‘കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി’; രാജിയില്ലെന്ന് എകെ ശശീന്ദ്രന്
കൊല്ലത്തെ എന്‍സിപി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന വിഷയത്തില്‍ വിവാദം തുടരുന്നതിനിടെ മുഖ്യമന്തിയുമായി മന്ത്രി എ.കെ ശശീന്ദ്രന്റെ കൂടിക്കാഴ്ച. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് എകെ ശശീന്ദ്രന് മുഖ്യമന്ത്രിയെ കണ്ടത്. വിവാദത്തിന് പിന്നാലെ എകെ ശശീന്ദ്രന് ഫോണില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കിയിരുന്നു. പിന്നാലെയാണ് അദ്ദേഹം നേരിട്ടെത്തിയത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന് പ്രതികരിച്ചു. കാര്യങ്ങള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് ചിലകാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. നടന്ന […]
21 July 2021 12:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലത്തെ എന്‍സിപി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന വിഷയത്തില്‍ വിവാദം തുടരുന്നതിനിടെ മുഖ്യമന്തിയുമായി മന്ത്രി എ.കെ ശശീന്ദ്രന്റെ കൂടിക്കാഴ്ച. ക്ലിഫ് ഹൗസില്‍ നേരിട്ടെത്തിയാണ് എകെ ശശീന്ദ്രന് മുഖ്യമന്ത്രിയെ കണ്ടത്. വിവാദത്തിന് പിന്നാലെ എകെ ശശീന്ദ്രന് ഫോണില്‍ മുഖ്യമന്ത്രിയോട് വിശദീകരണം നല്‍കിയിരുന്നു. പിന്നാലെയാണ് അദ്ദേഹം നേരിട്ടെത്തിയത്.
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എകെ ശശീന്ദ്രന് പ്രതികരിച്ചു. കാര്യങ്ങള്‍ ഇന്നലെ തന്നെ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് ചിലകാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചിട്ടല്ല, താന്‍ നേരിട്ടെത്തിയതാണ് എന്നും എകെ ശശീന്ദ്രന് പ്രതികരിച്ചു. കൂടുതല്‍ പ്രതികരണം ഇല്ലെന്നും എകെ ശശീന്ദ്രന് വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നല്കുന്ന പ്രചാരണങ്ങള്‍ ഉള്‍പ്പെടെയുമായി മുന്നോട്ട് പോവുന്നതിനിടെ ഒരു മന്ത്രിക്ക് നേരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താന്‍ ഇടപെട്ടതെന്നാണ് എകെ ശശീന്ദ്രന് വിഷയത്തില്‍ നല്കുന്ന വിശദീകരണം. രണ്ട് പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള വിഷയമായതിനാല്‍ മാത്രമാണ് ഇടപെട്ടതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
അതിനിടെ എകെ ശശീന്ദ്രനെ സംരക്ഷിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ രംഗത്ത് എത്തി. എകെ ശശീന്ദ്രന് അവിടെയുള്ള ഒരു പ്രശ്നം നിങ്ങള്‍ നല്ല നിലയില്‍ തീര്‍ക്കണം എന്ന്് മാത്രമാണ് പറയുന്നത് എന്നായിരുന്നു പ്രതികരണം. ആ ഇടപെടല്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതോ തെറ്റായ രൂപത്തില്‍ ആയിരുന്നില്ലെന്നും ശശീന്ദ്രന് തന്നെ വിശദീകരിച്ചിട്ടുണ്ട്. അതില്‍ അഭിപ്രായം പറയുന്നില്ല. പെണ്‍കുട്ടി പൊലീസില്‍ പരാതി കൊടുത്താല്‍ അതില്‍ പൊലീസ് നടപടിയെടുക്കണം. അതില്‍ എന്‍സിപി ഇടപെടില്ല. പൊലീസ് അന്വേഷിച്ച് യുക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.