Top

‘ഒരാളുടെ ശമ്പളം പിടിച്ചുവെച്ചിട്ടാണോ തോന്ന്യാസം?’; ട്രൈബല്‍ പ്രമോട്ടര്‍ക്ക് മൂന്ന് മാസമായി ശമ്പളം നല്‍കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എയുടെ ശകാരം; വിവാദം

എന്നാല്‍ ഐടിഡിപി ഉദ്യോഗസ്ഥര്‍ ബിനാമിയായി പ്രവര്‍ത്തിച്ച് ആദിവാസി ഭവനപദ്ധതികളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്നുണ്ടെന്നും വന്‍തോതില്‍ പണം തട്ടുന്നുണ്ടെന്നുമാണ് എംഎല്‍എയുടെ ആരോപണം.

19 Feb 2021 10:06 PM GMT

‘ഒരാളുടെ ശമ്പളം പിടിച്ചുവെച്ചിട്ടാണോ തോന്ന്യാസം?’; ട്രൈബല്‍ പ്രമോട്ടര്‍ക്ക് മൂന്ന് മാസമായി ശമ്പളം നല്‍കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് എംഎല്‍എയുടെ ശകാരം; വിവാദം
X

ട്രൈബല്‍ പ്രൊമോട്ടര്‍ക്ക് മൂന്ന് മാസമായി ശമ്പളം നല്‍കാത്ത നടപടിയെ ഐടിഡിപി ഓഫീസിലെത്തി പരുഷമായ ഭാഷയില്‍ ചോദ്യം ചെയ്ത് കല്‍പ്പറ്റ എംഎല്‍എ സികെ ശശീന്ദ്രന്‍. വയനാട് കണിയാംപറ്റയിലെ ട്രൈബല്‍ പ്രൊമോട്ടറായ ചന്ദ്രന്റെ ശമ്പളം തടഞ്ഞുവെച്ചത് ചോദ്യം ചെയ്യാന്‍ എംഎല്‍എ നേരിട്ടെത്തുകയായിരുന്നു. ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെ ശമ്പളം പിടിച്ചുവെയ്ക്കുകയും അവര്‍ക്ക് ചികിത്സാസഹായം നല്‍കാതിരിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നടപടിയില്‍ എംഎല്‍എ ക്ഷുഭിതനായി. ഐടിഡിപി ഓഫീസിലെ സിജു എന്ന ഉദ്യോഗസ്ഥന് നേരെ എംഎല്‍എ തട്ടിക്കയറുകയും ബന്ധപ്പെട്ട ഫയലുകള്‍ കൈകൊണ്ട് തട്ടിത്തെറിപ്പിക്കുകയും ചെയ്തു.

ചന്ദ്രന്‍ എന്ന ട്രൈബല്‍ പ്രൊമോര്‍ട്ടര്‍ക്കെതിരെ ട്രൈബല്‍ വകുപ്പ് മുന്‍പ് അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളുടെ ശമ്പളം പിടിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഐടിഡിപി ഉദ്യോഗസ്ഥര്‍ ബിനാമിയായി പ്രവര്‍ത്തിച്ച് ആദിവാസി ഭവനപദ്ധതികളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്നുണ്ടെന്നും വന്‍തോതില്‍ പണം തട്ടുന്നുണ്ടെന്നുമാണ് എംഎല്‍എയുടെ ആരോപണം. ചന്ദ്രന്‍ എന്ന ട്രൈബല്‍ പ്രൊമോട്ടര്‍ ഒരു സിപിഐഎം അനുഭാവിയായതുകൊണ്ടാണ് എംഎല്‍എ വിഷയത്തില്‍ നേരിട്ട് ഇടപെട്ടതെന്നും ആരോപണമുയരുന്നുണ്ട്.

ഐടിഡിപി ഓഫീസര്‍ ഇല്ലാതിരുന്ന സമയത്ത് ഓഫീസിലെത്തി സെക്ഷന്‍ ക്ലെര്‍ക്ക് ഉള്‍പ്പെടെയുള്ളവരെ നിരത്തി നിര്‍ത്തി സികെ ശശീന്ദ്രന്‍ ചോദ്യം ചെയ്യുന്ന വീഡിയോ ഒരു ഉദ്യോഗസ്ഥന്‍ ക്യാമറയില്‍ പകര്‍ത്തിയതോടെയാണ് വിഷയം വിവാദമായത്. ഒരാളുടെ ശമ്പളം പിടിച്ചുവെച്ചാണോ തോന്ന്യാസം? ചന്ദ്രന്റെ ശമ്പളം നീ കൊണ്ടുതിന്നോ എന്നൊക്കെ ഉദ്യോഗസ്ഥരോട് എംഎല്‍എ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. എംഎല്‍എയുടെ നടപടിയ്‌ക്കെതിരെ ഉദ്യോഗസ്ഥര്‍ പരാതി നല്‍കാനൊരുങ്ങിയിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയ ഇടപെടല്‍ കൊണ്ട് പരാതി നല്‍കുന്നില്ലെന്ന് തീരുമാനിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Popular Stories

    Next Story