പഞ്ചാബില്‍ ശിരോമണി അകാലിദള്‍ സഖ്യത്തിലേക്ക്; സി പി ഐ, സി പി ഐ(എം) ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
പഞ്ചാബില്‍ ശിരോമണി അകാലിദള്‍ ഇടതുപാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി. സി പി ഐ, സി പി ഐ(എം) ദേശീയസംസ്ഥാനതല നേതാക്കളുമായി സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ എസ്എഡി നടത്തിയതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. ഇടത്പാര്‍ട്ടികളുമായി ഇതിനകം രണ്ട് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയതായാണ് എസ്എഡി കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്. 2022 പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നേരത്തെ ബി എസ് പിയും എസ്എഡിയും സഖ്യം രൂപീകരിച്ചിരുന്നു.കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്തി സഖ്യം വിപുലീകരിക്കുമെന്ന് നേരത്തെ തന്നെ എസ്എഡി സൂചന നല്‍കിയിരുന്നു. കടല്‍ […]
15 Jun 2021 1:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പഞ്ചാബില്‍ ശിരോമണി അകാലിദള്‍ ഇടതുപാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാനുള്ള ശ്രമം തുടങ്ങി. സി പി ഐ, സി പി ഐ(എം) ദേശീയസംസ്ഥാനതല നേതാക്കളുമായി സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ എസ്എഡി നടത്തിയതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു. ഇടത്പാര്‍ട്ടികളുമായി ഇതിനകം രണ്ട് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയതായാണ് എസ്എഡി കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്. 2022 പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നേരത്തെ ബി എസ് പിയും എസ്എഡിയും സഖ്യം രൂപീകരിച്ചിരുന്നു.കൂടുതല്‍ കക്ഷികളെ ഉള്‍പ്പെടുത്തി സഖ്യം വിപുലീകരിക്കുമെന്ന് നേരത്തെ തന്നെ എസ്എഡി സൂചന നല്‍കിയിരുന്നു.
ഇരു ഇടതുപാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പഞ്ചാബില്‍ എല്ലാനിയമസഭാമണ്ഡലങ്ങളിലും ഇടതുകക്ഷികള്‍ക്ക് 2000 മുതല്‍ 3000 വരെ വോട്ടുകളുണ്ട്. ബതിനന്ദ, മന്‍സ നിയമസഭാമണ്ഡലങ്ങളില്‍ ഏകദേശം 7000ത്തോളം വോട്ടുകള്‍ വരെ ഇടതുപാര്‍ട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും പേരുവെളിപ്പെടുത്താതെ മുതിര്‍ന്ന എസ്എഡി നേതാവ് അഭിപ്രായപ്പെട്ടു.
സുധാകരനെതിരെ കോണ്‍ഗ്രസില്‍ പടയാരുക്കം; എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചേക്കും
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എസ്എഡിക്ക് 20 ഓളം സീറ്റുകള്‍ നഷ്ടമായത് വെറും 1000ത്തില്‍ കുറഞ്ഞ വോട്ടകള്‍ക്കാണ്. 15 സീറ്റുകളില്‍ എസ്എഡി പിന്നിലായത് 1000 മുതല്‍ 5000 വോട്ടുകള്‍ക്കാണ്. ഇടതുപാര്‍ട്ടികളുമായി സംഖ്യത്തിലെത്തിച്ചേരുന്നത് നിയമസഭാതെരഞ്ഞെടുപ്പില്‍ ഈ വിടവ് പരിഹരിക്കാന്‍ ഉപയോഗപ്രദമാകുമെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇടതുപക്ഷപാര്ട്ടികളുമായി സഖ്യം ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന എസ്എഡി നേതാവ് സിഖധര് സിംങ് മാലുക്യയും അറിയിച്ചു.