Top

‘കോണ്‍ഗ്രസില്‍ ജനാധിപത്യം പുറംതോടില്‍ മാത്രം’; ലതികാ സുഭാഷിനെ പോലെ നിരവധി പേര്‍ എന്‍സിപിയിലേക്ക് വരുമെന്ന് എകെ ശശീന്ദ്രന്‍

എന്‍സിപി പ്രവേശനത്തിന് തയ്യാറെടുക്കുന്ന ലതികാ സുഭാഷിനെ സ്വാഗതം ചെയ്ത് എന്‍സിപി നേതാവും വനം വകുപ്പ് മന്ത്രിയുമായ എകെ ശശീന്ദ്രന്‍. കോണ്‍ഗ്രസ് ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയാണെന്നും പുറംതോടില്‍ മാത്രമാണ് ജനാധിപത്യം ഉള്ളതെന്നും എകെ ശശീന്ദ്രന്‍ വിമര്‍ശിച്ചു. ഇതെല്ലാം തിരിച്ചറിയാണ് ലതികാ സുഭാഷിന്റെ എന്‍സിപി പ്രവേശനം എന്നും എകെ ശശീന്ദ്രന്‍ കൂട്ടിചേര്‍ത്തു. ‘കോണ്‍ഗ്രസ് ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയാണ് പുറംതോടില്‍ മാത്രമാണ് ജനാധിപത്യം ഉള്ളത്. കോണ്‍ഗ്രസ് സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയാണ് എന്‍സിപി. ഇതെല്ലാം മനസിലാക്കിയാണ് ലതികാ സുഭാഷ് എന്‍സിപിയില്‍ എത്തിയത്. ലതികാ […]

22 May 2021 11:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കോണ്‍ഗ്രസില്‍ ജനാധിപത്യം പുറംതോടില്‍ മാത്രം’; ലതികാ സുഭാഷിനെ പോലെ നിരവധി പേര്‍ എന്‍സിപിയിലേക്ക് വരുമെന്ന് എകെ ശശീന്ദ്രന്‍
X

എന്‍സിപി പ്രവേശനത്തിന് തയ്യാറെടുക്കുന്ന ലതികാ സുഭാഷിനെ സ്വാഗതം ചെയ്ത് എന്‍സിപി നേതാവും വനം വകുപ്പ് മന്ത്രിയുമായ എകെ ശശീന്ദ്രന്‍. കോണ്‍ഗ്രസ് ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയാണെന്നും പുറംതോടില്‍ മാത്രമാണ് ജനാധിപത്യം ഉള്ളതെന്നും എകെ ശശീന്ദ്രന്‍ വിമര്‍ശിച്ചു. ഇതെല്ലാം തിരിച്ചറിയാണ് ലതികാ സുഭാഷിന്റെ എന്‍സിപി പ്രവേശനം എന്നും എകെ ശശീന്ദ്രന്‍ കൂട്ടിചേര്‍ത്തു.

‘കോണ്‍ഗ്രസ് ആത്മാവ് നഷ്ടപ്പെട്ട പാര്‍ട്ടിയാണ് പുറംതോടില്‍ മാത്രമാണ് ജനാധിപത്യം ഉള്ളത്. കോണ്‍ഗ്രസ് സംസ്‌കാരം കാത്തുസൂക്ഷിക്കുന്ന പാര്‍ട്ടിയാണ് എന്‍സിപി. ഇതെല്ലാം മനസിലാക്കിയാണ് ലതികാ സുഭാഷ് എന്‍സിപിയില്‍ എത്തിയത്. ലതികാ സുഭാഷിനെ പോലെ നിരവധി പേര്‍ ഇനിയും വരും. എല്ലാവരേയും സ്വാഗതം ചെയ്യുന്നു.’ എകെ ശശീന്ദ്രന്‍ പറഞ്ഞു.

തന്റെ എന്‍സിപി പ്രവേശനത്തെ കുറിച്ച് ലതികാ സുഭാഷ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും വനിതാ നേതാവ് അറിയിച്ചു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു ദേശീയ പാര്‍ട്ടി എന്ന നിലയിലാണ് എന്‍സിപി പ്രവേശനത്തെ കുറിച്ച് ആലോചിക്കുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു.

‘കോണ്‍ഗ്രസ് പാരമ്പര്യമുള്ള ഒരു ദേശീയ പാര്‍ട്ടി എന്ന നിലയിലാണ് എന്സിപി പ്രവേശനത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. എന്‍സിപിയുടെ ആളുകള്‍ നേരത്തെ വിളിച്ചിരുന്നു. എന്‍സിപി പ്രവേശനത്തോടെ പ്രവര്‍ത്തന മേഖല കൂടുതല്‍ ശക്തമാക്കാന്‍ കഴിയും”.’ എന്നായിരുന്നു ലതികാ സുഭാഷിന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലതികാ സുഭാഷ് കോണ്‍ഗ്രസ് വിട്ടത്. ഇതില്‍ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

Next Story

Popular Stories