Top

‘നായന്മാരെല്ലാം നിങ്ങളുടെ പോക്കറ്റിലല്ല’; സുകുമാരന്‍ നായര്‍ക്കെതിരെ എകെ ബാലന്‍

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി എകെ ബാലന്‍. നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്നാണ് സുകുമാരന്‍ നായര്‍ ധരിച്ചിരുന്നതെന്നും അതെല്ലാം തെറ്റാണെന്ന് മനസിലായില്ലെയെന്നും എ കെ ബാലന്‍ പറഞ്ഞു. നായന്മാര്‍ എല്ലാവരും തന്റെ പോക്കറ്റിലാണെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. സുകുമാരന്‍ നായര്‍ബിജെപിയിലേക്കോ, കോണ്‍ഗ്രസിലേക്കോ പോകുന്നതിലോ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കുന്നതിനോ എതിരല്ല. എന്നാല്‍ സുകുമാരന്‍ നായര്‍ നല്‍കിയ സന്ദേശം തെറ്റാണ്. നിരിശ്വരവാദികളും ഈശ്വരവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവന തെറ്റായിരുന്നു. ALSO READ: […]

3 May 2021 5:58 AM GMT

‘നായന്മാരെല്ലാം നിങ്ങളുടെ പോക്കറ്റിലല്ല’; സുകുമാരന്‍ നായര്‍ക്കെതിരെ എകെ ബാലന്‍
X

പാലക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവുമായി എകെ ബാലന്‍. നായന്മാരെല്ലാം തന്റെ പോക്കറ്റിലാണെന്നാണ് സുകുമാരന്‍ നായര്‍ ധരിച്ചിരുന്നതെന്നും അതെല്ലാം തെറ്റാണെന്ന് മനസിലായില്ലെയെന്നും എ കെ ബാലന്‍ പറഞ്ഞു.

നായന്മാര്‍ എല്ലാവരും തന്റെ പോക്കറ്റിലാണെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയാണ്. സുകുമാരന്‍ നായര്‍ബിജെപിയിലേക്കോ, കോണ്‍ഗ്രസിലേക്കോ പോകുന്നതിലോ സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കുന്നതിനോ എതിരല്ല. എന്നാല്‍ സുകുമാരന്‍ നായര്‍ നല്‍കിയ സന്ദേശം തെറ്റാണ്. നിരിശ്വരവാദികളും ഈശ്വരവിശ്വാസികളും തമ്മിലുള്ള പോരാട്ടമാണെന്ന അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവന തെറ്റായിരുന്നു.

ALSO READ: സുകുമാരന്‍ നായരുടെ മകള്‍ എംജി സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനം രാജിവച്ചു; രാജി വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിന് പിന്നാലെ

ഇത്തരത്തിലൊരു പരാമര്‍ശം അദ്ദേഹം നടത്തരുതായിരുന്നുവെന്നും എകെ ബാലന്‍ പറഞ്ഞു. തെറ്റുതിരുത്താന്‍ സുകുമാരന്‍ നായര്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസിനെതിരെയും ബാലന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കുപ്പിവള പൊട്ടുന്നത് പോലെ പൊട്ടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പോലും പോകുമെന്നും എകെ ബാലന്‍ പരിഹസിച്ചു.

ALSO READ: ‘ഇടുക്കി കോണ്‍ഗ്രസിന് താഴേത്തട്ട് മുതല്‍ അഴിച്ചുപണി ആവശ്യമുണ്ട്‌’; രാജി സന്നദ്ധതയറിയിച്ച്‌ ഡിസിസി പ്രസിഡന്റ്

Popular Stories

    Next Story