Top

അലന്റെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ത്ഥി; മത്സരിക്കുന്നത് കോഴിക്കോട് വലിയങ്ങാടിയില്‍

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോഴിക്കോട് കോര്‍പ്പറേഷനിലെ 61 ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. ആര്‍എംപി നേതൃത്വമാണ് ഷുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പൊലീസ് രാജിനെതിരേയുള്ള സ്ഥാനാര്‍ത്ഥിത്വമാണ് ഇതെന്നാണ് ആര്‍എംപിയുടെ പ്രതികരണം. ഷുഹൈബിന് യുഡിഎഫ് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. ദീര്‍ഘകാലം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്.

15 Nov 2020 1:19 AM GMT

അലന്റെ പിതാവ് ഷുഹൈബ് ആര്‍എംപി സ്ഥാനാര്‍ത്ഥി; മത്സരിക്കുന്നത് കോഴിക്കോട് വലിയങ്ങാടിയില്‍
X

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോഴിക്കോട് കോര്‍പ്പറേഷനിലെ 61 ാം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടുന്നത്. ആര്‍എംപി നേതൃത്വമാണ് ഷുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

പൊലീസ് രാജിനെതിരേയുള്ള സ്ഥാനാര്‍ത്ഥിത്വമാണ് ഇതെന്നാണ് ആര്‍എംപിയുടെ പ്രതികരണം. ഷുഹൈബിന് യുഡിഎഫ് പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. ദീര്‍ഘകാലം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ഷുഹൈബ്.

Next Story