എന്‍സിപി ഇടതുമുന്നണി വിടില്ലെന്ന് ആവര്‍ത്തിച്ച് ശശീന്ദ്രന്; ‘കാപ്പന്റേത് വ്യക്തിപരമായ അഭിപ്രായം’
എന്‍സിപി ഇടതുമുന്നണി വിടില്ലെന്നും അത്തരമൊരു ചര്‍ച്ച പാര്‍ട്ടി സംസ്ഥാന, ദേശീയതലങ്ങളില്‍ നടന്നിട്ടില്ലെന്നും മന്ത്രി എകെ ശശീന്ദ്രന്. ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട ഒരു സാഹചര്യവും എന്‍സിപിയില്‍ ഇല്ല. മാണി സി കാപ്പന് യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും ശശീന്ദ്രന് പറഞ്ഞു. കാപ്പന് പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളാണെന്നും അങ്ങനെയൊരാള്‍ ദേശീയനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ സംഘടനാവിരുദ്ധമായി ഒന്നുമില്ലെന്നും മന്ത്രി ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി എകെ ശശീന്ദ്രന്റെ വാക്കുകള്‍: ”എന്‍സിപിയുടെ മുന്നണി മാറ്റം സംബന്ധമായ ഒരു ചര്‍ച്ചയും പാര്‍ട്ടി സംസ്ഥാന, ദേശീയതലത്തില്‍ […]

എന്‍സിപി ഇടതുമുന്നണി വിടില്ലെന്നും അത്തരമൊരു ചര്‍ച്ച പാര്‍ട്ടി സംസ്ഥാന, ദേശീയതലങ്ങളില്‍ നടന്നിട്ടില്ലെന്നും മന്ത്രി എകെ ശശീന്ദ്രന്. ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട ഒരു സാഹചര്യവും എന്‍സിപിയില്‍ ഇല്ല. മാണി സി കാപ്പന് യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും ശശീന്ദ്രന് പറഞ്ഞു. കാപ്പന് പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളാണെന്നും അങ്ങനെയൊരാള്‍ ദേശീയനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ സംഘടനാവിരുദ്ധമായി ഒന്നുമില്ലെന്നും മന്ത്രി ശശീന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി എകെ ശശീന്ദ്രന്റെ വാക്കുകള്‍: ”എന്‍സിപിയുടെ മുന്നണി മാറ്റം സംബന്ധമായ ഒരു ചര്‍ച്ചയും പാര്‍ട്ടി സംസ്ഥാന, ദേശീയതലത്തില്‍ ഇതുവരെ നടന്നിട്ടില്ല. ഇപ്പോള്‍ കേള്‍ക്കുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്. വ്യക്തിപരമായ അഭിപ്രായങ്ങളില്‍ ഞാന്‍ പ്രതികരണം നടത്താന്‍ തയ്യാറാല്ല. അഭ്യുഹങ്ങളില്‍ പ്രതികരിക്കുന്നില്ല. അതിന്റെ പിന്നാലെ പോകേണ്ട കാര്യവുമില്ല. കാരണം ഞാനും കൂടി പങ്കെടുക്കേണ്ട ചര്‍ച്ചയിലാണ് അങ്ങനെയൊരു കാര്യം നടക്കുക. എന്നെ ഒഴിവാക്കി പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടക്കില്ല. മാണി സി കാപ്പന് ദേശീയനേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ സംഘടനാവിരുദ്ധമായി ഒന്നുമില്ല. അദ്ദേഹം പാര്‍ട്ടിയിലെ പ്രധാനനേതാവിലൊരാളാണ്. സീറ്റ് സംബന്ധിച്ച പ്രഫൂല്‍ പട്ടേലും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അത് മുന്നണി മാറ്റം സംബന്ധിച്ചല്ല. ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട ഒരു സാഹചര്യവും കേരളത്തില്‍ ഇല്ല. മാണി സി കാപ്പന് യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ല. അദ്ദേഹം എന്‍സിപിയുടെ നല്ല നേതാവാണ്. അദ്ദേഹം എന്‍സിപിയെ തള്ളി പോകുമെന്ന് വിചാരിക്കുന്നില്ല.”
എല്‍ഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നുള്ള ശക്തമായ സൂചനകള്‍ നല്കി മാണി സി കാപ്പന് ഇന്നലെ രംഗത്തെത്തിയിരുന്നു. പാലാ അടക്കം മത്സരിച്ച നാല് സീറ്റുകളും തരാം എന്ന ഉറപ്പിലാണ് എന്‍സിപി ഇടതുപക്ഷത്ത് തുടരുമെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്. എന്നാല്‍, പാലാ തരില്ല, വേണമെങ്കില്‍ കുട്ടനാട് മത്സരിച്ചോളാന്‍ പറഞ്ഞ സാഹചര്യത്തില്‍ ദേശീയ നേതൃത്വം ഉചിതമായ തീരുമാനമെടുക്കും. മുന്നണി മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യം വെള്ളിയാഴ്ച പറയാമെന്നായിരുന്നു കാപ്പന്റെ മറുപടി. എന്‍സിപി ഒറ്റക്കെട്ടായിട്ടുണ്ടാവുമോ അതോ പിളരുമോ എന്ന ചോദ്യത്തിന് ഹാസ്യരൂപേണ, ഒറ്റക്കെട്ടാണോ രണ്ടുകെട്ടാണോ എന്നെല്ലാം അപ്പോഴറിയാം എന്നും മാണി സി കാപ്പന് പറഞ്ഞു. സിപിഐഎം മുന്നണി മര്യാദ കാണിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് പാലായുടെ മാത്രം വിഷയമല്ല. മറിച്ച് വിശ്വാസ്യതയുടെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുന്നണി വിടുന്ന കാര്യം ഉറപ്പിച്ചോ എന്ന ചോദ്യത്തിന്, എനിക്ക് പിണറായി വിജയനോടും ഇടതുപക്ഷ മുന്നണിയോടും സ്നേഹം മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘കാരണം പാലായില്‍ ഒരുപാട് വികസനങ്ങള്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രി നേരിട്ട് സഹായിച്ചിട്ടുള്ളതാണ്. അതിനെയൊക്കെ നന്ദിപൂര്‍വം സ്മരിക്കുന്നു. പക്ഷേ, 53 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടതുപക്ഷം പിടിച്ചെടുത്ത സീറ്റ്, ജയിച്ച പാര്‍ട്ടിയുടെ കയ്യില്‍നിന്നും എടുത്ത് തോറ്റ പാര്‍ട്ടിക്ക് കൊടുക്കണമെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ ജയിച്ച സീറ്റുകളും മത്സരിച്ച സീറ്റുകളും തരുന്ന സാഹചര്യത്തില്‍മാത്രം എല്‍ഡിഎഫില്‍ തുടരുമെന്നാണ് പ്രഫുല്‍ പട്ടേലും ശരദ് പവാറുമെല്ലാം വ്യക്തമാക്കിയിട്ടുള്ളത്. ഇടതുപക്ഷം എന്‍സിപിയോട് നീതി പുലര്‍ത്തിയിട്ടില്ല എന്ന തോന്നലുണ്ടായി. പ്രഫുല്‍ പട്ടേല്‍ ഫോണില്‍ വിളിച്ചപ്പോള്‍ അദ്ദേഹവും അത് ആവര്‍ത്തിച്ചു’. കാപ്പന് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദേശീയ നേതൃത്വമെടുക്കുന്ന തീരുമാനം എനിക്ക് അനുകൂലമായിരിക്കുമെന്ന ഉത്തമമായ ബോധ്യം എനിക്കുണ്ട്. ആര് പോകും പോകില്ലെന്നൊക്കെയുള്ള കാര്യങ്ങള്‍ പിന്നീട് ആലോചിച്ചാല്‍ മതി. യുഡിഎഫിലെ സ്ഥാനാര്ത്ഥിത്വത്തെക്കുറിച്ചൊന്നും ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. ഇത് പാലായുടെ മാത്രം വിഷയമല്ല. മറിച്ച് വിശ്വാസ്യതയുടെ പ്രശ്നമാണ്. നാല് സീറ്റില്‍ മത്സരിച്ച് മൂന്നിടത്ത് ജയിച്ചു. ജയിച്ചതില്‍ പാലായിലെ വിജയത്തിന് ശേഷമാണ് ഇടതുപക്ഷത്തിന് ഒരു ഉണര്‍വുണ്ടായത് തന്നെ. ആ സീറ്റിന് വേണ്ടി ഒരു പാര്‍ട്ടി വരുമ്പോള്‍, തോറ്റ ആള്‍ക്കുവേണ്ടി ജയിച്ച ആള് എണീറ്റ് പൊക്കോളാന്‍ പറയുന്നത് ന്യായമാണോ?’, കാപ്പന് ചോദിച്ചു.
മുന്നണിയില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു എന്നുള്ള എകെ ശശീന്ദ്രന്റെ പ്രസ്ഥാവന അദ്ദേഹത്തിന്റെ മാത്രം കാര്യമായിരിക്കുമെന്നും കാപ്പന് കൂട്ടിച്ചേര്‍ത്തു. ശശീന്ദ്രന് എലത്തൂരെല്ലാം ഒരു ജില്ലയായി കണക്കുകൂട്ടുന്നുണ്ടാവാം. അതുകൊണ്ടാവും പത്തുജില്ലയൊക്കെ കൂടെയുണ്ടെന്ന് പറയുന്നതെന്നും കാപ്പന് പരിഹസിച്ചു.
- TAGS:
- AK Saseedran
- LDF
- Mani C Kappan
- NCP
- UDF