‘മാണി സി കാപ്പന് മുന്നണി വിടുമെന്നത് മാധ്യമസൃഷ്ടി’; എന്‍സിപി എല്‍ഡിഎഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടക കക്ഷിയെന്ന് എകെ ശശീന്ദ്രന്
പാലാ സീറ്റ് വിഷയത്തില്‍ മാണി സി കാപ്പന് മുന്നണി വിടുമെന്നുളള പ്രചാരണത്തെ നിഷേധിച്ച് ഗതാഗത മന്ത്രിയും എന്‍സിപി നേതാവുമായ എകെ ശശീന്ദ്രന്. എല്‍ഡിഎഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടകകക്ഷിയാണ് എന്‍സിപി. മാണി സി കാപ്പന് യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പന് മുന്നണിമാറുമെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ മന്ത്രി അത്തരമൊരു ചര്‍ച്ചയും പാര്‍ട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ നടന്നിട്ടില്ലന്നും വ്യക്തമാക്കി. പാലാ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് […]

പാലാ സീറ്റ് വിഷയത്തില്‍ മാണി സി കാപ്പന് മുന്നണി വിടുമെന്നുളള പ്രചാരണത്തെ നിഷേധിച്ച് ഗതാഗത മന്ത്രിയും എന്‍സിപി നേതാവുമായ എകെ ശശീന്ദ്രന്. എല്‍ഡിഎഫില്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിക്കുന്ന ഘടകകക്ഷിയാണ് എന്‍സിപി. മാണി സി കാപ്പന് യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
മാണി സി കാപ്പന് മുന്നണിമാറുമെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ മന്ത്രി അത്തരമൊരു ചര്‍ച്ചയും പാര്‍ട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ നടന്നിട്ടില്ലന്നും വ്യക്തമാക്കി. പാലാ സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഒരു ഡിമാന്‍ഡാണ്. പാലാ സീറ്റ് എന്‍സിപിക്ക് വേണം എന്നത് അവരെ സംബന്ധിച്ച് തര്‍ക്ക വിഷയമേ അല്ലന്നും ശശീന്ദ്രന് അഭിപ്രായപ്പെട്ടു.
അതേസമയം പാലാ നിയമസഭ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന് നേരത്തെ പറഞ്ഞിരുന്നു. വിട്ടുവീഴ്ച ചെയ്യാന്‍ താനോ എന്‍സിപിയോ തയ്യാറല്ല എന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.
പാലായില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു. തനിക്ക് ലഭിച്ച ഭൂരിപക്ഷം ലഭിച്ചില്ല. പാലാ വിട്ടു കൊടുക്കുന്ന പ്രശ്നമുദിക്കുന്നില്ല. പാലായിലെ ഫലം ജോസ് കെ മാണിക്ക് അനുകൂലമല്ലെന്നും മാണി സി കാപ്പന് പറഞ്ഞിരുന്നു.