നേതൃമാറ്റ പ്രശ്നം പരിഹരിക്കാന്‍ യോഗിയെ ഉത്തരാഖണ്ഡിലേക്ക് മാറ്റാമെന്ന് അഖിലേഷ് യാദവിന്റെ പരിഹാസം
ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും ബി ജെ പി സര്‍ക്കാരുകള്‍ ഒരു പോലെ ജനാധിപത്യത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. അതുകൊണ്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉത്തരാഖണ്ഡിലേക്ക് മാറ്റാമെന്നും അഖിലേഷ് യാദവിന്റെ പരിഹാസിച്ചു. ‘യു പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന് മുറിവേല്‍പ്പിക്കുന്നതാണ്. ബിജെപി ഭരിക്കുന്ന യുപിയും ഉത്തരാഖണ്ഡും ഒരുപോലെയാണ് ജനങ്ങളുടെ പ്രശ്നങ്ങളില്‍ പ്രതികൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഉത്തരാഖണ്ഡ് ഭരണഅസ്ഥിരതയുടെ കൂടി ഇരയാണ്’. അഖിലേഷ് യോദവ് പറഞ്ഞു. ഉത്തരാഖണ്ഡില്‍ പുഷ്ക്കര്‍ […]
5 July 2021 12:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും ബി ജെ പി സര്‍ക്കാരുകള്‍ ഒരു പോലെ ജനാധിപത്യത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. അതുകൊണ്ട് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഉത്തരാഖണ്ഡിലേക്ക് മാറ്റാമെന്നും അഖിലേഷ് യാദവിന്റെ പരിഹാസിച്ചു.
‘യു പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിന് മുറിവേല്‍പ്പിക്കുന്നതാണ്. ബിജെപി ഭരിക്കുന്ന യുപിയും ഉത്തരാഖണ്ഡും ഒരുപോലെയാണ് ജനങ്ങളുടെ പ്രശ്നങ്ങളില്‍ പ്രതികൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഉത്തരാഖണ്ഡ് ഭരണഅസ്ഥിരതയുടെ കൂടി ഇരയാണ്’. അഖിലേഷ് യോദവ് പറഞ്ഞു. ഉത്തരാഖണ്ഡില്‍ പുഷ്ക്കര്‍ സിങ് ധമി മുഖ്യമന്ത്രിയായി സ്ഥാനമേറ്റത് സംബന്ധിച്ച പ്രതികരണത്തിലാണ് അഖിലേഷ് യാദവ് യു പി, ഉത്തരാഖണ്ഡ് ബി ജെ പി സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചത്.
ഇരുസംസ്ഥാനങ്ങളും ക്രമസമധാനം, സ്ത്രീ സുരക്ഷ , തൊഴിലില്ലായ്മ, ആരോഗ്യരംഗത്തെ ദയനീയ അവസ്ഥ എന്നിവയില്‍ വലയുകയാണ്. യു പിയിലേയും ഉത്തരാണ്ഡിലേയും ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. ഭരണം കയ്യാളുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ രീതികള്‍കൊണ്ട് നിക്ഷേപങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ വരുന്നില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
യു പിയില്‍ ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് അഴിമതി വര്‍ദ്ധിച്ചുവന്നതായും അഖിലേഷ് ചൂണ്ടിക്കാണിച്ചു. വിലവര്‍ദ്ധനയിലും ബി ജെ പി ഭരണത്തിലിരിക്കുന്ന ഇരു സംസ്ഥാനങ്ങളും പരിതാപകരമായ അവസ്ഥയിലാണ്. സത്രീകള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ ഇരു സംസ്ഥാനങ്ങളിലും കഴിയുന്നില്ല. കര്‍ഷകരോട് യു പിയിലേയും ഉത്തരാഖണ്ഡിലേയും സര്‍ക്കാരുകള്‍ കാണിക്കുന്നത് തീര്‍ത്തും അനീതിയാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി.