പഞ്ചാബില്‍ വീണ്ടും അകാലിദള്‍ – ബിഎസ്പി സഖ്യം; ഇരുപാര്‍ട്ടികളും ഒന്നിക്കുന്നത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ശിരോമണി അകാലിദള്‍ ബിഎസ്പി പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും. 27 വര്‍ഷത്തിന് ശേഷമാണ് ഇരു കക്ഷികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയ തുടക്കം എന്നായിരുന്നു സഖ്യ നീക്കത്തെ അകാലിദള്‍ മേധാവി സുഖ്ഭീര്‍ സിംഹ് ബാദല്‍ വിശേഷിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നുവരുന്ന തെരഞ്ഞെടുപ്പുകളിലും ഇരുപാര്‍ട്ടികളും ഇനി ഒന്നിച്ചാണ് മല്‍സരിക്കുകയെന്നും പത്രസമ്മേളത്തില്‍ അകാലിദള്‍ മേധാവി സുഖ്ഭീര്‍ സിംഗ് ബാദല്‍ അറിയിച്ചു. ബിജെപിയുമായി സഖ്യത്തിലായിരുന്ന അകാലിദള്‍ കര്‍ഷക ബില്ലിനെ തുടര്‍ന്നുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് […]
12 Jun 2021 3:13 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ശിരോമണി അകാലിദള്‍ ബിഎസ്പി പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും. 27 വര്‍ഷത്തിന് ശേഷമാണ് ഇരു കക്ഷികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയ തുടക്കം എന്നായിരുന്നു സഖ്യ നീക്കത്തെ അകാലിദള്‍ മേധാവി സുഖ്ഭീര്‍ സിംഹ് ബാദല്‍ വിശേഷിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നുവരുന്ന തെരഞ്ഞെടുപ്പുകളിലും ഇരുപാര്‍ട്ടികളും ഇനി ഒന്നിച്ചാണ് മല്‍സരിക്കുകയെന്നും പത്രസമ്മേളത്തില്‍ അകാലിദള്‍ മേധാവി സുഖ്ഭീര്‍ സിംഗ് ബാദല്‍ അറിയിച്ചു.
ബിജെപിയുമായി സഖ്യത്തിലായിരുന്ന അകാലിദള്‍ കര്‍ഷക ബില്ലിനെ തുടര്‍ന്നുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് സഖ്യത്തില്‍ നിന്നും പിന്മാറിയത്. നേരത്തെ ബിജെപിയ്ക്ക് വേണ്ടി മാറ്റിവെച്ച സീറ്റുകള്‍ ബിഎസ്പി യ്ക്ക് നല്‍കുമെന്ന് അകാലിദള്‍ വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ഭീര്‍ സിംഹ് ബാദലാണ് പുതിയ സഖ്യത്തിന് മുന്‍ കയ്യെടുത്തത്.
117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ ബി എസ് പിയും 97 സീറ്റില്‍ അകാലിദളും മല്‍സരിക്കുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ്, ബിജെപി, ആം ആദ്മി പാര്‍ട്ടികളെ അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് സംഖ്യത്തിന്റെ ലക്ഷ്യമെന്നും സുഖ്ഭീര്‍ സിംഗ് ബാദല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എല്ലാവര്ക്കും വേണ്ടി സംഖ്യം വാതില്‍ തുറന്നിടുകയാണെന്നും ബാദല്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ബിജെപിയുമായി സഖ്യ സാധ്യതകള്‍ പൂര്‍ണ്ണമായും ബാദല്‍ തള്ളിക്കളഞ്ഞു. 27 വര്‍ഷത്തിന് ശേഷമാണ് അകാലിദള്‍ ബിഎസ്പിയുമായി പഞ്ചാബില്‍ വീണ്ടും സഖ്യത്തിലെത്തുന്നത്. 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 13ല്‍ 11 സീറ്റുകളും സംഖ്യം നേടിയിരുന്നു. എന്നാല്‍ പിന്നീടുണ്ടായ രാഷ്ട്രീയ ചുറ്റുപാടുകളില്‍ ഇരുകക്ഷികളും അകലുകയും ചെയ്തു.
- TAGS:
- BSP
- Panjab
- Siromani Akali Dal