Top

‘ഞങ്ങള്‍ ചെന്നപ്പോള്‍ ഗവര്‍ണര്‍ സൗഹാര്‍ദ്ദപരമായ നിലപാടെടുത്തു, കാലുപിടുത്തം എന്ന് പറയുന്നത് ശരിയല്ല’; മന്ത്രി എകെ ബാലന്‍

പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികളുടെ അന്തസത്ത പ്രമേയത്തിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും കെസി ജോസഫ് ഭേദഗതി പ്രസ് ചെയ്തത് പ്രതിപക്ഷത്തുള്ളവരെപ്പോലും അത്ഭുതപ്പെടുത്തിയെന്ന് എകെ ബാലന്‍ പറഞ്ഞു.

1 Jan 2021 9:33 PM GMT

‘ഞങ്ങള്‍ ചെന്നപ്പോള്‍ ഗവര്‍ണര്‍ സൗഹാര്‍ദ്ദപരമായ നിലപാടെടുത്തു, കാലുപിടുത്തം എന്ന് പറയുന്നത് ശരിയല്ല’; മന്ത്രി എകെ ബാലന്‍
X

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്‍ഷികപരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേകമായി സഭ വിളിച്ചുചേര്‍ക്കാനുള്ള തീരുമാനം ഗവര്‍ണറെ അറിയിക്കാന്‍ പോയതിനെ കാലുപിടിത്തമെന്ന് പറയുന്നത് ശരിയല്ലെന്ന് മന്ത്രി എകെ ബാലന്‍. തീരുമാനം അറിയിച്ചപ്പോള്‍ ഗവര്‍ണര്‍ വളരെ സൗഹാര്‍ദ്ദപരമായ നിലപാടാണ് എടുത്തതെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു. ഗവര്‍ണറെ മന്ത്രിമാര്‍ ചെന്നുകണ്ടതിനെ ആക്ഷേപിച്ച പ്രതിപക്ഷത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. മാധ്യമം ദിനപ്പത്രത്തില്‍ എഴുതിയ ഒരു ലേഖനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.

പ്രത്യേക സഭ വിളിച്ചുചേര്‍ക്കാന്‍ അനുമതി നിഷേധിച്ച ഗവര്‍ണ്ണറോട് സംസ്ഥാനസര്‍ക്കാര്‍ വളെര തണുപ്പന്‍ സമീപനമാണ് സ്വീകരിച്ചതെന്ന് സഭയില്‍ കെസി ജോസഫ് കുറ്റപ്പെടുത്തിയിരുന്നു. ഗവര്‍ണരുടെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനുപകരം ക്രിസ്തുമസ് കേക്കുമായി ഗവര്‍ണ്ണര്‍ക്കുമുന്നിലെത്തി ശുപാര്‍ശയുമായി കാലുപിടിക്കുന്ന നിലയാണ് സര്‍്ക്കാര്‍ സ്വീകരിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം.

കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെയുള്ള ജനവികാരം പ്രതിഫലിപ്പിക്കുന്ന, ചരിത്രത്തില്‍ ഇടംപിടിച്ച പ്രതിഷേധത്തിനുള്ള വേദിയായി സഭ മാറിയതായി എകെ ബാലന്‍ ലേഖനത്തില്‍പറയുന്നു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പ്രത്യേകസമ്മേളനം ജനങ്ങളുടെ ആശങ്കകള്‍ കൃത്യമായി പരിഗണിച്ചതായി മന്ത്രി പറയുന്നു.

ബിജെപിയില്‍ നിന്നുള്ള ഒ രാജഗോപാല്‍പോലും വോട്ടെടുപ്പ് ആവശ്യപ്പെടാത്തതിനെത്തുടര്‍ന്ന് ഐക്യകണ്ഠേനെ പ്രമേയം പാസാക്കുകയായിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികളുടെ അന്തസത്ത പ്രമേയത്തിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും കെസി ജോസഫ് ഭേദഗതി പ്രസ് ചെയ്തത് പ്രതിപക്ഷത്തുള്ളവരെപ്പോലും അത്ഭുതപ്പെടുത്തിയെന്ന് എകെ ബാലന്‍ പറഞ്ഞു.

Popular Stories

    Next Story