‘ഇടപെട്ടത് പാര്‍ട്ടി പ്രശ്നമെന്ന് കരുതി’; മുഖ്യമന്ത്രിയോട് വിശദീകരിച്ച് എകെ ശശീന്ദ്രന്
പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ നടന്നതെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരിച്ച് മന്ത്രി എകെ ശശീന്ദ്രന്. പാര്‍ട്ടി പ്രശ്നമാണെന്ന് കരുതിയാണ് ഫോണില്‍ സംസാരിച്ചത്. പീഢന പരാതി പിന്‍വലിക്കാന്‍ അല്ല ആവശ്യപ്പെട്ടതെന്നും ശശീന്ദ്രന് മുഖ്യമന്ത്രിയോട് വിശദീകരിച്ചു. ഇന്ന് മാധ്യമങ്ങള്‍ക്കും മുമ്പിലും ഇതു തന്നെയാണ് മന്ത്രി ആവര്‍ത്തിച്ചത്. പുറത്തു വന്ന ഫോണ്‍ സംഭാഷണം തന്റെ തന്നെയാണെന്നും ഫോണ്‍ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് എകെ ശശീന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിഷയത്തില്‍ ഇടപെട്ട രണ്ട് […]
20 July 2021 9:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ നടന്നതെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരിച്ച് മന്ത്രി എകെ ശശീന്ദ്രന്. പാര്‍ട്ടി പ്രശ്നമാണെന്ന് കരുതിയാണ് ഫോണില്‍ സംസാരിച്ചത്. പീഢന പരാതി പിന്‍വലിക്കാന്‍ അല്ല ആവശ്യപ്പെട്ടതെന്നും ശശീന്ദ്രന് മുഖ്യമന്ത്രിയോട് വിശദീകരിച്ചു. ഇന്ന് മാധ്യമങ്ങള്‍ക്കും മുമ്പിലും ഇതു തന്നെയാണ് മന്ത്രി ആവര്‍ത്തിച്ചത്.
പുറത്തു വന്ന ഫോണ്‍ സംഭാഷണം തന്റെ തന്നെയാണെന്നും ഫോണ്‍ വിളിക്കുന്നതിന് മുമ്പ് അതൊരു സ്ത്രീ പീഡന പരാതിയാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് എകെ ശശീന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിഷയത്തില്‍ ഇടപെട്ട രണ്ട് നേതാക്കളും തന്റെ പാര്‍ട്ടിക്കാരായതിനാല്‍ ഇടപെടേണ്ട ഉത്തരവാദിത്തം തനിക്കുണ്ടെന്നും ശശീന്ദ്രന് വ്യക്തമാക്കി.
യുവതിയെ കടന്ന് പിടിച്ച സംഭവം നല്ല നിലയില്‍ തീര്‍ക്കണം എന്നാണ് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ മന്ത്രി ആവശ്യപ്പെടുന്നത്. അതിക്രമത്തിന് ഇരയായ യുവതിയുടെ പിതാവിനോടാണ് മന്ത്രി ഇക്കാര്യം ഉന്നയിക്കുന്നത്. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന്, രാജീവ് എന്നിവര്‍ക്കെതിരായ ആരോപണത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. കൊല്ലം കുണ്ടറ സ്വദേശികളാണ് പരാതിക്കാരിയും ആരോപണ വിധേയരും.
കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രന് വിളിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നാണ് മന്ത്രിയുടെ ആവശ്യം. ഇതിന് മറുപടിയായി ഗംഗ ഹോട്ടലിന്റെ മുതലാളി പത്മാകരന് മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കി തീര്‍ക്കണമെന്നാണോ പറയുന്നത് എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട് സംഭാഷണത്തില്‍.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന് കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയം നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് യുവതിയുടെ അച്ഛനോട് മന്ത്രിയുടെ ആവശ്യം. കയ്യില്‍ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.