പൗരത്വബില്‍ പ്രതിഷേധം; യു എ പി എ ചുമത്തപ്പെട്ട അസം എം എല്‍ എ അഖില്‍ ഗംഗോയിയെ എന്‍ ഐ എ കോടതി വെറുതെവിട്ടു
അസമില്‍ പൗരത്വ ബില്‍ പ്രതിഷേധസമരത്തെ തുടര്‍ന്ന് യു എ പി എ ചുമത്തപ്പെട്ട് അറസ്റ്റിലായ എം എല്‍ എ അഖില്‍ ഗംഗോയിയെ പ്രത്യേക എന്‍ ഐ എ കോടതി വെറുതെവിട്ടു. ശിവനഗര്‍ എം എല്‍ എയായ അഖിലിനെതിരെ നിലവില്‍ ചുമത്തിയ കേസുകളെല്ലാം കോടതി തീര്‍പ്പാക്കി. ഇതോടെ ജയിലില്‍ കഴിയുന്ന അഖില്‍ മോചിതനാകും. അഖിലിനെ കൂടാതെ മൂന്നുസഹായികളുടെ പേരിലും പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് യു എ പി എ ചുമത്തപ്പെട്ടിരുന്നു. സ്വതന്ത്ര എം എല്‍ എയായ […]
1 July 2021 5:05 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അസമില്‍ പൗരത്വ ബില്‍ പ്രതിഷേധസമരത്തെ തുടര്‍ന്ന് യു എ പി എ ചുമത്തപ്പെട്ട് അറസ്റ്റിലായ എം എല്‍ എ അഖില്‍ ഗംഗോയിയെ പ്രത്യേക എന്‍ ഐ എ കോടതി വെറുതെവിട്ടു. ശിവനഗര്‍ എം എല്‍ എയായ അഖിലിനെതിരെ നിലവില്‍ ചുമത്തിയ കേസുകളെല്ലാം കോടതി തീര്‍പ്പാക്കി. ഇതോടെ ജയിലില്‍ കഴിയുന്ന അഖില്‍ മോചിതനാകും.
അഖിലിനെ കൂടാതെ മൂന്നുസഹായികളുടെ പേരിലും പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് യു എ പി എ ചുമത്തപ്പെട്ടിരുന്നു. സ്വതന്ത്ര എം എല്‍ എയായ അഖിലിനും മൂന്നുസഹായികള്ക്കുമെതിരെ യു എ പി എ പ്രകാരം രണ്ടു കേസുകളാണ് എടുത്തിരുന്നത്. അഖില്‍ ഗംഗോയി സഹായികളായ ധരൈജിയ കോന്‍വാര്‍, മാനാസ് കോന്‍വാര്‍, ബിതു സോനോവാള്‍ എന്നിവര്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഒരു കേസില്‍ യു എ പി എ ചുമത്തപ്പെട്ടത്.
അഖിലിന്റേയും സഹായികളുടേയും പേരിലുള്ള മുഴുവന്‍ കേസുകളിലുമാണ് കോടതി ഇന്ന് തീര്‍പ്പുകല്‍പ്പിച്ചത്. 2019 ഡിസംബറില്‍ പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധം ആക്രമത്തില്‍ കലാശിച്ചിരുന്നു. തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി രണ്ടു കേസുകളിലും അന്വേഷണം നടത്തിയിരുന്നു. ചാന്ദ്മേരി, ചാമ്പു പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.