Top

‘കാപ്പനോട് പൊറുക്കണം എന്നല്ലാതെ എന്ത് പറയാനാണ്’; പിന്നില്‍നിന്ന് കളിച്ചെന്ന മാണി സി കാപ്പന്റെ ആരോപണത്തോട് എകെ ശശീന്ദ്രന്‍

തിരുവനന്തരപുരം: മന്ത്രിസ്ഥാനം ഉറപ്പാക്കാന്‍ താന്‍ പിന്നില്‍നിന്ന് കളിച്ച കളിയാണ് പുറത്തുപോവുന്നതിലേക്ക് എത്തിച്ചതെന്ന മാണി സി കാപ്പന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എകെ ശശീന്ദ്രന്‍. എന്‍സിപിയെ യുഡിഎഫിനൊപ്പം എത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനു ശേഷമാണ് മാണി സി കാപ്പന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മന്ത്രിസ്ഥാനത്ത് തുടരാന്‍ ഒരു രഹസ്യ ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. കാപ്പനെ മന്ത്രിയാക്കണമെന്ന് ദേശീയ നേത്രത്വം ആവശ്യപ്പെട്ടിട്ടില്ല. കാപ്പന് മന്ത്രി ആകാന്‍ താല്പര്യം ഉണ്ടന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. ‘കാപ്പനോട് പൊറുക്കണം എന്നല്ലാതെ എന്ത് […]

19 Feb 2021 11:39 PM GMT

‘കാപ്പനോട് പൊറുക്കണം എന്നല്ലാതെ എന്ത് പറയാനാണ്’; പിന്നില്‍നിന്ന് കളിച്ചെന്ന മാണി സി കാപ്പന്റെ ആരോപണത്തോട് എകെ ശശീന്ദ്രന്‍
X

തിരുവനന്തരപുരം: മന്ത്രിസ്ഥാനം ഉറപ്പാക്കാന്‍ താന്‍ പിന്നില്‍നിന്ന് കളിച്ച കളിയാണ് പുറത്തുപോവുന്നതിലേക്ക് എത്തിച്ചതെന്ന മാണി സി കാപ്പന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എകെ ശശീന്ദ്രന്‍. എന്‍സിപിയെ യുഡിഎഫിനൊപ്പം എത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടതിനു ശേഷമാണ് മാണി സി കാപ്പന്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മന്ത്രിസ്ഥാനത്ത് തുടരാന്‍ ഒരു രഹസ്യ ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കാപ്പനെ മന്ത്രിയാക്കണമെന്ന് ദേശീയ നേത്രത്വം ആവശ്യപ്പെട്ടിട്ടില്ല. കാപ്പന് മന്ത്രി ആകാന്‍ താല്പര്യം ഉണ്ടന്ന് തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. ‘കാപ്പനോട് പൊറുക്കണം എന്നല്ലാതെ എന്ത് പറയാനാണ്. എന്‍സിപിയുടെ സീറ്റ് ആര്‍ക്കെല്ലാം നല്‍കണം എന്ന് തീരുമാനിക്കുന്നത് താനല്ല. പാലാ സീറ്റ് ആവശ്യപെടണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. ദേശീയ നേതൃത്വവും കൈവിട്ട ശേഷം കാപ്പന് ഒരു പ്രതിയെ വേണം. അതിനാണ് ഈ ആരോപണങ്ങള്‍’, ശശീന്ദ്രന്‍ കുറ്റപ്പെടുത്തി.

തങ്ങള്‍ക്ക് നാല് സീറ്റുകള്‍ മതിയെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അതില്‍ തൃപ്തരാണ്. പാലായില്‍ മത്സരിക്കുമെന്ന് കാപ്പനോ പീതാംബരനോ ആദ്യമേ പറയാന്‍ പാടില്ലായിരുന്നു. പാലാ സീറ്റ് ജോസ് കെ മാണി ആവശ്യപ്പെടും എന്ന് ആര്‍ക്കാണ് അറിയാത്തത്? അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണത്തുടര്‍ച്ച ഉണ്ടാവുകയാണെങ്കില്‍ തന്റെ മന്ത്രിസ്ഥാനം ഉറപ്പാക്കാന്‍ പാലാ സീറ്റ് വിട്ടുകളയണമെന്ന് എകെ ശശീന്ദ്രന്‍ കണക്കുകൂട്ടിയിരുന്നെന്നാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാണി സി കാപ്പന്‍ ആരോപിച്ചത്. പാലാ സീറ്റ് നിഷേധിക്കുമെന്ന് ശശീന്ദ്രനടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നു. താന്‍ പുറത്തുപോകണമെന്ന ആഗ്രഹം ശശീന്ദ്രനുണ്ടായിരുന്നെന്നും കാപ്പന്‍ പറഞ്ഞു.

‘പാലാ സീറ്റ് വാഗ്ദാനം ചെയ്താണ് ജോസ് കെ മാണിയെ കൊണ്ടുവന്നത്. ചര്‍ച്ചകള്‍ക്ക് ശേഷം എന്‍സിപി ജയിച്ച സീറ്റുകളില്‍ ഒന്ന് കൊടുക്കണമെന്ന് ശശീന്ദ്രന്‍ പറഞ്ഞിരുന്നു. കുട്ടനാട് കൊടുക്കാന്‍ പറഞ്ഞപ്പോള്‍ പാലാ വേണമെന്നായിരുന്നു ആവശ്യം. അഞ്ചുവട്ടം എംഎല്‍എയും ഒരുവട്ടം മന്ത്രിയുമായ ശശീന്ദ്രനോട് എലത്തൂരില്‍ നിന്നു മാറാനും താന്‍ അവിടെ മത്സരിക്കാം എന്നും പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. പാലാസീറ്റ് എന്‍സിപിക്ക് നിഷേധിക്കുമെന്ന് എകെ ശശീന്ദ്രനടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നു. എങ്ങിനെയെങ്കിലും പാലാസീറ്റ് പോയിക്കിട്ടിയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്. ഞാന്‍ ഇല്ലെങ്കില്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനത്ത് എതിര്‍പ്പ് ഉണ്ടാകില്ല എന്നതാണ് ശശീന്ദ്രന്‍ കണക്കുകൂട്ടിയത്’, കാപ്പന്‍ പറുന്നതിങ്ങനെ.

എന്‍സിപി വൈസ് പ്രസിഡന്റ് ഭൂപേഷ് ബാബുവിനോട് കാപ്പന്റെ ഭാവിക്ക് യുഡിഎഫിലേക്ക് പോകുന്നതാണ് നല്ലതെന്ന് പറയാന്‍ പറഞ്ഞത് തന്നെ ശശീന്ദ്രന്റെ ആഗ്രഹം വ്യക്തമാക്കുന്നതാണ്. എന്‍സിപി അധ്യക്ഷന്‍ ശരദ്് പവാര്‍ അടക്കമുളളവരെ താന്‍ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Popular Stories

    Next Story