Top

അഖില്‍ ഗൊഗോയിയുടെ ചുവര്‍ ചിത്രം വരച്ച കലാകാരന്മാരെ അറസ്റ്റ് ചെയ്തു

ഗുവാഹത്തി: അസമിലെ സിഎഎ വിരുദ്ധ കര്‍ഷക നേതാവ് അഖില്‍ ഗൊഗോയിയുടെ ചുവര്‍ചിത്രം വരച്ചതിന് ഒരു കൂട്ടം കലാകാരന്മാരെ നഗരത്തിലെ ബസിസ്ത പ്രദേശത്ത്നിന്നും കസ്റ്റഡിയിലെടുത്തുത്തു. കൃഷക് മുക്തി സംഗ്രാം സമിതി (കെഎംഎസ്എസ്) നേതാവ് ഗോഗോയി ഒരു വര്‍ഷത്തോളമായി ജയിലിലാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ സംസ്ഥാനത്തിനെതിരെ അക്രമണം നടത്താന്‍ പ്രേരിപ്പിച്ചുവെന്നാരോപിച്ചായിരുന്നു അദ്ദേഹത്തെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. അംഗ ആര്‍ട്ട് കളക്ടീവ് എന്ന സംഘത്തിലെ ഒരുകൂട്ടം കലാകാരന്മാരാണ് അഖിലിനെതിരായ പൊലീസ് അതിക്രമവും അദ്ദേഹത്തിന്റെ ചെറുത്തു നില്‍പ്പുകളും നഗരത്തിലെ ചുവരുകളില്‍ […]

20 Nov 2020 3:57 AM GMT

അഖില്‍ ഗൊഗോയിയുടെ ചുവര്‍ ചിത്രം വരച്ച കലാകാരന്മാരെ അറസ്റ്റ് ചെയ്തു
X

ഗുവാഹത്തി: അസമിലെ സിഎഎ വിരുദ്ധ കര്‍ഷക നേതാവ് അഖില്‍ ഗൊഗോയിയുടെ ചുവര്‍ചിത്രം വരച്ചതിന് ഒരു കൂട്ടം കലാകാരന്മാരെ നഗരത്തിലെ ബസിസ്ത പ്രദേശത്ത്നിന്നും കസ്റ്റഡിയിലെടുത്തുത്തു. കൃഷക് മുക്തി സംഗ്രാം സമിതി (കെഎംഎസ്എസ്) നേതാവ് ഗോഗോയി ഒരു വര്‍ഷത്തോളമായി ജയിലിലാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ സംസ്ഥാനത്തിനെതിരെ അക്രമണം നടത്താന്‍ പ്രേരിപ്പിച്ചുവെന്നാരോപിച്ചായിരുന്നു അദ്ദേഹത്തെ അസം പൊലീസ് അറസ്റ്റ് ചെയ്തത്.

അംഗ ആര്‍ട്ട് കളക്ടീവ് എന്ന സംഘത്തിലെ ഒരുകൂട്ടം കലാകാരന്മാരാണ് അഖിലിനെതിരായ പൊലീസ് അതിക്രമവും അദ്ദേഹത്തിന്റെ ചെറുത്തു നില്‍പ്പുകളും നഗരത്തിലെ ചുവരുകളില്‍ വരച്ചത്. ബെല്‍റ്റോളയിലെ നിധി ഭവനു മുന്നില്‍ വരച്ചത് അഖിലിനു ചുറ്റും ലാത്തികളുമായി നില്‍ക്കുന്ന പൊലീസുകാരുടെ ചിത്രമായിരുന്നു്. ഈ ചിത്രം വരച്ച നാല് കലാകാരന്മാരെ അസം പോലീസ് അറസ്റ്റ് ചെയ്യുകയും ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുകയും ചെയ്തു. കലാകാരന്മാര്‍ അതിനു വിസമ്മതിച്ചത്തനെ തുടര്‍ന്നു പൊലീസ് ചിത്രത്തിനുമുകളില്‍ വെള്ളപൂശി.

അഖില്‍ ഗോഗോയിയുടെ നീണ്ട അറസ്റ്റും പൊലീസിന്റെ അധികാര ദുര്‍വിനിയോഗവും ചോദ്യം ചെയ്തു കൊണ്ടുള്ള നിരവധി ചുവര്‍ ചിത്രങ്ങള്‍ സംസ്ഥാനത്തുടനീളം വരക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിട്ടുണ്ട്. ഞങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന്റെ പ്രകടനമാണ് ഞങ്ങളുടെ കല,അനീതിക്കെതിരെ പോരാടും എന്നാണ് അംഗ ആര്‍ട്ട് കളക്ടീവ് പ്രതികരിച്ചത്. സിഎഎ പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവയ്പില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അവര്‍ ഒരു നേതാവിനെ ജയിലിലാക്കി.എന്താണ് യുക്തി,ഏതുതരം നീതി ?നിരപരാധികളെ കൊന്നവരെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ് എന്നാണ് കലാകൂട്ടായിമയിലെ ധ്രുബജിത് ശര്‍മ്മ ചോദിച്ചക്കുന്നത്.

അഖിലിന്റെ ജാമ്യാപേക്ഷയുടെ അടുത്ത വാദം ഡിസംബര്‍ 8നു ഗുവാഹത്തി ഹൈക്കോടതിയില്‍ നടക്കും. സിഎഎ വിരുദ്ധ പ്രക്ഷോഭം ശക്തമായിരുന്ന 2019 ഡിസംബര്‍ 8നാണ് ജോര്‍ഹാറ്റില്‍ നിന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

Popular Stories

    Next Story