Top

മഹാമാരിയില്‍ സഹായഹസ്തവുമായി ‘റാവല്‍പിണ്ടി എക്‌സ്പ്രസ്’; ഇന്ത്യയിലേക്ക് അടിയന്തരമായി ഓക്‌സിജന്‍ ടാങ്കുകള്‍ എത്തിക്കണമെന്നഭ്യര്‍ഥിച്ച് ഷോയ്ബ് അക്തര്‍

കോവിഡ് മഹാമാരിയില്‍ നടുങ്ങിനില്‍ക്കുന്ന ഇന്ത്യക്കു വേണ്ടി അയല്‍രാജ്യമായ പാകിസ്താനില്‍ നിന്നു സഹായസഹകരണങ്ങള്‍ പ്രവഹിക്കുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനു പിന്നാലെ പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറും ഇന്ത്യക്കു വേണ്ടി സഹായം അഭ്യര്‍ഥിച്ചു രംഗത്തുവന്നു. പാകിസ്താനിലും പുറത്തുമുള്ള എല്ലാ പാക്പൗരന്മാരും ഇന്ത്യയെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കണമെന്നും അടിയന്തരമായി കഴിയുന്നത്ര ഓക്‌സിജന്‍ ടാങ്കുകള്‍ ഡല്‍ഹിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും അക്തര്‍ ആഹ്വാനം ചെയ്തു. തന്‍െ്‌റ യൂട്യൂബ് ചാനലിലൂടെയായിരുന്നു മുന്‍ പാക് താരത്തിന്‍െ്‌റ അഭ്യര്‍ഥന. ഗള്‍ഫ്‌രാജ്യങ്ങളിലുടെ പാകിസ്താന്‍ ക്രിക്കറ്റ് ആരാധകരോടാണ് […]

25 April 2021 2:33 AM GMT

മഹാമാരിയില്‍ സഹായഹസ്തവുമായി ‘റാവല്‍പിണ്ടി എക്‌സ്പ്രസ്’; ഇന്ത്യയിലേക്ക് അടിയന്തരമായി ഓക്‌സിജന്‍ ടാങ്കുകള്‍ എത്തിക്കണമെന്നഭ്യര്‍ഥിച്ച് ഷോയ്ബ് അക്തര്‍
X

കോവിഡ് മഹാമാരിയില്‍ നടുങ്ങിനില്‍ക്കുന്ന ഇന്ത്യക്കു വേണ്ടി അയല്‍രാജ്യമായ പാകിസ്താനില്‍ നിന്നു സഹായസഹകരണങ്ങള്‍ പ്രവഹിക്കുന്നു.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനു പിന്നാലെ പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറും ഇന്ത്യക്കു വേണ്ടി സഹായം അഭ്യര്‍ഥിച്ചു രംഗത്തുവന്നു.

പാകിസ്താനിലും പുറത്തുമുള്ള എല്ലാ പാക്പൗരന്മാരും ഇന്ത്യയെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കണമെന്നും അടിയന്തരമായി കഴിയുന്നത്ര ഓക്‌സിജന്‍ ടാങ്കുകള്‍ ഡല്‍ഹിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും അക്തര്‍ ആഹ്വാനം ചെയ്തു.

തന്‍െ്‌റ യൂട്യൂബ് ചാനലിലൂടെയായിരുന്നു മുന്‍ പാക് താരത്തിന്‍െ്‌റ അഭ്യര്‍ഥന. ഗള്‍ഫ്‌രാജ്യങ്ങളിലുടെ പാകിസ്താന്‍ ക്രിക്കറ്റ് ആരാധകരോടാണ് ഇന്ത്യക്കു വേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ അക്തര്‍ ആഹ്വാനം ചെയ്തത്.

വേണ്ടത്ര ഓക്‌സിജന്‍ ടാങ്കുകള്‍ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രിയോടും സര്‍ക്കാരിനോടും അഭ്യര്‍ഥിച്ച അക്തര്‍ കോവിഡ് പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും പറഞ്ഞു.

കോവിഡിന്‍െ്‌റ രണ്ടാം വരവില്‍ ഇന്ത്യ പകച്ചു നില്‍ക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഈ മഹാമാരിയെ പിടിച്ചുകെട്ടുക ഏതു സര്‍ക്കാരിനും വലിയ വെല്ലുവിളിയാണെന്നും കൂട്ടായ പ്രവര്‍ത്തനമാണു വേണ്ടതെന്നും എല്ലാവരും ഒന്നിച്ചു ചേര്‍ന്നു കൈത്താങ്ങാകാമെന്നും അക്തര്‍ ആഹ്വാനത്തില്‍ കൂട്ടിച്ചേര്‍ത്തു.

Next Story

Popular Stories