Top

ആലപ്പുഴയില്‍ കൊവിഡ്-19 രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് ബൈക്കില്‍; ദൃശ്യങ്ങള്‍ പുറത്ത്

ഗുരുതരാവസ്ഥയിലുള്ള കൊവിഡ്-19 രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് ബൈക്കില്‍. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് സംഭവം. ആരോഗ്യസ്ഥിതി മോശമായതോടെ ബൈക്കില്‍ മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയായിരുന്നുവെന്നുമാണ് റിപ്പോട്ട്. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. എന്നാല്‍ സിഎഫ്എല്‍ടിസിയില്‍ ആവശ്യത്തിനുള്ള സൗകര്യം ഇല്ലെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ‘ ഇവിടെ സൗകര്യങ്ങളൊന്നുമില്ല. ആംബുലന്‍സോ, ഓക്‌സിജനോ ഡോക്ടറോ ഇല്ല. ഇവിടെ കണ്ട് എന്തേലും പറ്റി കഴിഞ്ഞാല്‍ ആര് ഉത്തരം പറയും. ഇവിടെ കൊച്ചുങ്ങള്‍ മുതല്‍ പ്രായമായവര്‍ ഉണ്ട്. അധികൃതരെ വിളിച്ചിരുന്നു. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കാനാണ് […]

6 May 2021 11:33 PM GMT

ആലപ്പുഴയില്‍ കൊവിഡ്-19 രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് ബൈക്കില്‍; ദൃശ്യങ്ങള്‍ പുറത്ത്
X

ഗുരുതരാവസ്ഥയിലുള്ള കൊവിഡ്-19 രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയത് ബൈക്കില്‍. ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലാണ് സംഭവം. ആരോഗ്യസ്ഥിതി മോശമായതോടെ ബൈക്കില്‍ മെഡിക്കല്‍ കോളെജില്‍ എത്തിക്കുകയായിരുന്നുവെന്നുമാണ് റിപ്പോട്ട്.

വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. എന്നാല്‍ സിഎഫ്എല്‍ടിസിയില്‍ ആവശ്യത്തിനുള്ള സൗകര്യം ഇല്ലെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

‘ ഇവിടെ സൗകര്യങ്ങളൊന്നുമില്ല. ആംബുലന്‍സോ, ഓക്‌സിജനോ ഡോക്ടറോ ഇല്ല. ഇവിടെ കണ്ട് എന്തേലും പറ്റി കഴിഞ്ഞാല്‍ ആര് ഉത്തരം പറയും. ഇവിടെ കൊച്ചുങ്ങള്‍ മുതല്‍ പ്രായമായവര്‍ ഉണ്ട്. അധികൃതരെ വിളിച്ചിരുന്നു. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കാനാണ് പറഞ്ഞത്. ഞങ്ങള്‍ ടൗണ്‍ഹാളില്‍ ആയിരുന്നു. അവിടെ നിന്നും നേരിയ കുറവ് ഉണ്ടാവുന്നവരെയാണ് ഇവിടെ എത്തിക്കുന്നത്. സ്ഥലത്തുണ്ടായിരുന്ന കൊവിഡ്-19 രോഗി വിഷ്ണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Popular Stories

    Next Story