‘മാധ്യമങ്ങള്‍ വേട്ടയാടി, പോസ്റ്ററിനു പിന്നില്‍ സിപിഐഎമ്മുകാരല്ല’; അപ്രിയ സത്യം പറയുന്നില്ലെന്ന് എകെ ബാലന്
തന്റെ ഭാര്യ പികെ ജമീല തരൂരിലെ സ്ഥാനാര്‍ത്ഥിയാവുന്നു എന്ന പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് മന്ത്രി എകെ ബാലന്. ജമീലയുടെ പേര് ജില്ലാക്കമ്മിറ്റിയില്‍ പോലും വന്നിട്ടുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങള്‍ വേട്ടയാടി. ജമീലക്കും തനിക്കുമെതിരെ ഉണ്ടായ പോസ്റ്റര്‍ പ്രചാരണം നടത്തിയത് സിപിഐഎമ്മുകാരല്ല. പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാമെന്നും അപ്രിയസത്യം ഇപ്പോള്‍ പറയുന്നില്ലെന്നും എകെ ബാലന് പാലക്കാട്ട് പറഞ്ഞു. തന്റെ സ്വാധീനം ജില്ലയില്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും എകെ ബാലന് പറഞ്ഞു. എകെ ബാലന്റെ ഭാര്യ പിെക ജമീല തരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ […]

തന്റെ ഭാര്യ പികെ ജമീല തരൂരിലെ സ്ഥാനാര്‍ത്ഥിയാവുന്നു എന്ന പേരില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് മന്ത്രി എകെ ബാലന്. ജമീലയുടെ പേര് ജില്ലാക്കമ്മിറ്റിയില്‍ പോലും വന്നിട്ടുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങള്‍ വേട്ടയാടി. ജമീലക്കും തനിക്കുമെതിരെ ഉണ്ടായ പോസ്റ്റര്‍ പ്രചാരണം നടത്തിയത് സിപിഐഎമ്മുകാരല്ല. പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാമെന്നും അപ്രിയസത്യം ഇപ്പോള്‍ പറയുന്നില്ലെന്നും എകെ ബാലന് പാലക്കാട്ട് പറഞ്ഞു. തന്റെ സ്വാധീനം ജില്ലയില്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും എകെ ബാലന് പറഞ്ഞു.
എകെ ബാലന്റെ ഭാര്യ പിെക ജമീല തരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ പാലക്കാട് നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്ന ഭീഷണിയും പോസ്റ്ററിലുണ്ട്. സിപിഐഎം ഓഫീസ് പരിസരം, മന്ത്രി എകെ ബാലന്റെ വീടുള്ള പറക്കുന്നം, പ്രസ് ക്ലബ് എന്നിവിടങ്ങളിലായാണ് പോസ്റ്ററുകള്‍.
കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരുടെയും പേരെടുത്ത് പറയാതെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ‘ജനാധിപത്യത്തെ കുടുംബസ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുക’, ‘അധികാരമില്ലെങ്കില്‍ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേല്പിക്കല് തുടര്‍ ഭരണം ഇല്ലാതാക്കും’ എന്നും പോസ്റ്ററുകളില്‍ പറയുന്നു.
ജമീല സ്ഥാനാര്‍ഥിയാകുന്നതില്‍ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പട്ടികജാതി ക്ഷേമസമിതിയില്‍ ഉടക്കം അര്‍ഹരായവര്‍ വേറെയുള്ളപ്പോള്‍ ജമീലയെ കെട്ടിയിറക്കരുതെന്നായിരുന്നു തരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിമര്‍ശനം.