മുട്ടില്‍ മരംമുറി: റവന്യൂ വകുപ്പിനെ പരോക്ഷമായി തള്ളി എകെ ശശീന്ദ്രന്; ചോദ്യോത്തരവേള ബഹിഷ്കരിച്ച് പ്രതിപക്ഷം
മുട്ടില്‍ മരം മുറി വിവാദത്തില്‍ റവന്യു വകുപ്പിനെ നിയമസഭയില്‍ പരോക്ഷമായി തള്ളി വനം മന്ത്രി എകെ ശശീന്ദ്രന്. മരം മുറി ഉത്തരവ് നടപ്പാക്കാന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം മുട്ടില്‍ മരം മുറിയില്‍ ജുഡിഷ്യല്‍ അന്വേഷണമില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊളളയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുറ്റപ്പെടുത്തി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്ജുന് ആയങ്കിക്ക് ജാമ്യമില്ല; അജ്മലിന് ജാമ്യം […]
23 July 2021 2:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുട്ടില്‍ മരം മുറി വിവാദത്തില്‍ റവന്യു വകുപ്പിനെ നിയമസഭയില്‍ പരോക്ഷമായി തള്ളി വനം മന്ത്രി എകെ ശശീന്ദ്രന്. മരം മുറി ഉത്തരവ് നടപ്പാക്കാന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം മുട്ടില്‍ മരം മുറിയില്‍ ജുഡിഷ്യല്‍ അന്വേഷണമില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊളളയാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് കുറ്റപ്പെടുത്തി.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്: അര്ജുന് ആയങ്കിക്ക് ജാമ്യമില്ല; അജ്മലിന് ജാമ്യം
മുട്ടില്‍ മരം മുറിയില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറുണ്ടോ എന്നതായിരുന്നു ചോദ്യോത്തര വേളയില്‍ തുടക്കം മുതല്‍ പ്രതിപക്ഷം ഉന്നയിച്ചത്. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന് നിലപാട് വ്യക്തമാക്കി. നിലവിലെ അന്വേഷണം തൃപ്തികരമെന്നും മന്ത്രി പറഞ്ഞു.
‘മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേളയില്‍ തന്നെ ഇറങ്ങി പോയി. കേസ് പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മുട്ടില്‍ മാത്രം 14 കോടിയുടെ നഷ്ടമുണ്ടായി.
റവന്യൂ വകപ്പിന്റെ മരം മുറി ഉത്തരവ് നടപ്പാക്കാന്‍ വനം വകുപ്പ് നിര്ദ്ദേശിച്ചിരുന്നില്ലെന്ന മന്ത്രിയുടെ മറുപടി റവന്യൂ വകുപ്പിനെ തള്ളുന്നതായി. വെട്ടി കടത്തുന്ന മരം പിടിച്ചെടുക്കാനായിരുന്നു നിര്‍ദേശമെന്നും എ കെ ശശീന്ദ്രന് വ്യക്തമാക്കി. ചരിത്രത്തിലെ ഏറ്റവും വലിയ വനം കൊള്ളയാണ് നടന്നതെന്നും കൊള്ളക്ക് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോഴും സ്ഥാനത്ത് തുടരുകയാണന്നും വിഡി സതീശന് ആരോപിച്ചു. മുന്‍ വനം – റവന്യൂ മന്ത്രിമാരുടേയും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും ഗൂഢാലോചനയാണ് വിവാദ ഉത്തരവ്. ഇവരെ പ്രതിചേര്‍ത്ത് ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു വനം കൊള്ള ചരിത്രത്തിലുണ്ടായോയെന്ന് പ്രതിപക്ഷം ചോദിച്ചു. അറിയില്ലെന്ന മന്ത്രിയുടെ മറുപടി ബഹളത്തിനിടയാക്കി.