Top

‘ഏത് ഘട്ടത്തിലും അത്താണി, ബ്രണ്ണൻ കോളേജ് ജീവിതത്തിൽ പിണറായിയുടെ സഹായം മറക്കാൻ കഴിയുന്നതല്ല’; പിറന്നാൾ ആശംസകൾ നേർന്ന് എകെ ബാലൻ

സമീപനം, പ്രവർത്തന ശൈലി, പെരുമാറ്റം, സംസാരം, ഭക്ഷണരീതി തുടങ്ങി എല്ലാ കാര്യങ്ങളിലും മൗലികതയുള്ള നേതാവാണ് പിണറായി. എകെ ബാലൻ കുറിച്ചു.

24 May 2021 4:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഏത് ഘട്ടത്തിലും അത്താണി, ബ്രണ്ണൻ കോളേജ് ജീവിതത്തിൽ പിണറായിയുടെ സഹായം മറക്കാൻ കഴിയുന്നതല്ല’; പിറന്നാൾ ആശംസകൾ നേർന്ന് എകെ ബാലൻ
X

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേർന്ന് മുൻ മന്ത്രി എകെ ബാലൻ. ഏത് സന്നിഗ്ധ ഘട്ടത്തിലും അത്താണിയാണ്. എൻ്റെ ബ്രണ്ണൻ കോളേജ് ജീവിതത്തിൽ പിണറായിയുടെ സഹായം മറക്കാൻ കഴിയുന്നതല്ല. സമീപനം, പ്രവർത്തന ശൈലി, പെരുമാറ്റം, സംസാരം, ഭക്ഷണരീതി തുടങ്ങി എല്ലാ കാര്യങ്ങളിലും മൗലികതയുള്ള നേതാവാണ് പിണറായി. എകെ ബാലൻ കുറിച്ചു.

കേരളത്തിൻ്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് ഊഷ്മളമായ പിറന്നാൾ ആശംസകൾ. സ. പിണറായിക്ക് 24 വയസുള്ളപ്പോഴാണ് ഒരു വിദ്യാർഥി സംഘടനാ പ്രവർത്തകനെന്ന നിലയിൽ ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്‌. അന്നു മുതലുള്ള നിരവധി അനുഭവങ്ങൾ ഓർക്കാനുണ്ട്.

എൻ്റെയും എന്നെപ്പോലുള്ളവരുടെയും പൊതു പ്രവർത്തനത്തിൽ വലിയ ശക്തിയും അവസാനിക്കാത്ത ഊർജവുമാണ് അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്നത്. ഞങ്ങളെ രാഷ്ട്രീയമായി വളർത്തിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച നേതാവാണ് പിണറായി. ഏത് സന്നിഗ്ധ ഘട്ടത്തിലും അത്താണിയാണ്. എൻ്റെ ബ്രണ്ണൻ കോളേജ് ജീവിതത്തിൽ പിണറായിയുടെ സഹായം മറക്കാൻ കഴിയുന്നതല്ല.

സമീപനം, പ്രവർത്തന ശൈലി, പെരുമാറ്റം, സംസാരം, ഭക്ഷണരീതി തുടങ്ങി എല്ലാ കാര്യങ്ങളിലും മൗലികതയുള്ള നേതാവാണ് പിണറായി. ഇതുപോലൊരു വ്യക്തിത്വത്തെ കാണാൻ പ്രയാസമായിരിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളുടെ മുന്നിലും അല്ലാത്തപ്പോൾ ജനങ്ങളുടെ പിന്നിലും എന്നതാണ് അദ്ദേഹത്തിൻ്റെ നയം.

കേരളത്തെ രക്ഷിക്കാൻ പിണറായി മുഖ്യമന്ത്രിയാകണമെന്നാണ് പൊതുസമൂഹത്തിൻ്റെ മനസ്സിലുള്ള വികാരമെന്ന് ഏഴു വർഷം മുമ്പ് ഒരു ദൃശ്യ മാധ്യമത്തോട് ഞാൻ പറഞ്ഞിരുന്നു. അതിനു ശേഷം പിണറായി മുഖ്യമന്ത്രിയായി. അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ ഞാൻ അംഗമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. അതും യാഥാർഥ്യമായി. മികച്ച രീതിയിൽ എൽ ഡി എഫിനെ വിജയത്തിലേക്ക് നയിച്ച് തുടർ ഭരണവും യാഥാർഥ്യമാക്കി. പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൻ്റെ ആദ്യ ദിവസം അദ്ദേഹത്തിൻ്റെ പിറന്നാൾ കൂടിയായത് ഏറെ ആഹ്ലാദകരമാണ്. ഏറെ സന്തോഷത്തോടെ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്നു. ” എകെ ബാലൻ

Next Story