Top

സിപിഐഎമ്മിന് ചാനല്‍ ചര്‍ച്ചകള്‍ മതിയായി; ലൈഫ് മിഷന്‍, സ്വര്‍ണകടത്ത് ചര്‍ച്ചകള്‍ക്ക് പോകരുതെന്ന് വക്താക്കള്‍ക്ക് എകെജി സെന്ററിന്റെ നിര്‍ദ്ദേശം

തിരുവനന്തപുരം: വിവാദ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചയ്ക്ക് പോവേണ്ടെന്ന് സിപിഐഎം നേതാക്കള്‍ക്ക് എകെജി സെന്ററിന്റെ അനൗപചാരിക നിര്‍ദേശം. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് തുടങ്ങിയ കേസുകള്‍ ചാനലുകളില്‍ സ്ഥിരം ചര്‍ച്ചയ്ക്ക് വിഷയമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം. ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് പോവേണ്ടെന്നാണ് എകെജി സെന്ററിന്റെ തീരുമാനമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല. വിവാദ വിഷയങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ തല്‍ക്കാലം പങ്കെടുക്കില്ലെന്നാണ് എകെജി സെന്ററില്‍നിന്നും ചാനലുകള്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി. സര്‍ക്കാരിനെതിരെയുള്ള വിഷയങ്ങളല്ലാതെ വികസനകാര്യങ്ങളും മറ്റും ചര്‍ച്ചയാവുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളുടെ വിവാദ […]

12 Oct 2020 3:46 AM GMT

സിപിഐഎമ്മിന് ചാനല്‍ ചര്‍ച്ചകള്‍ മതിയായി; ലൈഫ് മിഷന്‍, സ്വര്‍ണകടത്ത് ചര്‍ച്ചകള്‍ക്ക് പോകരുതെന്ന് വക്താക്കള്‍ക്ക് എകെജി സെന്ററിന്റെ നിര്‍ദ്ദേശം
X

തിരുവനന്തപുരം: വിവാദ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചയ്ക്ക് പോവേണ്ടെന്ന് സിപിഐഎം നേതാക്കള്‍ക്ക് എകെജി സെന്ററിന്റെ അനൗപചാരിക നിര്‍ദേശം. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് തുടങ്ങിയ കേസുകള്‍ ചാനലുകളില്‍ സ്ഥിരം ചര്‍ച്ചയ്ക്ക് വിഷയമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം. ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് പോവേണ്ടെന്നാണ് എകെജി സെന്ററിന്റെ തീരുമാനമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ വന്നിട്ടില്ല.

വിവാദ വിഷയങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ തല്‍ക്കാലം പങ്കെടുക്കില്ലെന്നാണ് എകെജി സെന്ററില്‍നിന്നും ചാനലുകള്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി.

സര്‍ക്കാരിനെതിരെയുള്ള വിഷയങ്ങളല്ലാതെ വികസനകാര്യങ്ങളും മറ്റും ചര്‍ച്ചയാവുന്നില്ലെന്നും രാഷ്ട്രീയ എതിരാളികളുടെ വിവാദ വിഷയങ്ങള്‍ ചാനലുകള്‍ ഏറ്റെടുക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനെ സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. ചാനലുകള്‍ സിപിഐഎം വിരുദ്ധ പ്രചാരകരാവുകയാണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം.

കേന്ദ്രമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ട വിവാദമടക്കം ചാനലുകള്‍ കാര്യമായി ഏറ്റെടുക്കുന്നില്ല. എന്നാല്‍ സര്‍ക്കാരിനെതിരായി വരുമ്പോള്‍ അതിന് വലിയ പ്രചാരണം നല്‍കുകയും ചെയ്യുന്നു. നിരവധി വികസന പ്രവര്‍ത്തനങ്ങളടക്കം സര്‍ക്കാര്‍ നടത്തുമ്പോഴും വിവാദ വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നത് കൊണ്ട് മറ്റ് വിഷയങ്ങള്‍ ജനങ്ങളിലേക്കെത്തുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഒരു നേതാവിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചില വിഷയങ്ങളിലുള്ള ചര്‍ച്ചകളില്‍ നിന്ന് മാത്രമാണ് വിട്ടുനില്‍ക്കുന്നതെന്ന് സ്ഥിരം ചാനല്‍ ചര്‍ച്ചകളിലെത്തുന്ന ഈ നേതാവ് പറഞ്ഞു. ഇദ്ദേഹത്തിന്റെ പേര് മാതൃഭൂമി പുറത്തുവിട്ടിട്ടില്ല.

ചാനല്‍ ചര്‍ച്ചകള്‍ക്കായി സാധാരണയായി പാര്‍ട്ടി പതിനിധികളെ എകെജി സെന്ററില്‍നിന്നാണ് നിശ്ചയിക്കാറുള്ളത്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ച സിപിഐഎം ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍.

മറ്റ് ചര്‍ച്ചകളില്‍ പങ്കെടുക്കും. കേസുകളില്‍ സുപ്രധാന വഴിത്തിരിവുകളുണ്ടായാല്‍ അക്കാര്യം അപ്പോള്‍ ആലോചിക്കും എന്നാണ് ചാനലുകളോട് ഒരു നേതാവ് പ്രതികരിച്ചത്.

Popular Stories

    Next Story