‘ശ്രീനിവാസന്റെ തിരക്കഥയിൽ മോഹൻലാലുമൊത്തുള്ള സത്യൻ അന്തിക്കാട് ചിത്രം’; കാത്തിരിപ്പുമായി അഖിൽ സത്യൻ

മലയാള സിനിമയ്ക്ക് ഒരുപാടു മികച്ച സിനിമകൾ നല്കിയിട്ടുള്ളവരാണ് മോഹൻലാൽ- സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ട്. ഈ കൂട്ടുകെട്ട് ഒന്നിക്കുന്നതിനായി കാത്തിരിക്കുന്നു എന്ന സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റെ പോസ്റ്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ‘എന്നും എപ്പോഴും’ എന്ന സിനിമയിലെ ചിത്രത്തോടൊപ്പമാണ് അഖിൽ തന്റെ ആഗ്രഹം പറഞ്ഞിരിക്കുന്നത്.

അസിസ്റ്റന്റ് ഡയറക്ടര്‍ ഡേയ്സ് എന്ന തലക്കെട്ടോടെയാണ് അഖിൽ സത്യൻ കുറിപ്പ് തുടങ്ങുന്നത്. ‘ഇപ്പോഴത്തെ സിനിമ കഴിഞ്ഞാൽ ലാലിനൊപ്പമുള്ള ശ്രീനിയോയുടെ കഥ ആലോചിക്കാം എന്ന് അച്ഛൻ എപ്പോൾ പറഞ്ഞാലും അപ്പോൾ എന്റെയുള്ളിലെ അസിസ്റ്റന്റ് ഡയറക്ടർ ഉണർന്നെഴുന്നേൽക്കും. സത്യൻ അന്തിക്കാട് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിനായി ഇപ്പോഴും പ്രാർത്ഥിക്കുന്നു’, അഖിൽ സത്യൻ പറയുന്നു.

‘നാടോടിക്കാറ്റ്’, ‘പട്ടണപ്രവേശം’, ‘ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്’ തുടങ്ങി ഒരുപാടു ചിത്രങ്ങൾ ഒരുക്കിയോയിട്ടുള്ള കൂട്ടുകെട്ടാണ് മോഹൻലാൽ- ശ്രീനിവാസൻ- സത്യൻ അന്തിക്കാട്. മൂവരും അവസാനമായി ഒന്നിച്ചത് ‘വരവേൽപ്പ്’ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു. സത്യൻ അന്തിക്കാട് അവസാനമായി സംവിധാനം ചെയ്ത ‘ഞാൻ പ്രകാശൻ’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ശ്രീനിവാസൻ ആയിരുന്നു. ‘എന്നും എപ്പോഴും’ ആണ് മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ചിത്രം.

Covid 19 updates

Latest News