Top

‘എന്‍സിപിക്കാരായതിനാല്‍ ഇടപെടേണ്ടതുണ്ട്, സ്ത്രീ പീഡനമാണെന്ന് അറിഞ്ഞിരുന്നില്ല ‘: എകെ ശശീന്ദ്രന്‍

എന്‍സിപി നേതാവിന്റെ പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണത്തോട് പ്രതികരിച്ച് മന്ത്രി എകെ ശശീന്ദ്രന്‍. അത് തന്റെ ഫോണ്‍ സംഭാഷണം തന്നെയാണെന്നും ഫോണ്‍ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്നും എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ ഇടപെട്ട രണ്ട് നേതാക്കളും തന്റെ പാര്‍ട്ടിക്കാരായതിനാല്‍ ഇടപെടേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. പെരുന്നാള്‍ ഇളവ്: കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് ‘വിഷയത്തില്‍ പരാമര്‍ശിക്കപ്പെട്ട രണ്ട് പേരും […]

20 July 2021 1:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘എന്‍സിപിക്കാരായതിനാല്‍ ഇടപെടേണ്ടതുണ്ട്, സ്ത്രീ പീഡനമാണെന്ന് അറിഞ്ഞിരുന്നില്ല ‘: എകെ ശശീന്ദ്രന്‍
X

എന്‍സിപി നേതാവിന്റെ പീഡന പരാതി ഒതുക്കാന്‍ ഇടപെട്ടുവെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണത്തോട് പ്രതികരിച്ച് മന്ത്രി എകെ ശശീന്ദ്രന്‍. അത് തന്റെ ഫോണ്‍ സംഭാഷണം തന്നെയാണെന്നും ഫോണ്‍ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്നും എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ ഇടപെട്ട രണ്ട് നേതാക്കളും തന്റെ പാര്‍ട്ടിക്കാരായതിനാല്‍ ഇടപെടേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

പെരുന്നാള്‍ ഇളവ്: കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം; പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

‘വിഷയത്തില്‍ പരാമര്‍ശിക്കപ്പെട്ട രണ്ട് പേരും എന്റെ പാര്‍ട്ടിക്കാരനാണ്. പ്രശ്‌നം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്താണുണ്ടായത് എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. നല്ല നിലക്ക് തീര്‍ക്കാന്‍ പറ്റുന്നതാണോയെന്നാണ് അന്വേഷിച്ചത്. മറ്റ് നിര്‍ദേശങ്ങളൊന്നും കൊടുത്തിട്ടില്ല. വിളിക്കുന്ന സമയത്ത് പ്രശ്‌നം എന്താണെന്ന് അറിഞ്ഞിരുന്നില്ല. അത് ഏതൊരു പാര്‍ട്ടിക്കാരനും ചെയ്യുന്നതാണ്.’ എകെ ശശീന്ദ്രന്‍ പറഞ്ഞു.

യുവതിയെ കടന്ന് പിടിച്ച സംഭവം നല്ല നിലയില്‍ തീര്‍ക്കണം എന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. അതിക്രമത്തിന് ഇരയായ യുവതിയുടെ പിതാവിനോടാണ് മന്ത്രി ഇക്കാര്യം ഉന്നയിക്കുന്നത്. ഇതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. മീഡിയ വണ്‍ ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരായ ആരോപണത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. കൊല്ലം കുണ്ടറ സ്വദേശികളാണ് പരാതിക്കാരിയും ആരോപണ വിധേയരും.

‘നല്ല നിലയില്‍ തീര്‍ക്കണം’; സ്ത്രീ പീഡന പരാതി ഒതുക്കാന്‍ ഇടപെട്ട് മന്ത്രി എകെ ശശീന്ദ്രന്‍

കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രന്‍ വിളിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നാണ് മന്ത്രിയുടെ ആവശ്യം. ഇതിന് മറുപടിയായി ഗംഗ ഹോട്ടലിന്റെ മുതലാളി പത്മാകരന്‍ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കി തീര്‍ക്കണമെന്നാണോ പറയുന്നത് എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട് സംഭാഷണത്തില്‍.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയം നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് യുവതിയുടെ അച്ഛനോട് മന്ത്രിയുടെ ആവശ്യം. കയ്യില്‍ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.

Popular Stories

    Next Story