എകെജി സെന്റര്‍ ഉള്‍പ്പെടുന്ന വാര്‍ഡില്‍ എല്‍ഡിഎഫിന് പരാജയം; ഐപി ബിനു പ്രതിനിധീകരിച്ചിരുന്ന വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കുന്നുകുഴി വാര്‍ഡില്‍ യുഡിഎഫിന് വിജയം. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്ന പ്രഫ. എ.ജി ഒലീനയാണ് ഇവിടെ പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്റെ മേരി പുഷ്പമാണ് ഇവിടെ വിജയിച്ചത്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ഐപി ബിനു പ്രതിനീധകരിച്ചിരുന്ന വാര്‍ഡാണ് ഇത്. നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ബിനുവിന് സീറ്റ് നിഷേധിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഐപി ബിനു പ്രതിനീധികരിച്ചിരുന്ന കുന്നുകുഴി വാര്‍ഡ് ഇക്കുറി വനിതാ സംവരണമാണ്. അതിനാല്‍ കുന്നുകുഴിയില്‍ മത്സരിക്കാനാവില്ല. എന്നാല്‍ മറ്റൊരു വാര്‍ഡ് മത്സരിക്കാന്‍ നല്‍കിയില്ല. അതേ […]

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കുന്നുകുഴി വാര്‍ഡില്‍ യുഡിഎഫിന് വിജയം. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്ന പ്രഫ. എ.ജി ഒലീനയാണ് ഇവിടെ പരാജയപ്പെട്ടത്.
കോണ്‍ഗ്രസിന്റെ മേരി പുഷ്പമാണ് ഇവിടെ വിജയിച്ചത്. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ഐപി ബിനു പ്രതിനീധകരിച്ചിരുന്ന വാര്‍ഡാണ് ഇത്.
നേരത്തെ, തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് ബിനുവിന് സീറ്റ് നിഷേധിച്ചെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഐപി ബിനു പ്രതിനീധികരിച്ചിരുന്ന കുന്നുകുഴി വാര്‍ഡ് ഇക്കുറി വനിതാ സംവരണമാണ്. അതിനാല്‍ കുന്നുകുഴിയില്‍ മത്സരിക്കാനാവില്ല.
എന്നാല്‍ മറ്റൊരു വാര്‍ഡ് മത്സരിക്കാന്‍ നല്‍കിയില്ല. അതേ സമയം വനിതാ സംവരണമായതിനാല്‍ മേയര്‍ കെ ശ്രീകുമാറും മറ്റ് നേതാക്കളും പുതിയ വാര്‍ഡുകളിലാണ് മത്സരിക്കുന്നത്.