‘കൊറോണയെ തോല്‍പ്പിക്കാം’; കൊവിഡ് ബോധവത്കരണ ക്യാംപെയിനുമായി അക്ഷയ് കുമാറും താരങ്ങളും
കൊവിഡ് ബോധവത്കരണ ക്യാംപെയിനുമായി ഇന്ത്യന്‍ സിനിമാ താരങ്ങള്‍. വിവിധ ഭാഷകളില്‍ ഒരുങ്ങുന്ന ക്യാംപെയിനില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍, തെന്നിന്ത്യന്‍ താരങ്ങളായ ചിരഞ്ജീവി, ആര്യ എന്നിവരും ഭാഗമാകും. മറാഠി, കന്നട, പഞ്ചാബി തുടങ്ങിയ സിനിമാ മേഖലയില്‍ നിന്നുള്ളവരും ക്യാംപെയിനിലുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്റസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബോധവത്കരണ പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും ‘കൊറോണ കോ ഹരാനാ ഹേ’ എന്ന ബോധവത്കരണ ക്യാംപെയിന്‍ രാജ്യത്തെ വീടുകളെ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. ടിവി, […]
4 Jun 2021 11:00 PM GMT
ഫിൽമി റിപ്പോർട്ടർ

കൊവിഡ് ബോധവത്കരണ ക്യാംപെയിനുമായി ഇന്ത്യന്‍ സിനിമാ താരങ്ങള്‍. വിവിധ ഭാഷകളില്‍ ഒരുങ്ങുന്ന ക്യാംപെയിനില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍, തെന്നിന്ത്യന്‍ താരങ്ങളായ ചിരഞ്ജീവി, ആര്യ എന്നിവരും ഭാഗമാകും. മറാഠി, കന്നട, പഞ്ചാബി തുടങ്ങിയ സിനിമാ മേഖലയില്‍ നിന്നുള്ളവരും ക്യാംപെയിനിലുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്റസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബോധവത്കരണ പരിപാടിക്ക് ഇന്ന് തുടക്കം കുറിക്കും
‘കൊറോണ കോ ഹരാനാ ഹേ’ എന്ന ബോധവത്കരണ ക്യാംപെയിന്‍ രാജ്യത്തെ വീടുകളെ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. ടിവി, റേഡിയോ, പത്രം നവ മാധ്യമങ്ങള്‍ എന്നിവയിലൂടെ രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് ക്യാംപെയിന്‍ എത്തുന്നതായിരിക്കും. എല്ലാ വീടുകളും കൊറോണയെ തോല്‍പ്പിക്കണമെന്ന് തീരുമാനിക്കണമെന്നാണ് ക്യാംപെയിന്റെ സ്ലോഗന്‍. വിവധ ഭാഷകളിലായി പ്രിയപ്പെട്ട താരങ്ങളിലൂടെ ബോധവത്കരണ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനാണ് എഫ്‌ഐസിസിഐയുടെ തീരുമാനം.
കൊവിഡിനെ രണ്ടാം തരംഗം രാജ്യത്തെ അതിഭാകരമായി ബാധിച്ചിരിക്കുകയാണ്. അതിനാലാണ് എഫ്‌ഐസിസിഐ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ഇത്തരമൊരു ക്യാംപെയിന്‍ മുന്നോട്ട് വെച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ എംപവേര്‍ഡ് കമ്മിറ്റിയെയും എഫ്‌ഐസിസിഐ ക്യാംപെയിനിന്റെ ഭാഗമായി ബന്ധപ്പെട്ടിട്ടുണ്ട്.
‘ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ എന്‍ജിഒകളുടെയും പരിശ്രമങ്ങള്‍ക്ക് നന്ദി. എന്നാല്‍ വൈറസ് തുടര്‍ച്ചയായി വ്യാപിക്കുന്നതില്‍ നിന്ന് നമ്മെയും കുടുംബങ്ങളെയും കമ്മ്യൂണിറ്റികളെയും സംരക്ഷിക്കാന്‍ നാം ജാഗ്രത പാലിക്കണം. പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുകയും. ഭാവിയില്‍ വൈറസിനെ നേരിടാന്‍ തയ്യാറാണെന്ന ബോധമുണ്ടാക്കുകയും ചെയ്യണം. ജീവിതത്തിലും ഉപജീവനമാര്‍ഗ്ഗത്തിലും വൈറസിന്റെ ആഘാതം കുറയ്ക്കുന്നതിനും ഫലപ്രദമായ പ്രതിരോധ പരിപാടി നടപ്പിലാക്കുന്നതിനുള്ള ഒരു നിര്‍ണായക കാലഘട്ടമാണിത്. എല്ലാ ഇന്ത്യക്കാരിലേക്കും ആശയവിനിമയത്തിലൂടെ കൊവിഡിനെ കുറിച്ചുള്ള വ്യക്തമായ ബോധവത്കരണം നല്‍കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്’ എന്നാണ് എഫ്‌ഐസിസിഐ ചെയര്‍പേഴ്‌സണ്‍ സഞ്ജയ് ഗുപ്ത അറിയിച്ചത്.