Top

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്തു; ഉദ്ഘാടന വേദിയിലും വാദപ്രതിവാദങ്ങള്‍

ആലപ്പുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയായിരുന്നു ചടങ്ങുകള്‍. കേന്ദ്ര സഹമന്ത്രിമാരായ വികെ സിങ്, വി മുരളീധരന്‍, മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്‍, എംപി എഎം ആരിഫ്, നഗരഭാധ്യക്ഷ സൗമ്യാരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ പൊതുമരാമത്ത് മന്ത്രി […]

28 Jan 2021 4:07 AM GMT

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്തു; ഉദ്ഘാടന വേദിയിലും വാദപ്രതിവാദങ്ങള്‍
X

ആലപ്പുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയായിരുന്നു ചടങ്ങുകള്‍.

കേന്ദ്ര സഹമന്ത്രിമാരായ വികെ സിങ്, വി മുരളീധരന്‍, മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്‍, എംപി എഎം ആരിഫ്, നഗരഭാധ്യക്ഷ സൗമ്യാരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചു. കേരളവും കേന്ദ്രവും ഒന്നിച്ച് ഭരിച്ച കാലത്തുപോലും കോണ്‍ ഗ്രസിന് ഒന്നും ചെയ്യാനായില്ലെന്നും റോഡില്‍ അല്ല ജനഹൃദയങ്ങളില്‍ ഫ്‌ളക്‌സ് വെക്കാന്‍ പറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ദശാബ്ദങ്ങള്‍ വൈകിക്കിടന്ന ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് പിന്നില്‍ നിതിന്‍ ഗഡ്കരിയുള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരാണെന്ന അവകാശ വാദമാണ് വി മുരളീധരന്‍ ഉന്നയിച്ചത്. മോദി സര്‍ക്കാരിന്റെ കാലത്ത് ദേശീയ പാതാ വികസനത്തിന് വലിയ പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ കെസി വേണുഗോപാല്‍ എംപിയെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Popular Stories

    Next Story