Top

ബോളിവുഡിനെ ഞെട്ടിച്ച് AK vs AK ട്രെയ്‌ലര്‍; തട്ടികൊണ്ടുപോയ സോനത്തിനെ അന്വേഷിച്ച് അനില്‍ കപൂര്‍, കൂടെ അനുരാഗ് കശ്യപും

ബോളിവുഡിനെ ഞെട്ടിച്ച് അനുരാഗ് കശ്യപും അനില്‍ കപൂറും. കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ ഇരുവരും തമ്മില്‍ വാഗ്വാദവും, പോരുമൊക്കെ നടന്നത്. ആദ്യമത് ആരാധകര്‍ കാര്യമാക്കിയില്ലെങ്കിലും പിന്നീടാണ് അതൊരു സിനിമാ പ്രമോഷന്‍ ഇവന്റാണെന്ന് മനസിലായത്. എ.കെ വേഴ്സസ് എ.കെ എന്ന നെറ്റ്ഫ്ളിക്സ് ഒറിജിനലിന് വേണ്ടിയായിരുന്നു ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെല്ലാം. അതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറങ്ങി. വിക്രമാദിത്യ മോട്വാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ അനുരാഗ് കശ്യപും നടന്‍ അനില്‍ കപൂറും ഒരു പൊതു വേദിയില്‍ നടത്തുന്ന തര്‍ക്കത്തില്‍ […]

8 Dec 2020 10:53 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡിനെ ഞെട്ടിച്ച് AK vs AK ട്രെയ്‌ലര്‍; തട്ടികൊണ്ടുപോയ സോനത്തിനെ അന്വേഷിച്ച് അനില്‍ കപൂര്‍, കൂടെ അനുരാഗ് കശ്യപും
X

ബോളിവുഡിനെ ഞെട്ടിച്ച് അനുരാഗ് കശ്യപും അനില്‍ കപൂറും. കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ ഇരുവരും തമ്മില്‍ വാഗ്വാദവും, പോരുമൊക്കെ നടന്നത്. ആദ്യമത് ആരാധകര്‍ കാര്യമാക്കിയില്ലെങ്കിലും പിന്നീടാണ് അതൊരു സിനിമാ പ്രമോഷന്‍ ഇവന്റാണെന്ന് മനസിലായത്. എ.കെ വേഴ്സസ് എ.കെ എന്ന നെറ്റ്ഫ്ളിക്സ് ഒറിജിനലിന് വേണ്ടിയായിരുന്നു ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെല്ലാം. അതിന് പിന്നാലെ തന്നെ ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറങ്ങി. വിക്രമാദിത്യ മോട്വാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സംവിധായകന്‍ അനുരാഗ് കശ്യപും നടന്‍ അനില്‍ കപൂറും ഒരു പൊതു വേദിയില്‍ നടത്തുന്ന തര്‍ക്കത്തില്‍ നിന്ന് പിന്നീട് സിനിമയുടെ ട്രെയ്‌ലറിലേക്ക് പോവുകയാമ് ചെയ്യുന്നത്. മകളും നടിയുമായ സോനം കപൂര്‍ കിഡ്നാപ്പ് ചെയ്യപ്പെടുന്നതും രക്ഷിക്കാന്‍ അനില്‍ കപൂര്‍ നടത്തുന്ന ശ്രമമവുമാണ് ട്രെയ്‌ലറിലുള്ളത്.

ചിത്രത്തില്‍ സോനം കപൂര്‍, ബോണി കപൂര്‍, എന്നിവര്‍ അവരുടെ പേരില്‍ തന്നെ അതിഥി വേഷത്തിലെത്തുന്നുണ്ട്. അനില്‍ കപൂര്‍ അനുരാഗ് കശ്യപ് എന്നിവരുടെ അബിനയത്തിനൊപ്പം വിക്രമാദിത്യ മോട്വാനെയുടെ പുതുമയുള്ള അവതരണ രീതിയും ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ടാക്കുന്നതാണ്. ഡിസംബര്‍ 24 മുതലാണ് എ.കെ വേഴ്സസ് എ.കെ നെറ്റ്ഫ്‌ലിക്‌സില്‍ ആരംഭിക്കുന്നത്.

Next Story