Top

ജി സുധാകരന് എതിരെ കൂടുതല്‍ നേതാക്കള്‍?; ആരോപണങ്ങളെ പിന്തുണച്ച് മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറിയും

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം പരിശോധിക്കാന്‍ സിപിഐഎം നിയോഗിച്ച അന്വേഷണ സമിതിക്ക് മുന്നില്‍ മുന്‍ മന്ത്രി ജി സുധാകരനടക്കമുള്ളവര്‍ക്കെതിരെ കൂടുതല്‍ നേതാക്കള്‍. ജി സുധാകരന്‍ കാര്യക്ഷമായി ഇടപെട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയ നിലവിലെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം ഉന്നയിച്ച ആരോപണങ്ങളെ മന്ത്രി സജി ചെറിയാനും എ എം ആരിഫ് എംപിയും പിന്തുണച്ചെന്നാണ് റിപ്പോര്‍ട്ട്. എളമരം കരീം, കെജെ തോമസ് എന്നിവരുള്‍പ്പെട്ട കമ്മീഷന്റെ രണ്ട് ദിവസം നീണ്ട തെളിവെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. […]

25 July 2021 9:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജി സുധാകരന് എതിരെ കൂടുതല്‍ നേതാക്കള്‍?; ആരോപണങ്ങളെ പിന്തുണച്ച് മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറിയും
X

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചുവെന്ന ആരോപണം പരിശോധിക്കാന്‍ സിപിഐഎം നിയോഗിച്ച അന്വേഷണ സമിതിക്ക് മുന്നില്‍ മുന്‍ മന്ത്രി ജി സുധാകരനടക്കമുള്ളവര്‍ക്കെതിരെ കൂടുതല്‍ നേതാക്കള്‍. ജി സുധാകരന്‍ കാര്യക്ഷമായി ഇടപെട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയ നിലവിലെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം ഉന്നയിച്ച ആരോപണങ്ങളെ മന്ത്രി സജി ചെറിയാനും എ എം ആരിഫ് എംപിയും പിന്തുണച്ചെന്നാണ് റിപ്പോര്‍ട്ട്. എളമരം കരീം, കെജെ തോമസ് എന്നിവരുള്‍പ്പെട്ട കമ്മീഷന്റെ രണ്ട് ദിവസം നീണ്ട തെളിവെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ശനി ഞായര്‍ ദിവസങ്ങളിലായി അന്‍പതോളം പേരില്‍ നിന്നാണ് കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ചത്. തെളിവെടുപ്പില്‍ എംഎല്‍എ എച്ച് സലാം ഉന്നയിച്ച ആരോപണങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എം പി, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, പിപി ചിത്തരഞ്ജന്‍ എംഎല്‍എ തുടങ്ങിയവര്‍ സ്വീകരിച്ചത് എന്നാണ് വിവരം.

ഞായറാഴ്ച ഇരുപത്തഞ്ചോളം പേരില്‍ നിന്നും ശനിയാഴ്ചയും ഇരുപതിലധികം പേരെയും കണ്ടാണ് കമ്മിഷന്‍ വിവരങ്ങള്‍ ശേഖരിച്ചത്. ജില്ലാ നേതൃയോഗങ്ങളിലും സംസ്ഥാന കമ്മിറ്റിയിലും ഉയര്‍ന്ന ആരോപണങ്ങളെ ശരിവയ്ക്കുന്നതായിരുന്നു കമ്മീഷനു ലഭിച്ച പരാതികളുമെന്നാണ് വിവരം. കമ്മീഷന്‍ കണ്ട മിക്കവരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി സുധാകരന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിലെ അംഗങ്ങള്‍, സുധാകരന്‍ കമ്മിഷനു കൈമാറിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്.

അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗങ്ങളും ഏരിയ കമ്മിറ്റിക്കു കീഴിലുള്ള ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം പേരില്‍ നിന്ന് ഇന്നലെ കമ്മിഷന്‍ വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം, പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന പശ്ചാത്തലത്തില്‍ എളമരം കരീമിന് മടങ്ങേണ്ടിയിരുന്നതില്‍ സിറ്റിങ് താല്‍ക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് വീണ്ടും സിറ്റിങ് നടത്തിയേക്കുമെന്നാണ് വിവരം.

Popular

    Next Story