിട്ടുണ്ട്.

എന്നാല്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ച പൊളിറ്റിക്കല്‍ ക്രിമിനലിസം ഇത്ര വേഗം വ്യക്തമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താന്‍ പറഞ്ഞതെല്ലാം ലോകം മുഴുവന്‍ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Popular Stories

    Next Story