Top

‘യാഥാര്‍ഥ്യമോ കെട്ടുകഥയോ?’; രാമന്റെ ആദര്‍ശങ്ങള്‍ സംരക്ഷിക്കാന്‍ ‘രാംസേതു’വിന്റെ പ്രഖ്യാപനവുമായി അക്ഷയ് കുമാര്‍

ചിത്രത്തിന്റെ പേരിലും പോസ്റ്ററിലും ഹിന്ദു പുരാണ കഥാപാത്രമായ രാമന്റെ വ്യക്തമായ സൂചന നല്‍കുന്നതിനൊപ്പം അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പും പോസ്റ്ററിലെ ചിത്രത്തില്‍ അക്ഷയ്കുമാറിന്റ കാവിഷാളും ഇതിനകം തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞിട്ടുണ്ട്.

14 Nov 2020 2:55 AM GMT

‘യാഥാര്‍ഥ്യമോ കെട്ടുകഥയോ?’; രാമന്റെ ആദര്‍ശങ്ങള്‍ സംരക്ഷിക്കാന്‍ ‘രാംസേതു’വിന്റെ പ്രഖ്യാപനവുമായി അക്ഷയ് കുമാര്‍
X

തുടര്‍ച്ചായ വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങിയ ‘ലക്ഷ്മി’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരവെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി അക്ഷയ് കുമാര്‍. ‘രാംസേതു’ എന്ന പേരില്‍ പുറത്തുവിട്ടിരിക്കുന്ന പോസ്റ്ററിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത് ദീപാവലി ദിനത്തില്‍ ട്വിറ്ററിലൂടെയാണ്. ‘രാംസേതു’ എന്ന പേരിനൊപ്പം ‘കെട്ടുകഥയോ യാഥാര്‍ഥ്യമോ’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നത്.

‘വരും തലമുറയെകൂടി ബന്ധിപ്പിക്കുന്ന ഒരു പാലം നിര്‍മിച്ച് അതിലൂടെ എല്ലാ ഭാരതീയരുടേയും ഉള്ളില്‍ രാമന്റെ ആദര്‍ശങ്ങളെ സംരക്ഷിക്കാന്‍ ഈ ദീപാവലി ദിനത്തില്‍ നമുക്ക് ശ്രമിക്കാം’, ഈ വലിയ ദൗത്യം മുന്നോട്ട് കൊണ്ടുപോകാനുള്ള തങ്ങളുടെ എളിയ ശ്രമമെന്നാണ് പോസ്റ്റര്‍ പങ്കുവച്ച് അക്ഷയ്കുമാര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഹിന്ദു ദേവതയെ അപമാനിക്കുന്നു എന്ന് ആരോപിച്ച് ഉയര്‍ന്ന വലിയ പ്രതിഷേധങ്ങള്‍ക്ക് ശേഷം ‘ലക്ഷ്മി’ എന്ന പേരില്‍ അവസാന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് ഹിന്ദുപുരാണ കഥയുമായി ബന്ധമുള്ള പേരുള്ള അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനവുമായി അക്ഷയ്കുമാര്‍ എത്തുന്നത്. ‘ലക്ഷ്മി ബോംബ്’ എന്ന് ആദ്യം പേരിട്ടിരുന്ന മുമ്പത്തെ ചിത്രത്തിന്റെ പേരിനെതിരെയടക്കം പ്രതിഷേധമുയരുകയരും ചില ഹിന്ദു സംഘടനകളുടെ ഭാഗത്ത് നിന്നു ചിത്രം ബഹിഷ്‌കരിക്കണമെന്നടക്കം ആവശ്യം ഉയര്‍ന്നിരുകയും ചെയ്തിരുന്നു. തുടര്‍ന്ന് പേരില്‍ നിന്ന് ‘ബോംബ്’ ഒഴിവാക്കിയാണ് ചിത്രം പുറത്തുവന്നത്.

അതേസമയം, പല വിഷയങ്ങളിലും മൃദു ഹിന്ദുത്വ നിലപാടെടുത്തിട്ടുള്ള താരം ‘ലക്ഷ്മി’ എന്ന ചിത്രത്തിനുശേഷം വലിയ പ്രതിഷേധമാണ് ഹിന്ദുസംഘടനകളില്‍ നിന്നും നേരിട്ടത്. ഇതിനു പിന്നാലെയാണ് പുതിയ ചിത്രം വരുന്നത് എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ പേരിലും പോസ്റ്ററിലും ഹിന്ദു പുരാണ കഥാപാത്രമായ രാമന്റെ വ്യക്തമായ സൂചന നല്‍കുന്നതിനൊപ്പം അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പും പോസ്റ്ററിലെ ചിത്രത്തില്‍ അക്ഷയ്കുമാറിന്റ കാവിഷാളും ഇതിനകം തന്നെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞിട്ടുണ്ട്. അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Next Story