Top

‘ഇപ്പോഴാണോ നേരം വെളുത്തേ, അപമാനിക്കരുത്’; അഭിമന്യൂ കൊലപാതകത്തിലെ വൈകിയുള്ള സിപിഐഎം പ്രതികരണത്തില്‍ പ്രതിഷേധം

ആലപ്പുഴ വള്ളിക്കുന്നത്തെ അഭിമന്യൂ കൊലപാതകത്തിലെ വൈകിയുള്ള സിപിഐഎം പ്രതികരണത്തില്‍ പ്രതിഷേധം ശക്തം. ഏപ്രില്‍ 14 ന് വിഷുദിവസം രാത്രി പതിനഞ്ചുകാരനായ അഭിമന്യൂവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎം ഔദ്യോഗിക പ്രതികരണം രേഖപ്പെടുത്തിയത് ഏപ്രില്‍ 15 ന് രാത്രിയിലാണ്. ഇതിനെതിരെയാണ് പാര്‍ട്ടിക്കെതിരെ വിമര്‍ശനം ശക്തമാവുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞുള്ള പാര്‍ട്ടിയുടെ പ്രതികരണം ആവശ്യമില്ലായിരുന്നുവെന്നും ഇപ്പോഴാണോ ബോധം വന്നതെന്നും പലരും ചോദിച്ചു. കൊലയില്‍ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെടുന്നു. ഇടത് പ്രൊഫൈലുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. അഭിമന്യൂ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും […]

15 April 2021 10:03 PM GMT

‘ഇപ്പോഴാണോ നേരം വെളുത്തേ, അപമാനിക്കരുത്’; അഭിമന്യൂ കൊലപാതകത്തിലെ വൈകിയുള്ള  സിപിഐഎം പ്രതികരണത്തില്‍ പ്രതിഷേധം
X

ആലപ്പുഴ വള്ളിക്കുന്നത്തെ അഭിമന്യൂ കൊലപാതകത്തിലെ വൈകിയുള്ള സിപിഐഎം പ്രതികരണത്തില്‍ പ്രതിഷേധം ശക്തം. ഏപ്രില്‍ 14 ന് വിഷുദിവസം രാത്രി പതിനഞ്ചുകാരനായ അഭിമന്യൂവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഐഎം ഔദ്യോഗിക പ്രതികരണം രേഖപ്പെടുത്തിയത് ഏപ്രില്‍ 15 ന് രാത്രിയിലാണ്. ഇതിനെതിരെയാണ് പാര്‍ട്ടിക്കെതിരെ വിമര്‍ശനം ശക്തമാവുന്നത്. 24 മണിക്കൂര്‍ കഴിഞ്ഞുള്ള പാര്‍ട്ടിയുടെ പ്രതികരണം ആവശ്യമില്ലായിരുന്നുവെന്നും ഇപ്പോഴാണോ ബോധം വന്നതെന്നും പലരും ചോദിച്ചു. കൊലയില്‍ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെടുന്നു. ഇടത് പ്രൊഫൈലുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

അഭിമന്യൂ എസ്എഫ്‌ഐ പ്രവര്‍ത്തകനാണെന്നും ആര്‍എസ്എസിന്റെ മയക്കുമരുന്ന് മാഫിയക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിരന്തരം പ്രതികരിക്കാറുണ്ടെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സിപി എഎഎം ഏരിയാ സെക്രട്ടറി ബി ബാബു പറഞ്ഞിരുന്നു. കൊലപാതകം ആസൂത്രിതമാണെന്നും ബാബു ആരോപിച്ചു.

സിപിഐഎം പ്രതികരണം-

“ആലപ്പുഴ വള്ളികുന്നത്ത് പടയണിവെട്ടം ക്ഷേത്രത്തില്‍ വിഷു ഉത്സവദിവസം ആര്‍എസ്എസുകാര്‍ നടത്തിയ അഭിമന്യുവിന്റെ പൈശാചികമായ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു വള്ളികുന്നം അമൃത എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആഭിമന്യു. അഭിമന്യുവിനോടൊപ്പം ഉണ്ടായിരുന്ന ആദര്‍ശ് ലാല്‍(18) കുത്തേറ്റ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. വള്ളികുന്നം മങ്ങാട്ട് കാശിനാഥനും (15) വെട്ടേറ്റു. ക്രൂരമായ ഇത്തരം കൊലപാതകങ്ങള്‍ നടത്താന്‍ ഉത്സവനാളോ അമ്പല മുറ്റമോ വിഷുപോലുള്ള വിശേഷ ദിവസമോ ആര്‍ എസ് എസിന് തടസമല്ല, അതൊക്കെ അവര്‍ ഒരു മറയാക്കുകയാണ്.
ആലപ്പുഴ വയലാറില്‍ ശാഖയില്‍ ചെല്ലാത്തതിന് അനന്തു എന്ന ഒരു പതിനഞ്ചു വയസുകാരനെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആര്‍ എസ് എസ് ക്രിമിനല്‍ സംഘം കൊലചെയ്തിരുന്നു.
നാട്ടില്‍ സമാധാനം പുലരാന്‍ ഒരുവിധത്തിലും ആര്‍ എസ്എസ് അനുവദിക്കില്ല എന്ന നിലയാണ് വന്നിട്ടുള്ളത്. ചെറിയ കുട്ടികളെപ്പോലും ഭീകരമായ രീതിയില്‍ കുത്തിക്കൊലപ്പെടുത്തുന്ന ആര്‍ എസ് എസിന്റെ മനുഷ്യത്വ വിരുദ്ധമായ ക്രൂരതയ്ക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണം. അഭിമന്യുവിന് ആദരാഞ്ജലി.”

ആലപ്പുഴ വള്ളികുന്നത്ത് പടയണിവെട്ടം ക്ഷേത്രത്തിൽ വിഷു ഉത്സവദിവസം ആർഎസ്എസുകാർ നടത്തിയ അഭിമന്യുവിന്റെ പൈശാചികമായ…

Posted by CPIM Kerala on Thursday, 15 April 2021

ബുധനാഴ്ച്ച രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. എന്നാല്‍ അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്നാണ് പിതാവ് അമ്പിളി കുമാര്‍ പറയുന്നത്. അതേസമയം അഭിമന്യൂവിന്റെ സഹോദരന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനെത്തിയ അഭിമന്യുവും കൂട്ടുകാരുമായി എതിര്‍ സംഘം തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Next Story