Top

ബിജെപിയുടെ വാക്സിനെ എതിര്‍ക്കുന്നു; ഇന്ത്യന്‍ സര്‍ക്കാരിന്റെ വാക്സിന് സ്വാഗതമെന്ന് അഖിലേഷ് യാദവ്

ബി ജെ പിയുടെ വാക്സിനെ എതിര്‍ക്കുന്നു.ഇന്ത്യന്‍ സര്‍ക്കാരിന്റെ വാക്സിനെയാണ് സ്വാഗതം ചെയ്യുന്നതെന്ന് മുന്‍ യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പ്രഖ്യാപിച്ച വാക്സിന്‍ നയം മാറ്റത്തിനോട് പ്രതികരിക്കുകയായിരുന്നു മുന്‍ യു പി മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി മേധാവിയുമായ അഖിലേഷ് യാദവ്. പൊതുജനങ്ങള്‍ക്കിടയില്‍ ഉടലെടുത്ത കടുത്ത വിരോധമാണ് നരേന്ദ്ര മോദി സര്‍ക്കാരിനെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിച്ചതെന്ന് മുന്‍ യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. ഇനി താനും വാക്സിനേഷന്‍ ഡ്രൈവിന്റെ […]

8 Jun 2021 6:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപിയുടെ വാക്സിനെ എതിര്‍ക്കുന്നു; ഇന്ത്യന്‍ സര്‍ക്കാരിന്റെ വാക്സിന് സ്വാഗതമെന്ന് അഖിലേഷ് യാദവ്
X

ബി ജെ പിയുടെ വാക്സിനെ എതിര്‍ക്കുന്നു.ഇന്ത്യന്‍ സര്‍ക്കാരിന്റെ വാക്സിനെയാണ് സ്വാഗതം ചെയ്യുന്നതെന്ന് മുന്‍ യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പ്രഖ്യാപിച്ച വാക്സിന്‍ നയം മാറ്റത്തിനോട് പ്രതികരിക്കുകയായിരുന്നു മുന്‍ യു പി മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി മേധാവിയുമായ അഖിലേഷ് യാദവ്.

പൊതുജനങ്ങള്‍ക്കിടയില്‍ ഉടലെടുത്ത കടുത്ത വിരോധമാണ് നരേന്ദ്ര മോദി സര്‍ക്കാരിനെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിച്ചതെന്ന് മുന്‍ യു പി മുഖ്യമന്ത്രി അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു. ഇനി താനും വാക്സിനേഷന്‍ ഡ്രൈവിന്റെ ഭാഗമാകുമെന്നും അഖിലേഷ് വ്യക്തമാക്കി.

പൊതുജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയത്തില്‍ പ്രകോപിതരായിരുന്നു. വാക്സിന്‍ നയം തിരുത്താന്‍ ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു.തുടര്‍ന്നാണ് വാക്സിന്‍ രാഷ്ട്രീയം ഉപേക്ഷിച്ച് വാക്സിനേഷന്‍ സര്‍ക്കാരിന് പൂര്‍ണ്ണമായും ഏറ്റെടുക്കേണ്ടി വന്നത്.

ഇനി തങ്ങളും വാക്സിന്‍ സ്വീകരിക്കും അതോടൊപ്പം വാക്സിന്റെ അഭാവം കാരണം കുത്തിവെപ്പെടുക്കാന്‍ കഴിയാത്തവര്‍ക്കുവേണ്ടി സര്‍ക്കാരിനോട് അപേക്ഷിക്കുകയും ചെയ്യുമെന്നും അഖിലേഷ് യാദവ് വിശദീകരിച്ചു.

Next Story

Popular Stories