Top

പൊലീസ് നിയമ ഭേദഗതി; ജാമ്യം ലഭിക്കുന്ന കേസ്, മാധ്യമ സ്വതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ലെന്നും എകെ ബാലന്‍

തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതി കൊണ്ടുവന്നത് അക്രമങ്ങള്‍ തടയാനെന്ന് മന്ത്രി എകെ ബാലന്‍. മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ല നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്താലും നിയമപ്രകാരം ജാമ്യം ലഭിക്കുന്ന വകുപ്പാണിതെന്നും മന്ത്രി പറഞ്ഞു. ആക്ട് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുക്കുമെന്നും ആശങ്കകള്‍ പരിശോധിച്ച ശേഷം മാത്രമേ നിയമം നടപ്പിലാക്കൂ എന്നും അദ്ദേഹം പ്രതികരിച്ചു. ഈ ഭേദഗതിപ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, […]

22 Nov 2020 11:38 PM GMT

പൊലീസ് നിയമ ഭേദഗതി;  ജാമ്യം ലഭിക്കുന്ന കേസ്, മാധ്യമ സ്വതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ലെന്നും  എകെ ബാലന്‍
X

തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതി കൊണ്ടുവന്നത് അക്രമങ്ങള്‍ തടയാനെന്ന് മന്ത്രി എകെ ബാലന്‍. മാധ്യമ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനല്ല നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് രജിസ്റ്റര്‍ ചെയ്താലും നിയമപ്രകാരം ജാമ്യം ലഭിക്കുന്ന വകുപ്പാണിതെന്നും മന്ത്രി പറഞ്ഞു. ആക്ട് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും എടുക്കുമെന്നും ആശങ്കകള്‍ പരിശോധിച്ച ശേഷം മാത്രമേ നിയമം നടപ്പിലാക്കൂ എന്നും അദ്ദേഹം പ്രതികരിച്ചു.

ഈ ഭേദഗതിപ്രകാരം ആരെങ്കിലും മറ്റൊരു വ്യക്തിയുടെ യശസ്സിനു ഭീഷണിപ്പെടുത്തുകയോ, അപകീര്‍ത്തിപ്പെടുത്തുകയോ, തകര്‍ക്കുകയോ ചെയ്യുന്ന ഉദ്ദേശത്തോടെയുള്ള ഉള്ളടക്കം സൃഷ്ടിക്കുകയോ, പ്രസിദ്ധീകരിക്കുകയോ, വിതരണത്തിനിടയാക്കുകയോ ചെയ്താല്‍ പ്രസ്തുത വ്യക്തി അഞ്ചുവര്‍ഷം തടവിനോ, 10,000 രൂപ പിഴയ്ക്കോ, തടവും പിഴയും ഒന്നിച്ചോ ശിക്ഷിക്കപ്പെടുന്നതാണെന്ന് കേരള പൊലീസ് ആക്ട് 118 (എ) പറയുന്നു.

ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന വിമര്‍ശനം മുന്‍പ് തന്നെ ഉയര്‍ന്നിരുന്നു. ഈ നിയമം സൈബര്‍ ബുള്ളിയിങ്ങിനു മാത്രം ബാധകമായി മാത്രമല്ല പ്രയോഗിക്കപ്പെടുകയെന്ന ആശങ്കയും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. 118 എ ക്രിയാത്മകമായ വിമര്‍ശനങ്ങളെയും മാധ്യമ റിപ്പോര്‍ട്ടിങ്ങിനെയും അഭിപ്രായ സ്വാതന്ത്ര്യത്തെയുമൊക്കെ ബാധിക്കുന്ന തരത്തില്‍ തെറ്റായി വ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിമര്‍ശകരുടെ പക്ഷം. 118 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപെയ്‌നും ആരംഭിച്ചിരുന്നു.

Popular Stories

    Next Story