‘ഇന്നാണ് പഞ്ചാബിന്റെ 26/11’; ജനാധിപത്യം കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് അകാലി ദള്‍
ചണ്ഡീഗഡ്: കര്‍ഷകരുടെ ചലോ ദില്ലി മാര്‍ച്ചിന് നേരെയുള്ള ഹരിയാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍. സര്‍ക്കാര്‍ നടപടിയെ മുംബൈ ഭീകരാക്രമണം നടന്ന ദിനത്തോടാണ് പാര്‍ട്ടി അദ്ധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ വിശേഷിപ്പിച്ചത്. ഇന്നാണ് പഞ്ചാബിന്റെ 26/11. ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കുള്ള അവകാശങ്ങളുടെ അന്ത്യമാണ് നാം കണ്ടത്. കര്‍ഷകരുടെ സമാധാരനപരമായ റാലിയെ അടിച്ചമര്‍ത്തിയ ഹരിയാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നടപടികളില്‍ അകാലിദള്‍ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും സുഖ്ബീര്‍ പറഞ്ഞു. അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പഞ്ചാബിലെ കര്‍ഷകരുടെ പോരാട്ടത്തെ ജലപീരങ്കികള്‍ ഉപയോഗിച്ച് ഇല്ലാതാക്കാനാവില്ല. […]

ചണ്ഡീഗഡ്: കര്‍ഷകരുടെ ചലോ ദില്ലി മാര്‍ച്ചിന് നേരെയുള്ള ഹരിയാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍. സര്‍ക്കാര്‍ നടപടിയെ മുംബൈ ഭീകരാക്രമണം നടന്ന ദിനത്തോടാണ് പാര്‍ട്ടി അദ്ധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ വിശേഷിപ്പിച്ചത്.
ഇന്നാണ് പഞ്ചാബിന്റെ 26/11. ജനാധിപത്യ പ്രതിഷേധങ്ങള്‍ക്കുള്ള അവകാശങ്ങളുടെ അന്ത്യമാണ് നാം കണ്ടത്. കര്‍ഷകരുടെ സമാധാരനപരമായ റാലിയെ അടിച്ചമര്‍ത്തിയ ഹരിയാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നടപടികളില്‍ അകാലിദള്‍ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും സുഖ്ബീര്‍ പറഞ്ഞു.
അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പഞ്ചാബിലെ കര്‍ഷകരുടെ പോരാട്ടത്തെ ജലപീരങ്കികള്‍ ഉപയോഗിച്ച് ഇല്ലാതാക്കാനാവില്ല. തങ്ങളുടെ ദൃഡനിശ്ചയം കൂടുതല്‍ ശക്തിപ്പെടുകയേ ഉള്ളൂവെന്നും സുഖ്ബീര്‍ പറഞ്ഞു.
ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരെ തടഞ്ഞ നടപടിയോട് ജനാധിപത്യം കൊല്ലപ്പെട്ടിരിക്കുന്നു എന്നാണ് സുഖ്ബീര്‍ പ്രതികരിച്ചത്.