‘ഇത്തരം ക്രൂരതകള്‍ അനുവദിക്കില്ല’, കര്‍ശന നടപടിയെന്ന് മന്ത്രി എകെ ശശീന്ദ്രന്
കൊച്ചി: പറവൂരില്‍ നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ നടപടിയുണ്ടാവുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്. നായയെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരം ക്രൂരതകള്‍ അരങ്ങേറാന്‍ അനുവദിക്കില്ലെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ ചാലാക്ക സ്വദേശി യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . യൂസഫിനെ നാളെ […]

കൊച്ചി: പറവൂരില്‍ നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ നടപടിയുണ്ടാവുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്. നായയെ കഴുത്തില്‍ കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇത്തരം ക്രൂരതകള്‍ അരങ്ങേറാന്‍ അനുവദിക്കില്ലെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തില്‍ ചാലാക്ക സ്വദേശി യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . യൂസഫിനെ നാളെ കോടതിയില്‍ ഹാജരാക്കും. യൂസഫിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് പൊലീസിനോട് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. യൂസഫിനെതിരെ ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമവും അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.
നായയെ വളര്‍ത്താന്‍ കൊണ്ടുവന്നതാണെന്നും വീട്ടില്‍ അസൗകര്യമായതോടെ കളയാനാണ് ഈ കൃത്യം ചെയ്തതെന്നാണ് യൂസഫ് പൊലീസിനോട് പറഞ്ഞത്.
പറവൂരില്‍ കാറിന് പിന്നില്‍ കെട്ടിവലിച്ച് പരിക്ക് പറ്റിയ നായയെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ അനിമല്‍ വെല്‍ഫെയര്‍ ഓര്ഗനൈസേഷന് പ്രവര്‍ത്തകരാണ് പരിക്കേറ്റ നായയെ കണ്ടെത്തിയത്.
റോഡിലൂടെ വലിച്ചിഴച്ചതിനാല്‍ നായയുടെ മുന്കാലില് പരിക്ക് പറ്റിയിട്ടുണ്ട്. നിലവില്‍ പറവൂര്‍ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് നായയെ. വിദഗ്ധപരിശോധനയ്ക്കായി തൃപ്പൂണിത്തറയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടു പോവും.