Top

‘താഹയുടെ ജാമ്യം റദ്ദാക്കിയത് ദുരന്തം, ഭീകരം’; എനിക്ക് സന്തോഷിക്കാന്‍ ഒന്നുമില്ലെന്ന് അലന്‍ ശുഹൈബ്

പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയ്‌ക്കെതിരെ അലന്‍ ശുഹൈബ്. ഹൈക്കോടതി ഉത്തരവ് ദുരന്തമാണെന്നും ഭീകരമായിപ്പോയെന്നും അലന്‍ പറഞ്ഞു. പണിസ്ഥലത്ത് നിന്ന് താഹയാണ് കോടതി ഉത്തരവിന്റെ വിവരം വിളിച്ചറിയിച്ചത്. തനിക്ക് തുടര്‍ന്നും ജാമ്യം കിട്ടിയതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ലെന്നും അലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് അലന്റെ കുറിപ്പ്. ഇത് ഭീകരമായിപ്പോയി. ഈ താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്കിതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ല. കാരണം എന്റെ സഹോദരനാണ് ജയിലില്‍ പോയത്. […]

5 Jan 2021 5:38 AM GMT

‘താഹയുടെ ജാമ്യം റദ്ദാക്കിയത് ദുരന്തം, ഭീകരം’; എനിക്ക് സന്തോഷിക്കാന്‍ ഒന്നുമില്ലെന്ന് അലന്‍ ശുഹൈബ്
X

പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയ്‌ക്കെതിരെ അലന്‍ ശുഹൈബ്. ഹൈക്കോടതി ഉത്തരവ് ദുരന്തമാണെന്നും ഭീകരമായിപ്പോയെന്നും അലന്‍ പറഞ്ഞു. പണിസ്ഥലത്ത് നിന്ന് താഹയാണ് കോടതി ഉത്തരവിന്റെ വിവരം വിളിച്ചറിയിച്ചത്. തനിക്ക് തുടര്‍ന്നും ജാമ്യം കിട്ടിയതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ലെന്നും അലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് അലന്റെ കുറിപ്പ്.

ഇത് ഭീകരമായിപ്പോയി. ഈ താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്കിതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ല. കാരണം എന്റെ സഹോദരനാണ് ജയിലില്‍ പോയത്. അല്ലാതെ കേവലം കൂട്ടുപ്രതിയല്ല. അക്ഷരാര്‍ഥത്തില്‍ അറിയില്ല എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്ന്.

അലന്‍ ഷുഹൈബ്

അലന്‍ ഷുഹൈബിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

“താഹയാണ് ഈ ദുരന്തം വിളിച്ചറിയിച്ചത്. അവന്‍ പണി സ്ഥലത്തും ഞാന്‍ കോളേജിലുമായിരുന്നു. ഇന്നലെ താഹയുടെ ഇക്കാക്കയുടെ പിറന്നാളുമായിരുന്നു. കഴിഞ്ഞയാഴ്ച്ച സ്റ്റേഷനില്‍ ഒപ്പിടാന്‍ വേണ്ടി നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു. കുറേ കാലത്തിന് ശേഷം പുറത്ത് പോയി ഒരു മില്‍ക്കവിലും ഉന്നക്കായും കഴിച്ചു. പതിവ് പോലെ പൈസ അവന്‍ തന്നെയാണ് കൊടുത്തത്.

ജയിലില്‍ നിന്നും ഇറങ്ങിയാലുള്ള ഒരു തരം സാമൂഹിക ഒറ്റപ്പെടുത്തല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ പലരും മിണ്ടാതാകുമ്പോള്‍ എനിക്ക് അത് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നു. എനിക്ക് എന്തും തുറന്ന് പറയാന്‍ കഴിയുന്നത് അവനോട് മാത്രമായിരുന്നു.

ഇത് ഭീകരമായിപ്പോയി. ഈ താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്കിതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ല. കാരണം എന്റെ സഹോദരനാണ് ജയിലില്‍ പോയത്. അല്ലാതെ കേവലം കൂട്ടുപ്രതിയല്ല. അക്ഷരാര്‍ഥത്തില്‍ അറിയില്ല എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്ന്.”

യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് താഹ ഫസല്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ കീഴടങ്ങി. ജാമ്യം റദ്ദാക്കിയ എന്‍ഐഎയുടെ അപ്പീലിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കീഴടങ്ങിയ ശേഷം താഹ പ്രതികരിച്ചു. കേസില്‍ താഹയുടെ കൂട്ടുപ്രതിയായ അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കിയിരുന്നില്ല. അലന്‍ ഇപ്പോഴും ജാമ്യത്തില്‍ തുടരുകയാണ്.

താന്‍ ഒരുതെറ്റും ചെയതിട്ടില്ലെന്നും മാവോയിസ്റ്റ് പ്രചാരകനല്ലെന്നും താഹ പ്രതികരിച്ചു. രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും താഹ കൂട്ടിച്ചേര്‍ത്തു. അതേസമയം കേസിലെ വിധിയില്‍ തനിക്ക് സന്തോഷമില്ലെന്നും എന്റെ സഹോദരനാണ് ജയിലില്‍ പോയതെന്നും താഹ പ്രതികരിച്ചു.

അലനില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ യുഎപിഎ കേസിന് പര്യാപ്തമായ തെളിവല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നായിരുന്നു എന്‍ഐഎയുടെ വാദം.

2019 നവംബര്‍ ഒന്നിനായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇരുവരെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സെപ്തബര്‍ 9ന് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയായിരുന്നു. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമില്ലെന്ന് പറഞ്ഞാണ് എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കേസിന്റെ ആദ്യ ഘട്ടത്തില്‍ രണ്ട് പേരും മാവോയിസ്റ്റുകളാണെന്ന് പറഞ്ഞ് യുഎപിഎ സെക്ഷന്‍ 20 ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.

Popular Stories

    Next Story