Top

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങള്‍ ചെന്നെത്തുന്നത് കുംഭമേളയിലേക്കോ?; അല്‍ ജസീറ റിപ്പോര്‍ട്ട്

മേളയുടെ 17ാം ദിവസം പതിനായിരക്കണക്കിന് പേര്‍ ഗംഗയില്‍ മുങ്ങുന്നതിനിടെയാണ് ഉത്സവത്തെ ‘പ്രതീകാത്മകമായി’ നിര്‍ത്തണമെന്ന് പ്രധാനമന്ത്രി ഭക്തരോട് അഭ്യര്‍ത്ഥിച്ചത്.

13 May 2021 7:28 AM GMT

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങള്‍ ചെന്നെത്തുന്നത് കുംഭമേളയിലേക്കോ?; അല്‍ ജസീറ റിപ്പോര്‍ട്ട്
X

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രൂക്ഷമായി ബാധിക്കപ്പെട്ട ഇന്ത്യയിലെ കൊവിഡ് വ്യാപനത്തില്‍ ആഴ്ചകള്‍ നീണ്ടുനിന്ന കുംഭമേളയ്ക്കും പങ്കെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട്.

ഏപ്രില്‍ ആദ്യത്തോടെ രാജ്യത്ത് ശക്തമായ കൊവിഡ് രണ്ടാം തരംഗത്തിനിടെ ദശലക്ഷക്കണക്കിന് ഭക്തര്‍ ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ഹിമാലയന്‍ നഗരമായ ഹരിദ്വാറില്‍ ഹിന്ദു തീര്‍ത്ഥാടനമായ കുംഭമേള ആചരിക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒത്തുകൂടിയ ഇവര്‍ കുംഭമേളയുടെ ഭാഗമായി ഗംഗാനദിയുടെ തീരത്ത് ആഴ്ചകളോളം നീണ്ടുനിന്ന ഉത്സവത്തിന്റെ ഭാഗമായി.

എന്നാല്‍ മേളയില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിക്കുകയും സന്യാസിമാരടക്കം മരണപ്പെടുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് മനസിലാക്കുന്നത് എന്നാല്‍ ഇതിനകം രോഗം ബാധിച്ചവര്‍ അവരരവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. പലര്‍ക്കും മടങ്ങിയെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ചു.

ഭക്തര്‍ തിരക്കേറിയ ബസുകളിലും ട്രെയിനുകളിലും നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും അണുബാധ പടര്‍ന്നു, ചില സംസ്ഥാനങ്ങളില്‍ ഇവരെ കണ്ടെത്താനും ക്വാറന്റീനിലാക്കാനും ശ്രമിച്ചു. എന്നാല്‍ മേളയില്‍ പങ്കെടുത്തവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പരിശോധന നടത്തണമെന്നും അധികൃതര്‍ പരസ്യ പ്രഖ്യാപനം നടത്തിയിട്ടും ഇത് അവഗണിച്ച് പലരും കൊവിഡ് പരിശോധയ്ക്ക് തയ്യാറായില്ല.

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലെ ഒരു ഉദ്യോഗസ്ഥന്‍ അല്‍ ജസീറയോട് പറഞ്ഞതനുസരിച്ച് ഗ്യാരസ്പൂരില്‍ നിന്നും സമീപ ഗ്രാമങ്ങളില്‍ നിന്നും 83 പേര്‍ കുംഭമേളയ്ക്കായി പോയപ്പോള്‍ അതില്‍ 61 പേര്‍ മാത്രമാണ് പരിശോധനയ്ക്ക് തയ്യാറായത്. അതില്‍ 60 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഒളിവില്‍ പോയ ബാക്കി 22 പേരെ പിന്നീട് കണ്ടെത്തുകയും പരിശോധനയ്ക്ക് വിധേയമാക്കി നിരീക്ഷണത്തില്‍ വെയ്ക്കേണ്ടിയും വന്നു.

Also Read: ഓക്‌സിജന്‍ പൂഴ്ത്തിവെപ്പ് കേസ്; ആപ്പ് എംഎല്‍എയ്‌ക്കെതിരെയുള്ള ഹര്‍ജി തള്ളി

ഇത്തരത്തില്‍ പരിശോധനയില്‍ നിന്ന് ഒളിച്ചോടുന്ന പോസിറ്റീവ് രോഗികളെ കണ്ടെത്താനായില്ലെങ്കില്‍ അവര്‍ വൈറസിന്റെ ‘സൂപ്പര്‍ സ്പ്രെഡറുകളായി’ മാറുമെന്ന് ഗ്യാരസ്പൂരില്‍ നിന്നുള്ള ഫലങ്ങള്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടുത്തി.

ഇതിനിടെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്, നേപ്പാളിലെ മുന്‍ രാജാവ് ഗ്യാനേന്ദ്ര ബിര്‍ ബിക്രം ഷാ, രാജ്ഞി കോമല്‍ രാജ്യ ലക്ഷ്മി ദേവി ഷാ, ബോളിവുഡ് സംഗീതസംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ കുംഭ മേളയില്‍ പങ്കെടുത്ത ശേഷം കൊവിഡ് പോസിറ്റീവായി.

ഇതില്‍ ശ്രാവണ്‍ റാത്തോഡ് ഏപ്രില്‍ 22 ന് മുംബൈയില്‍ വെച്ച് മരണപ്പെടുകയും ചെയ്തു.

മധ്യപ്രദേശിലെ ജബല്‍പൂരിലെ സ്വാമി ശ്യാം ദേവാചാര്യ മഹാരാജും ഉത്തരാഖണ്ഡിലെ മഹാന്ത് വിമല്‍ ഗിരിയും ഉള്‍പ്പടെ മേളയില്‍ പങ്കെടുത്ത ഒമ്പത് ഹിന്ദുസന്യാസികള്‍ക്ക് ജീവന്‍ നഷ്ടമായി.
മധ്യപ്രദേശിലെ കൊവിഡ് വ്യാപനത്തില്‍ 12 മുതല്‍ 15 ശതമാനം കേസുകളാണ് കുംഭമേളയില്‍ നിന്ന് തിരിച്ചെത്തിയവരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചില ജില്ലകളില്‍ ഇത് 20 ശതമാനത്തോളെ കേസുകളിലേക്കും ഉയരുന്നു.

ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഒഡീഷ തുടങ്ങി മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ കുംഭമേളയുമായി ബന്ധപ്പെട്ട കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്പ്പെട്ടു.

മേള അവസാനിച്ച് ഒരാഴ്ചയ്ക്കകം ഉത്തരാഖണ്ഡില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 806 മരണങ്ങളാണ്. സംസ്ഥാനത്തെ കൊവിഡ് 19 കേസുകളുടെ എണ്ണം ഇരട്ടിയിലധികമായി വര്‍ധിക്കുകയും ചെയ്തു.

ഒഡീഷയുടെ പടിഞ്ഞാറന്‍ ജില്ലകളില്‍ നിന്ന് കുംഭ മേളയിലേക്ക് പോയ നിരവധി ആളുകള്‍ സാംബാല്‍പൂര്‍, നുവാപഡ, ബാലങ്കിര്‍ തുടങ്ങിയ മേഖലകളില്‍ ബസുകളും ട്രെയിനുകളും ഉള്‍പ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്തത് ഇവിടങ്ങളിലെ വൈറസ് വ്യാപനത്തിന് കാരണമായി. ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലേക്ക് അവര്‍ വൈറസ് കൊണ്ടുവന്നു, ‘ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകനായ റാബി ദാസ് അല്‍ ജസീറയോട് പറഞ്ഞു.

അവരെ കണ്ടെത്താനും തിരിച്ചറിയാനും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും അവര്‍ സ്വതന്ത്രമായി മറ്റുള്ളവരുമായി ഇടകലര്‍ന്നെന്നും റാബി ദാസ് ആരോപിച്ചു.

സമ്പല്‍പൂരില്‍ പ്രതിദിനം 200 ഓളം കേസുകളാണ് ഏപ്രില്‍ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഏപ്രില്‍ 28 മുതല്‍ ഇത് പെട്ടന്ന് വര്‍ദ്ധിക്കുകയും മേയ് 9 ന് ഇത്
641 എന്ന റെക്കോര്‍ഡിലേക്കെത്തുകയും ചെയ്തു.

കഴിഞ്ഞയാഴ്ച കാരവാന്‍ ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ കൊവിഡ് വ്യാപനത്തില്‍ കുംഭമേളയിലെ ഒത്തുചേരല്‍ നിയന്ത്രണവിധേയമാക്കണമെന്നാവശ്യപ്പെട്ട ഉത്തരാഖണ്ഡിലെ മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ ഓഫീസില്‍ നിന്ന് നീക്കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍ തന്റെ നീക്കത്തിന് മേളയുമായി ബന്ധമില്ലെന്ന് പറഞ്ഞ് റാവത്ത് റിപ്പോര്‍ട്ട് തള്ളി.

Kumbh Mela: Lost and found at the world's biggest gathering - BBC News

Also Read: ‘അടിയന്തിരമായി 300 ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കണം; പ്രതിദിന വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണം’; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പുതിയ മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയിലുടനീളമുള്ള പത്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മേളയിലേക്ക് ഭക്തരെ ക്ഷണിക്കുന്ന ഫോട്ടോയടങ്ങുന്ന ഒന്നാം പേജ് പരസ്യങ്ങള്‍ നല്‍കി.

മേള ഒരു സൂപ്പര്‍ സ്പ്രെഡറായി മാറുമെന്ന ആശങ്കകള്‍ക്കിടയിലും ‘ദൈവത്തിലുള്ള വിശ്വാസം വൈറസിനെ ഭയപ്പെടുത്തും’ എന്നായിരുന്നു തിരത് റാവത്തിന്റെ പ്രതികരണം.

രോഗബാധിതരും മരണങ്ങളും വര്‍ധിച്ചതിനുശേഷവും സര്‍ക്കാര്‍ കുംഭമേള അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ മേളയുടെ 17ാം ദിവസം പതിനായിരക്കണക്കിന് പേര്‍ ഗംഗയില്‍ മുങ്ങുന്നതിനിടെയാണ് ഉത്സവത്തെ ‘പ്രതീകാത്മകമായി’ നിര്‍ത്തണമെന്ന് പ്രധാനമന്ത്രി ഭക്തരോട് അഭ്യര്‍ത്ഥിച്ചത്.

ജനങ്ങളുടെ ജീവന് വിലകല്‍പ്പിക്കാത്ത ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു ഇത്. 2022 ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മനസ്സില്‍ കണ്ടാണ് അവര്‍ ഈ ഉത്സവത്തിന് അനുമതി നല്‍കിയതെന്ന് ഞാന്‍ കരുതുന്നു, ‘ദില്ലി സര്‍വകലാശാലയിലെ അധ്യാപകനും രാഷ്ടീയ വിമര്‍ശകനുമായ അപൂവ്വാനന്ദ് അല്‍ ജസീറയോട് പറഞ്ഞു.

മോദി സര്‍ക്കാര്‍ ഈ ഹിന്ദു ഉത്സവങ്ങളെ സംസ്ഥാന ഉത്സവങ്ങളായി ആഘോഷിക്കുകയാണ്. അവരാണ് ഈ വിപത്തിനെ ക്ഷണിച്ചുവരുത്തിയത്

അപൂര്‍വ്വാനന്ദ്

‘കുംഭമേള റദ്ദാക്കാന്‍ മോദി സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത് ബിജെപിയുടെ ഹിന്ദു ഭൂരിപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു. സമുദായ- മതനേതാക്കളെ പ്രീണിപ്പിക്കുകയും അടുത്ത വര്‍ഷം ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശ് അടങ്ങുന്ന അയല്‍ സംസ്ഥാനങ്ങളിലെയും പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി അവരുടെ പിന്തുണ നേടുകയായിരുന്നു അതിന് പിന്നിലെ ലക്ഷ്യം’- അല്‍ ജസീറ റിപ്പോര്‍ട്ട് പറയുന്നു.

Also Read: ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി: അധികൃതര്‍ക്കെതിരെ ആരോപണം

Next Story