Top

‘കെ സുധാകരന്‍ വേറെ ജനുസ്സ്’, കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ആവശ്യമെന്ന് അഖില്‍ മാരാര്‍; ഒപ്പം യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ തല്ലു കൊണ്ട് ഒറ്റപ്പെട്ട അനുഭവവും

കെപിസിസി പ്രസിഡന്റായി കെ സുധാകരനെ തെരഞ്ഞെടുത്ത് ഹൈക്കമാന്റിന്റെ മികച്ച തീരുമാനമാണെന്ന് യുവ സംവിധായകന്‍ അഖില്‍ മാരാര്‍. ഗ്രൂപ്പുകള്‍ക്കതീതമായ ശക്തനായ നേതാവാണ് കോണ്‍ഗ്രസിനാവശ്യമെന്നും കെ സുധാകരന് വരണമെന്നാണ് താഴെത്തട്ടിലെ ആവശ്യമെന്നും അഖില്‍ മാരാര്‍ പറഞ്ഞു. കെ സുധാകരന്റെ ശൈലി മാറ്റണമെന്ന എംഎന്‍ കാരശ്ശേരിയുടെ പ്രസ്താവനയെ അഖില്‍ വിമര്‍ശിക്കുകയും ചെയ്തു. തമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും പറയരുതേയെന്നാണ് മാഷിനോട് തനിക്ക് പറയാനുള്ളതെന്ന് അഖില്‍ പറഞ്ഞു. കെ സുധാകരന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടെന്നും നിലവിലെ പാര്‍ട്ടിയുടെ അവസ്ഥയില്‍ അത്തരം ശൈലിയാണ് ആവശ്യമെന്നും ഇദ്ദേഹം പറയുന്നു. ഒപ്പം […]

9 Jun 2021 1:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കെ സുധാകരന്‍ വേറെ ജനുസ്സ്’,  കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ആവശ്യമെന്ന് അഖില്‍ മാരാര്‍; ഒപ്പം യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ തല്ലു കൊണ്ട് ഒറ്റപ്പെട്ട അനുഭവവും
X

കെപിസിസി പ്രസിഡന്റായി കെ സുധാകരനെ തെരഞ്ഞെടുത്ത് ഹൈക്കമാന്റിന്റെ മികച്ച തീരുമാനമാണെന്ന് യുവ സംവിധായകന്‍ അഖില്‍ മാരാര്‍. ഗ്രൂപ്പുകള്‍ക്കതീതമായ ശക്തനായ നേതാവാണ് കോണ്‍ഗ്രസിനാവശ്യമെന്നും കെ സുധാകരന് വരണമെന്നാണ് താഴെത്തട്ടിലെ ആവശ്യമെന്നും അഖില്‍ മാരാര്‍ പറഞ്ഞു. കെ സുധാകരന്റെ ശൈലി മാറ്റണമെന്ന എംഎന്‍ കാരശ്ശേരിയുടെ പ്രസ്താവനയെ അഖില്‍ വിമര്‍ശിക്കുകയും ചെയ്തു. തമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും പറയരുതേയെന്നാണ് മാഷിനോട് തനിക്ക് പറയാനുള്ളതെന്ന് അഖില്‍ പറഞ്ഞു. കെ സുധാകരന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടെന്നും നിലവിലെ പാര്‍ട്ടിയുടെ അവസ്ഥയില്‍ അത്തരം ശൈലിയാണ് ആവശ്യമെന്നും ഇദ്ദേഹം പറയുന്നു. ഒപ്പം മുമ്പ് യൂത്ത് കോണ്‍ഗ്രസ് നേതാവായിരിക്കെ പാര്‍ട്ടി നേതാക്കളില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവവും അഖില്‍ മാരാര്‍ പങ്കുവെച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.

മാഷിനോടട് എനിക്ക് പറയാനുള്ളത്. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് പറയുന്ന ഒരു ഡയലോഗുണ്ട്. തമാശയ്ക്കാണെങ്കിലും ഇങ്ങനെയൊന്നും പറയല്ലേ മാഷേ. കെ സുധാകരന്‍ ശൈലി മാറ്റമെന്നു പറഞ്ഞു കൊണ്ടാണ് മാഷ് തുടങ്ങിയത്. അങ്ങനെയൊരു കെപിസിസി പ്രസിഡന്റായിരുന്നു വരേണ്ടതെങ്കില്‍ കാലാകാലങ്ങളായി തുടര്‍ന്നു വന്ന ഒരു സമീപനം മാത്രം മതിയായിരുന്നു. മുമ്പത്തെ കെപിസിസി പ്രസിഡന്റുമാരുടെ ഒരു സ്വഭാവമോ ജനുസ്സോ അല്ല കെ സുധാകരന്റേത്. ഓരോ മനുഷ്യനും അതിേെന്റതായ ശൈലിയുണ്ട്. മാഷിന്റെ വീട്ടില്‍ ഒരാള്‍ ഓടി വന്ന് കുറച്ചു വെള്ളം വേണമെന്ന് പറഞ്ഞാല്‍ മകനേ, ഈ പ്രകൃതിയെന്ന പറഞ്ഞാല്‍ അമൂല്യമായ ഒരു വസ്തുവാണ്. അവിടെ ജലം നശിപ്പിക്കുന്നത് ശരിയല്ല. ഈ ജലത്തിലടങ്ങിയിരിക്കുന്ന ഹൈഡ്രജനും ഓക്‌സിജനും എന്നൊക്കെ പറയുമ്പോള്‍ അവന്‍ വീണ്ടും പറയും കുറച്ചു വെള്ളേ വേണമെന്ന്. അതല്ല അവന് വെള്ളം കൊടുക്കുക എന്നതാണ് എന്റെ പണിയെന്ന് മനസ്സിലാക്കിയാല്‍ അവന് വെള്ളം കൊടുക്കുക. പറഞ്ഞ് വിടുക. ഇവിടെ ഒരു പ്രവര്‍ത്തകന്റെ ആവശ്യമെന്താണെന്ന് തിരിച്ചറിഞ്ഞ് ഇടപെടുക എന്നതാണ് ഒരു നേതാവിന്റെ ജോലി. അതൊരു കെപസിസി പ്രസിഡന്റിന്റെ മാത്രം ജോലിയല്ല. താഴെത്തട്ടിലുള്ള ഒരു ബൂത്ത് പ്രസിഡന്റിന്റെ ജോലിയാണ്. അവിടെയാണ് കോണ്‍ഗ്രസ് എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ടത്. മാഷ് പറഞ്ഞ ഇതേ ശൈലി സ്വീകരിച്ച ധാരാളം മണ്ഡലം പ്രസിഡന്റുമാരെയും ബ്ലോക്ക് പ്രസിഡന്റുമാരെയും എനിക്കറിയാം. ഇവരുടെ ഈ സമീപനം കാരണം പാര്‍ട്ടിയില്‍ നിന്നകന്നു പോയ നിരവധി അനുഭാവികളും പ്രവര്‍ത്തകരുമുണ്ട്,’ അഖില്‍ മാരാര്‍ പറഞ്ഞു.

ബിജെപിക്ക് കേരളത്തില്‍ രാഷ്ട്രീയ പ്രസക്തി ഇല്ല എന്ന് ഈ തെരഞ്ഞെടുപ്പോടെ വ്യക്തമായതാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും അഖില്‍ പറഞ്ഞു.

“ഞാന്‍ യൂത്ത് കോണ്‍ഗ്രസിലുണ്ടായിരുന്നു. സോളാര്‍ വിഷയ സമയത്ത് കൊട്ടാരക്കരയില്‍ സിപിഐഎമ്മിന്റെ ആക്രമണമേറ്റ് തലയില്‍ പെട്ടലേറ്റ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവാണ് ഞാന്‍. എന്നെ ആരും സംരക്ഷിച്ചിട്ടില്ല. ആ ഞാന്‍ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയി വിമതനായി മത്സരിച്ച എന്നെ പിന്നീട് പാര്‍ട്ടിയിലേക്ക് ഒരിക്കലും അടുപ്പിക്കാത്ത അവസ്ഥയിലേക്കാണ് കോണ്‍ഗ്രസ് പോയത്. ആറു പ്രാവിശ്യം ഞാന്‍ തിരിച്ചു കയറാന്‍ അപേക്ഷ കൊടുത്തു. അപേക്ഷ ഒന്നു നോക്കാന്‍ പോലും അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം കാണിച്ചില്ല. അവസാനം ബിജെപിയിലേക്ക് പൊക്കോളൂ എന്ന് കോണ്‍ഗ്രസിന്റെ ടോപ് ലെവല്‍ നേതാക്കള്‍ പറഞ്ഞു,’ അഖില്‍ മാരാര്‍ പറഞ്ഞു.ഈ സാഹചര്യത്തില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കെ സുധാകരന്‍ ആവശ്യമാണെന്നും യുവ സംവിധായകന്‍ പറഞ്ഞു.

Next Story