Top

ചര്‍ച്ചയായി മുംബൈയിലെ യോഗി- അക്ഷയ്കുമാര്‍ കൂടികാഴ്ച്ച; വിഷയം രാം സേതു?

മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടികാഴ്ച്ച നടത്തി നടന്‍ അക്ഷയ് കുമാര്‍. മുംബൈയില്‍ വെച്ചായിരുന്നു ഇരുവരുടേയും കൂടികാഴ്ച്ച. അക്ഷയ്കുമാറിന്റെ വരാനിരിക്കുന്ന ചിത്രം ‘രാം സേതു’ കൂടികാഴ്ച്ചയില്‍ ചര്‍ച്ചാ വിഷയമായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ ട്രൈഡെന്റ് ഹോട്ടലില്‍വെച്ചായിരുന്നു ഇരുവരുടേയും കൂടികാഴ്ച്ച. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന രാം സേതു ഇതിനകം തന്നെ വിവിധ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടിട്ടുണ്ട്. അതേസമയം ഉത്തര്‍പ്രദേശില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഫിലിം സിറ്റിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗി ആദിത്യനാഥ് ചലച്ചിത്ര […]

1 Dec 2020 9:16 PM GMT

ചര്‍ച്ചയായി മുംബൈയിലെ യോഗി- അക്ഷയ്കുമാര്‍ കൂടികാഴ്ച്ച; വിഷയം രാം സേതു?
X

മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടികാഴ്ച്ച നടത്തി നടന്‍ അക്ഷയ് കുമാര്‍. മുംബൈയില്‍ വെച്ചായിരുന്നു ഇരുവരുടേയും കൂടികാഴ്ച്ച. അക്ഷയ്കുമാറിന്റെ വരാനിരിക്കുന്ന ചിത്രം ‘രാം സേതു’ കൂടികാഴ്ച്ചയില്‍ ചര്‍ച്ചാ വിഷയമായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയിലെ ട്രൈഡെന്റ് ഹോട്ടലില്‍വെച്ചായിരുന്നു ഇരുവരുടേയും കൂടികാഴ്ച്ച. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന രാം സേതു ഇതിനകം തന്നെ വിവിധ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടിട്ടുണ്ട്. അതേസമയം ഉത്തര്‍പ്രദേശില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഫിലിം സിറ്റിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗി ആദിത്യനാഥ് ചലച്ചിത്ര നിര്‍മ്മാതാക്കളുമായി കൂടികാഴ്ച്ച നടത്തുമെന്ന് രാഹുല്‍ മിത്ര പറഞ്ഞിരുന്നു.
നോയിഡയില്‍ ഫിലിം സിറ്റി നിര്‍മ്മാണത്തെ കുറിച്ച് സെപ്തംബറിലായിരുന്നു യോഗിയുടെ പ്രഖ്യാപനം.

‘വരും തലമുറയെ കൂടി ബന്ധിപ്പിക്കുന്ന ഒരു പാലം നിര്‍മ്മിച്ച് അതിലൂടെ ഭാരതീയരുടെ ഉള്ളില്‍ രാമന്റെ ആദര്‍ശങ്ങളേയും സംരക്ഷിക്കാന്‍ ശ്രമിക്കാം എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അക്ഷയ്കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. പോസ്റ്ററില്‍ അക്ഷയ്കുമാറിന്റെ കാവി ഷാളും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ‘രാംസേതു’ എന്ന പേരിനൊപ്പം ‘കെട്ടുകഥയോ യാഥാര്‍ഥ്യമോ’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയത്.

Popular Stories

    Next Story