Top

യുപിയില്‍ കൊവിഡ് മരണകണക്ക് മറച്ചുവെക്കുന്നുവെന്ന് അഖിലേഷ് യാദവ്

യുപി സര്‍ക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ഥകണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സംസ്ഥാന സര്‍ക്കാര്‍ യഥാര്‍ഥ കണക്കുകള്‍ മറച്ചുവെക്കുന്നു. കാരണം സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് അഖിലേഷ് കുറ്റപ്പെടുത്തി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ഥ കണക്ക് വെളിപ്പെടുത്താത്ത സര്‍ക്കാര്‍ അവരുടെ സഹായങ്ങളും നഷ്ടപ്പെടുത്തുകയാണ്. ജനങ്ങളെ സഹായിക്കാന്‍ താത്പര്യമില്ലാത്തതാണ് യു പി സര്‍ക്കാര്‍ ഇത്തരത്തില്‍ കണക്കുകള്‍ മറച്ചുവെക്കാന്‍ ഇടയാക്കുന്നതെന്ന് അഖിലേഷ് വിശദീകരിച്ചു. ഏപ്രിലില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത് മൂന്നുഅധ്യാപകര്‍ മാത്രമാണെന്നാണ് സര്‍ക്കാര്‍ […]

11 July 2021 6:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപിയില്‍ കൊവിഡ് മരണകണക്ക് മറച്ചുവെക്കുന്നുവെന്ന് അഖിലേഷ് യാദവ്
X

യുപി സര്‍ക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ഥകണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സംസ്ഥാന സര്‍ക്കാര്‍ യഥാര്‍ഥ കണക്കുകള്‍ മറച്ചുവെക്കുന്നു. കാരണം സര്‍ക്കാര്‍ ജനങ്ങളെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ഥ കണക്ക് വെളിപ്പെടുത്താത്ത സര്‍ക്കാര്‍ അവരുടെ സഹായങ്ങളും നഷ്ടപ്പെടുത്തുകയാണ്. ജനങ്ങളെ സഹായിക്കാന്‍ താത്പര്യമില്ലാത്തതാണ് യു പി സര്‍ക്കാര്‍ ഇത്തരത്തില്‍ കണക്കുകള്‍ മറച്ചുവെക്കാന്‍ ഇടയാക്കുന്നതെന്ന് അഖിലേഷ് വിശദീകരിച്ചു.

ഏപ്രിലില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത് മൂന്നുഅധ്യാപകര്‍ മാത്രമാണെന്നാണ് സര്‍ക്കാര്‍ കണക്കിലുള്ളത്. എന്നാല്‍ യു പിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ആയിരത്തിലധികം അധ്യാപകര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി നേരത്തെ പല സംഘടനകളും റിപ്പോര്‍ട്ട് നല്കിയിരുന്നുവെന്ന് അഖിലേഷ് ചൂണ്ടിക്കാണിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ കൊവിഡ് ബാധിച്ച് 1600 അധ്യാപകര്‍ മരിച്ചതായി ഒരധ്യാപക സംഘടന അറിയിച്ചിരുന്നു.

അതേസമയം എല്ലാമരണങ്ങളും കൊവിഡിനെ തുടര്‍ന്നല്ലെന്നാണ് യു പി മന്ത്രി സതീഷ് ചന്ദ്ര ഇത് സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ കൊവിഡ് ബാധിച്ച് മരിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം സംസ്ഥാനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് മരണത്തില്‍ യഥാര്‍ഥ കണക്ക് നല്കാത്തത് മരിച്ചവര്‍ക്ക്് സഹായം ഇല്ലാതാക്കാന്‍ ഇടയാക്കുമെന്ന് വിമര്‍ശനം ഉയരുകയാണ്.

Popular Stories

    Next Story