Top

ആലപ്പുഴ ബൈപാസ് ടോള്‍ബൂത്ത് തകര്‍ന്നു; വാഹനത്തിനായി തിരച്ചില്‍

ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിന്റെ ടോള്‍ബൂത്ത് തകര്‍ന്നു. പുലര്‍ച്ചെ തടിയുമായെത്തിയ ലോറി ഇടിച്ചാണ് ടോള്‍ ബൂത്തിന് കേട് പാട് പറ്റിയത്. വാഹനത്തിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ബൈപ്പാസ് കാണാനെത്തുന്നവരുടെ തിരക്ക് മൂലം കഴിഞ്ഞ ദിവസവും അപകടം സംഭവിച്ചിരുന്നു. ബൈപാസിലേക്ക് പ്രവേശിക്കാന്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ കളര്‍കോടും കൊമ്മാടിയിലും നിരവധി വാഹനങ്ങളായിരുന്നു കാത്തുകിടന്നത്. മണിക്കൂറുകളോളം കാത്തു നിന്ന വാഹനങ്ങള്‍ ബൈപ്പാസിലേക്ക് പ്രവേശിച്ചതോടെ വലിയ ഗതാഗതകുരുക്ക് ഉണ്ടായി. തുടര്‍ന്ന് പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടക്കുകയായിരുന്നു. അരനൂറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷമാണ് […]

29 Jan 2021 12:11 AM GMT

ആലപ്പുഴ ബൈപാസ് ടോള്‍ബൂത്ത് തകര്‍ന്നു; വാഹനത്തിനായി തിരച്ചില്‍
X

ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപ്പാസിന്റെ ടോള്‍ബൂത്ത് തകര്‍ന്നു. പുലര്‍ച്ചെ തടിയുമായെത്തിയ ലോറി ഇടിച്ചാണ് ടോള്‍ ബൂത്തിന് കേട് പാട് പറ്റിയത്. വാഹനത്തിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

ബൈപ്പാസ് കാണാനെത്തുന്നവരുടെ തിരക്ക് മൂലം കഴിഞ്ഞ ദിവസവും അപകടം സംഭവിച്ചിരുന്നു. ബൈപാസിലേക്ക് പ്രവേശിക്കാന്‍ ഉദ്ഘാടനത്തിന് മുമ്പ് തന്നെ കളര്‍കോടും കൊമ്മാടിയിലും നിരവധി വാഹനങ്ങളായിരുന്നു കാത്തുകിടന്നത്. മണിക്കൂറുകളോളം കാത്തു നിന്ന വാഹനങ്ങള്‍ ബൈപ്പാസിലേക്ക് പ്രവേശിച്ചതോടെ വലിയ ഗതാഗതകുരുക്ക് ഉണ്ടായി. തുടര്‍ന്ന് പലയിടത്തും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടക്കുകയായിരുന്നു.

അരനൂറ്റാണ്ടിലെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ദിവസം ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്തത്.
ഏറെ പ്രത്യേകതകളോടെയാണ് ബൈപാസ് നിര്‍മ്മിച്ചത്. ദേശീയപാത 66ല്‍ കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ആലപ്പുഴ ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത (എലിവേറ്റഡ് ഹൈവേ)യാണ്. മേല്‍പ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങള്‍ക്ക് ഇനി ആലപ്പുഴ നഗരത്തില്‍ കയറാതെ എളുപ്പത്തില്‍ യാത്ര ചെയ്യാം.

കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേയ്ക്ക് നല്‍കിയതുംകൂടി ചേര്‍ത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയില്‍ 92 വഴിവിളക്കുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 412 വിളക്കുകളുണ്ട്.

Next Story