Top

ആലപ്പുഴയില്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ച് കടന്നുകളഞ്ഞ കാര്‍ കണ്ടെത്തി

സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

30 May 2021 3:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലപ്പുഴയില്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ച് കടന്നുകളഞ്ഞ കാര്‍ കണ്ടെത്തി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കൈതവനയില്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ച് കടന്നുകളഞ്ഞ കാര്‍ പൊലീസ് കണ്ടെത്തി. അപകടമുണ്ടാക്കിയ ശേഷം കടന്നു കളഞ്ഞ കാര്‍ സിസിടിവി പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് പാതിരപ്പള്ളി സ്വദേശിയായ ശ്യാമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.

ഇന്നലെ വൈകിട്ടോട്ടെ കൈതവനയില്‍ വെച്ചാണ് ശ്യാം ഓടിച്ച കാര്‍ സമീഷ് എന്ന യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയത്. അമിത വേഗതയിലെത്തിക കാര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന സമീഷിന്റെ കാലുകളിലാണ് ഇടിച്ചത്. സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കാറ് കണ്ടെത്താന്‍ ആദ്യഘട്ടത്തില്‍ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കാറിന്റെ നമ്പന്‍ വ്യക്തമായത്.

അതേസമയം കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സമീഷ് അപകടനില തരണം ചെയ്തിട്ടില്ല. വണ്ടാനം മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്. വിദഗ്ദ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

Popular Stories

    Next Story