‘അവളുടെ ഇഷ്ടത്തിനുസരിച്ച് ജീവിക്കാം’; ലവ് ജിഹാദ് അറസ്റ്റുകള്‍ക്കിടെ ഇതരമതസ്ഥരായ ദമ്പതികളെ ഒരുമിപ്പിച്ച് അലഹബാദ്കോടതി
ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവില്‍ നിന്നും വേര്‍പെടുത്തിയ ഭാര്യയെ തിരിച്ചയച്ച് അലഹബാദ് ഹൈക്കോടതി. ആരുടെ കൂടെ ജീവിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുസ്ലിം മതസ്ഥനായ സല്മാന് അലിയാസ് കരണിന്റെ ഭാര്യയെ ശിഖയെ വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ടു പോവുകയും ഭര്‍ത്താവായ സല്മാന് അലിയാസ് അന്യായമായി യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹത്തിന് നിര്‍ബന്ധിച്ചു എന്ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ ഈ എഫ്ഐആര്‍ കോടതി റദ്ദാക്കി. ശിഖയുടെ ഭര്‍ത്താവ് സല്മാന് ആലിയസ് നല്കിയ ഹരജിയിലാണ് കോടതി നടപടി. തന്റെ […]

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവില്‍ നിന്നും വേര്‍പെടുത്തിയ ഭാര്യയെ തിരിച്ചയച്ച് അലഹബാദ് ഹൈക്കോടതി. ആരുടെ കൂടെ ജീവിക്കണമെന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുസ്ലിം മതസ്ഥനായ സല്മാന് അലിയാസ് കരണിന്റെ ഭാര്യയെ ശിഖയെ വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ടു പോവുകയും ഭര്‍ത്താവായ സല്മാന് അലിയാസ് അന്യായമായി യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹത്തിന് നിര്‍ബന്ധിച്ചു എന്ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
എന്നാല്‍ ഈ എഫ്ഐആര്‍ കോടതി റദ്ദാക്കി. ശിഖയുടെ ഭര്‍ത്താവ് സല്മാന് ആലിയസ് നല്കിയ ഹരജിയിലാണ് കോടതി നടപടി. തന്റെ ഭാര്യയെ തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു ഇദ്ദേഹം നല്കിയ ഹരജി. നേരത്തെ തന്റെ ഇഷ്ടപ്രകാരമാണ് സല്‍മാനെ വിവാഹം കഴിച്ചതെന്ന് കോടതിയില്‍ ശിഖ ബോധിപ്പിച്ചിരുന്നു.
യുവതിക്ക് പ്രായപൂര്ത്തിയാതാണെന്നും അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് പങ്കജ് നഖ്വി, വിവേക് അഗര്‍വാള്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചിന്റേതാണ് വിധി. ദമ്പതികള്‍ക്ക് അവരുടെ വീട്ടില്‍ എത്തുന്നതുവരെ പൊലീസ് സുരക്ഷ നല്‍കാനും കോടതി ഉത്തരവിട്ടു.
- TAGS:
- Love Jihad