Top

‘പാലാ സീറ്റില്‍ എന്‍സിപിക്ക് അര്‍ഹതയില്ലാതായി’; കാപ്പന്റെ മുന്നണി മാറ്റം വൈകാരികമെന്ന് എകെ ശശീന്ദ്രന്‍

കോഴിക്കോട്: പാലാ സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ എന്‍സിപിക്ക് അര്‍ഹതയില്ലാതായെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഇനി പാലാ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്നും മാണി സി കാപ്പനെതിരെ നടപടിയെടുക്കുമെന്നും ശശീന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. മാണി സി കാപ്പന്റെ മുന്നണി മാറ്റം രാഷ്ട്രീയമല്ലെന്നും ശശീന്ദ്രന്‍ ആരോപിച്ചു. തികച്ചും വൈകാരികമാണെന്നാണ് ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടത്. ‘കാപ്പന്‍ സ്വയം അച്ചടക്ക നടപടികള്‍ വിളിച്ചു വരുത്തുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി വിരുദ്ധ നിലപാട് പീതാംബരന്‍ മാസ്റ്ററുമായി സംസാരിച്ച് ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത്,’ എകെ […]

14 Feb 2021 12:00 AM GMT

‘പാലാ സീറ്റില്‍ എന്‍സിപിക്ക് അര്‍ഹതയില്ലാതായി’; കാപ്പന്റെ മുന്നണി മാറ്റം വൈകാരികമെന്ന് എകെ ശശീന്ദ്രന്‍
X

കോഴിക്കോട്: പാലാ സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ എന്‍സിപിക്ക് അര്‍ഹതയില്ലാതായെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ഇനി പാലാ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ലെന്നും മാണി സി കാപ്പനെതിരെ നടപടിയെടുക്കുമെന്നും ശശീന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

മാണി സി കാപ്പന്റെ മുന്നണി മാറ്റം രാഷ്ട്രീയമല്ലെന്നും ശശീന്ദ്രന്‍ ആരോപിച്ചു. തികച്ചും വൈകാരികമാണെന്നാണ് ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

‘കാപ്പന്‍ സ്വയം അച്ചടക്ക നടപടികള്‍ വിളിച്ചു വരുത്തുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി വിരുദ്ധ നിലപാട് പീതാംബരന്‍ മാസ്റ്ററുമായി സംസാരിച്ച് ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത്,’ എകെ ശശീന്ദ്രന്‍ പറഞ്ഞു.

എന്‍സിപിയിലെ സ്ഥാനമാനങ്ങള്‍ രാജിവെച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് മാണി സി കാപ്പന്‍ പറഞ്ഞത്. എന്നാല്‍ ‘പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത് ഉചിതമല്ല,
കൂടെ നേതാക്കള്‍ ഉണ്ടെന്ന മാണി സി കാപ്പന്റെ അവകാശവാദത്തിന് യുക്തിയുടെ പിന്‍ബലമില്ല. മൂന്ന് ഭാരവാഹികളില്‍ കൂടുതല്‍ അദ്ദേഹത്തിനൊപ്പമില്ല. വ്യക്തിക്കൊപ്പമാണ് ജനം എന്ന് കരുതിയതാണ് കാപ്പന് തെറ്റുപറ്റിയത്.’ എന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം.

അതേസമയം തനിക്കൊപ്പം 11 ഭാരവാഹികള്‍ കൂടെയുണ്ടാകുമെന്നാണ് കാപ്പന്റെ പ്രഖ്യാപനം.
ഒരാള്‍ക്ക് ഒരു നീതി, മറ്റൊരാള്‍ക്ക് വേറൊരു രീതി എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചത് യുഡിഎഫ് വിട്ടതിന് ശേഷമാണ്. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ല. പറയുന്നതില്‍ നീതി വേണമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

യുഡിഎഫില്‍ താന്‍ എത്തിപ്പെടുന്നത് ഗുണം ചെയ്യുമന്ന് പ്രതീക്ഷിക്കുന്നതായും കാപ്പന്‍ പറഞ്ഞുവെച്ചു. പാലയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ജനങ്ങളുടെ കോടതിയില്‍ വ്യക്തമായ മറുപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാപ്പനെതിരെ മുന്‍പ് പരിഹാസവുമായി രംഗത്തെത്തിയ മന്ത്രി എംഎം മണിയ്ക്കുനേരെയും അദ്ദേഹം ആഞ്ഞടിച്ചു. മണി വാ പോയ കോടാലിയാണെന്നായിരുന്നു കാപ്പന്റെ പ്രതികരണം. എന്‍സിപി ദേശീയ നേതൃത്വം ഇടതുമുന്നണിയ്‌ക്കൊപ്പമാണ്. ഇക്കാര്യം ഇന്നലെ രാത്രി തന്നെ അറിയിച്ചെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ തന്നെ കൂടെനിര്‍ത്താനാണ് ശരദ് പവാര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ അതിന് അനുകൂലമായിരുന്നില്ലെന്നും പാര്‍ട്ടി അവഹേളിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Popular Stories

    Next Story