‘കറകളഞ്ഞ് കടഞ്ഞെടുത്ത് നാടകമാക്കി, നമ്മള് ജീവിതമാക്കി’;വാസന്തിയിലെ ലിറിക്കല്‍ ഗാനം കടലിന്റെ മഷികൊണ്ട് കവിതയെഴുതുന്നു
ഓണ്ടെമ്പോ മ്യൂസിക്സ് യുട്യൂബിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ചിത്രം അവാര്‍ഡ് നേടിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിലെ ലാ ലാ ലീ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.
16 Oct 2020 8:49 AM GMT
ഫിൽമി റിപ്പോർട്ടർ

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ വാസന്തി സിനിമയിലെ ലിറിക്കല്‍ ഗാനം പുറത്ത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന അവാര്‍ഡുകളില്‍ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് വാസന്തിയിലെ അഭിനയത്തിന് സ്വാസികയും സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തിലെ ‘ആകാശം കടലാക്കി’ എന്ന ലിറിക്കല്‍ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. ഉസ്മാന് എഴുതിയിരിക്കുന്ന വരികള്‍ നീന വേണുഗോപാലാണ് ആലപിച്ചിരിക്കുന്നത്.
ഓണ്ടെമ്പോ മ്യൂസിക്സ് യുട്യൂബിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. ചിത്രം അവാര്‍ഡ് നേടിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിലെ ലാ ലാ ലീ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.
മികച്ച ചിത്രത്തിനുള്ള 2019 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണ് വാസന്തി. സിജു വില്‍സണ്‍, സ്വാസിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജെയ്പ്പൂര്‍ ഫിലിം ഫെസ്റ്റിവെലില്‍ അടക്കം മികച്ച പ്രതികരണങ്ങള്‍ ചത്രം നേടിയിരുന്നു. റഹ്മാന് ബ്രദേര്‍സ് സംവിധാനം ചെയ്ത് ചിത്രം നിര്‍മ്മിച്ചതും സിജു വില്‍സനാണ്.