Top

മോഡി വരാന്‍ വേണ്ടി കാത്തിരുന്നത് രണ്ട് മാസം; ഒടുവില്‍ വരുന്നില്ലെന്ന് അറിയിപ്പ്; ബൈപ്പാസ് തുറന്നുകൊടുക്കുന്നത് മുഖ്യമന്ത്രിയും ഗഡ്കരിയും ചേര്‍ന്ന്

ആലപ്പുഴ: മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നു. 28-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, ധനമന്ത്രി തോമസ് ഐസക്, സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍, ആലപ്പുഴ എം.പി എ എം ആരിഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ നവംബര്‍ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബൈപ്പാസ് ഉദ്ഘാടനത്തിന് താത്പര്യമുണ്ടെന്ന് […]

21 Jan 2021 6:22 AM GMT

മോഡി വരാന്‍ വേണ്ടി കാത്തിരുന്നത് രണ്ട് മാസം; ഒടുവില്‍ വരുന്നില്ലെന്ന് അറിയിപ്പ്; ബൈപ്പാസ് തുറന്നുകൊടുക്കുന്നത് മുഖ്യമന്ത്രിയും ഗഡ്കരിയും ചേര്‍ന്ന്
X

ആലപ്പുഴ: മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നു. 28-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, ധനമന്ത്രി തോമസ് ഐസക്, സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍, ആലപ്പുഴ എം.പി എ എം ആരിഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കഴിഞ്ഞ നവംബര്‍ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബൈപ്പാസ് ഉദ്ഘാടനത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് രണ്ടു മാസം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മോഡിക്ക് വേണ്ടി കാത്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രിക്ക് അസൗകര്യമായതിനാല്‍ വരില്ലെന്ന് കഴിഞ്ഞദിവസം അറിയിക്കുകയായിരുന്നു.

6.8 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ആലപ്പുഴ ബൈപ്പാസിന്. അതില്‍ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റര്‍ മേല്‍പ്പാലവുമാണ്. ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന ആദ്യത്തെ മേല്‍പ്പാലം കൂടിയാണിത്. കേന്ദ്ര പദ്ധതിയില്‍ 80 വഴിവിളക്കുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച 408 വിളക്കുകളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി അങ്ങനെ 344 കോടിയാണ് ആകെ അടങ്കല്‍. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 7 കോടി കെട്ടിവെച്ചു. അതടക്കം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമെ 25 കോടി ചിലവഴിച്ചു. നിര്‍മ്മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിക്കുന്നത്. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം പോലെ.

ബൈപ്പാസ് ഗതാഗതത്തിന് തുറക്കുന്നതോടുകൂടി കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വന്‍കിട പാലങ്ങളാണ് ഗതാഗത യോഗ്യമായത്. അടുത്ത മെയ് മാസത്തില്‍ പാലാരിവട്ടം പാലം തുറക്കും. 100 വര്‍ഷം ഗ്യാരഡിയുള്ള പാലമായിരിക്കും അത്. ഇ ശ്രീധരനാണ് അതിന്റെ മേല്‍നോട്ടചുമതല. അങ്ങനെ 3 ജില്ലകളിലായി 150 കിലോമീറ്ററിനുള്ളില്‍ 5 വന്‍കിട പാലങ്ങളാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചത്. ഇത് ചരിത്ര വിജയമാണെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിക്കുന്നു. ഈ മാസം 28-ാം തീയതി ഉച്ചയ്ക്ക് 1…

Posted by G Sudhakaran on Thursday, January 21, 2021
Next Story