Top

‘ലൈഫ് മിഷന്‍ വിവാദം നിലനില്‍ക്കില്ല’; സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചത് പ്രതിപക്ഷസമരങ്ങള്‍ മൂലമെന്ന് എകെ ബാലന്‍

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതിരൂക്ഷതയിലേക്കുയരാന്‍ കാരണമായത് പ്രതിപക്ഷത്തിന്റെ സമരങ്ങളാണെന്ന ആരോപണവുമായി മന്ത്രി എകെ ബാലന്‍. ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കരെ എംഎല്‍എയുടെ പരാതി നിലനില്‍ക്കുന്നതല്ലെന്നും അതിന് നിയമസാധുതയില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ സൂചിപ്പിച്ചു. അനില്‍ അക്കരയുടേത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന പരാതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിബിഐ അന്വേഷണത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിനായുള്ള നീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷം പറയുന്നത് പച്ചക്കള്ളമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രൊപ്പോസല്‍ പോലും നിയമവകുപ്പിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായി […]

1 Oct 2020 8:16 AM GMT

‘ലൈഫ് മിഷന്‍ വിവാദം നിലനില്‍ക്കില്ല’; സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചത് പ്രതിപക്ഷസമരങ്ങള്‍ മൂലമെന്ന് എകെ ബാലന്‍
X

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതിരൂക്ഷതയിലേക്കുയരാന്‍ കാരണമായത് പ്രതിപക്ഷത്തിന്റെ സമരങ്ങളാണെന്ന ആരോപണവുമായി മന്ത്രി എകെ ബാലന്‍. ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കരെ എംഎല്‍എയുടെ പരാതി നിലനില്‍ക്കുന്നതല്ലെന്നും അതിന് നിയമസാധുതയില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ സൂചിപ്പിച്ചു. അനില്‍ അക്കരയുടേത് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്ന പരാതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിബിഐ അന്വേഷണത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിനായുള്ള നീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷം പറയുന്നത് പച്ചക്കള്ളമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു പ്രൊപ്പോസല്‍ പോലും നിയമവകുപ്പിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. നിയമപരമായി നിലനില്‍പ്പില്ലാത്ത അനില്‍ അക്കരെയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടത്തിയാല്‍ അത് ദൂരവ്യാപകപ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ആരോപിച്ചു. ലൈഫ് പദ്ധതിയെത്തന്നെ ഇല്ലാതാക്കാനുള്ള ഒരു ശ്രമമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ലൈഫ്മിഷന്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം തന്നെയാണ് വേണ്ടത് എന്ന വാദത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് മന്ത്രി തന്റെ പ്രതികരണമറിയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം തിരിച്ചടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Popular Stories

    Next Story