Top

‘ലൈഫ് മിഷന്‍ നിര്‍ത്തുമെന്ന് പറയുന്ന ഹസ്സന്‍, ഇക്കാര്യം പി കെ വേലായുധന്റെ ഭാര്യയോട് പറഞ്ഞാല്‍ ചൂല് കൊണ്ട് തല്ലു കിട്ടും’: മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: നാലുമിഷനുകളും നിര്‍ത്തുമെന്ന പ്രസ്താവന സ്വബോധമുള്ളവരാരും നടത്തില്ലെന്ന് മന്ത്രി എകെ ബാലന്‍. ലൈഫ് മിഷന്‍ നിര്‍ത്തുമെന്ന് പറയുന്ന എംഎം ഹസ്സന്‍ അത് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി കെ വേലായുധന്റെ ഭാര്യ ഗിരിജയുടെ അടുത്തു പോയി പറഞ്ഞാല്‍ ചൂല് കൊണ്ട് തല്ലു കിട്ടുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷന്റെ കീഴിലാണ് തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ഗിരിജക്ക് ഫ്‌ളാറ്റ് ലഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരാണ് അവര്‍ക്ക് വീട് നല്‍കിയത്. ഈ സഹായം മരിച്ചാലും മറക്കില്ലെന്നാണ് ഗിരിജ പറഞ്ഞത്. […]

12 Dec 2020 8:40 AM GMT

‘ലൈഫ് മിഷന്‍ നിര്‍ത്തുമെന്ന് പറയുന്ന ഹസ്സന്‍, ഇക്കാര്യം പി കെ വേലായുധന്റെ ഭാര്യയോട് പറഞ്ഞാല്‍ ചൂല് കൊണ്ട് തല്ലു കിട്ടും’: മന്ത്രി എകെ ബാലന്‍
X

തിരുവനന്തപുരം: നാലുമിഷനുകളും നിര്‍ത്തുമെന്ന പ്രസ്താവന സ്വബോധമുള്ളവരാരും നടത്തില്ലെന്ന് മന്ത്രി എകെ ബാലന്‍. ലൈഫ് മിഷന്‍ നിര്‍ത്തുമെന്ന് പറയുന്ന എംഎം ഹസ്സന്‍ അത് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അന്തരിച്ച പി കെ വേലായുധന്റെ ഭാര്യ ഗിരിജയുടെ അടുത്തു പോയി പറഞ്ഞാല്‍ ചൂല് കൊണ്ട് തല്ലു കിട്ടുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷന്റെ കീഴിലാണ് തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ഗിരിജക്ക് ഫ്‌ളാറ്റ് ലഭിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരാണ് അവര്‍ക്ക് വീട് നല്‍കിയത്. ഈ സഹായം മരിച്ചാലും മറക്കില്ലെന്നാണ് ഗിരിജ പറഞ്ഞത്. ഇതാണ് ലക്ഷക്കണക്കിന് ജനങ്ങള്‍ ഏറ്റുപറയുന്നതെന്നും മന്ത്രി പറഞ്ഞു.

ലൈഫ് മിഷന്റെ ഗുണഭോക്താക്കളില്‍ വലിയൊരു വിഭാഗം പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരുമാണ്. എല്ലാ മിഷനുകളും തകര്‍ക്കുമെന്നാണ് ഹസ്സന്‍ പറയുന്നത്. ഹസ്സന്‍ താമസിക്കുന്ന വഴുതക്കാട് പ്രദേശത്തുള്ള സര്‍ക്കാര്‍ സ്‌കൂളും സര്‍ക്കാര്‍ ആശുപത്രിയും ഒന്നു പോയി നോക്കുക. അവിടെയുള്ള ജനങ്ങളോട് ആര്‍ദ്രം പദ്ധതിയും പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയും ഇല്ലാതാക്കുമെന്ന് പറഞ്ഞാല്‍ അപ്പോള്‍ അറിയും. കേരളത്തിലെ വയലേലകളില്‍ പോവുക. വറ്റിവരണ്ട തോടുകളും കുളങ്ങളുമുണ്ടായിരുന്ന സ്ഥലങ്ങളില്‍ പോവുക. ഹരിതം പദ്ധതിയുടെ നേട്ടങ്ങള്‍ അവിടെ കാണാന്‍ കഴിയും. വര്‍ഷങ്ങളായി തരിശായി കിടന്ന 1.31 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നെല്‍ക്കൃഷി ചെയ്തു. 2466 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കി. 1391 കിലോമീറ്റര്‍ തോടുകള്‍ പുനരുജ്ജീവിപ്പിച്ചു. 3900 കുളങ്ങള്‍ നവീകരിച്ചു. 16665 കിണറുകള്‍ റീചാര്‍ജു ചെയ്തു. ഈ നാല് മിഷനുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അന്നത്തെ ഗവര്‍ണര്‍ ജസ്റ്റിസ്. പി. സദാശിവമാണ് നിര്‍വഹിച്ചത്. ഇന്ത്യ ശ്രദ്ധിക്കേണ്ട നേട്ടമാണ് ഈ നാല് മിഷനുകളെന്ന് പിന്നീട് അദ്ദേഹം പോയ സ്ഥലങ്ങളിലെല്ലാം പ്രസംഗിച്ചു. ഈ മിഷനുകളെ തകര്‍ക്കുമെന്ന് പറയാന്‍ ഹസ്സന് എങ്ങനെ നാവ് പൊന്തുന്നു? ഒറ്റപ്പെട്ട എന്തെങ്കിലും സംഭവമുണ്ടായാല്‍ ഒരു പദ്ധതി തന്നെ വേണ്ടെന്ന് പറയുന്നത് എന്ത് ബോധത്തിന്റെ അടിസ്ഥാനത്തിലാണ്? തെറ്റു ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഏതെങ്കിലും സ്‌കൂള്‍ കെട്ടിടത്തിനടുത്ത് പോയി സിമന്റ് ചുരണ്ടിയെടുത്ത് കിഫ്ബിയുടെ തകരാറാണെന്ന് പറയുകയാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നാല് മിഷനുകളും ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ആലോചിക്കാന്‍ പോലും കഴിയാത്തതാണ്. ജനജീവിതത്തെയാകെ ഗുണപരമായി മാറ്റിയ പദ്ധതികളാണിവ. അവ നമ്മുടെ അന്തരീക്ഷത്തെ മാറ്റി. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തി. അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ പുതുതായി പൊതു വിദ്യാലയങ്ങളിലെത്തി. ഇത്രയും പ്രതിസന്ധിയുണ്ടായിട്ടും ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നില്ല. ഇതെല്ലാം കണ്ട് കണ്ണ് മഞ്ഞളിച്ചവര്‍ക്കും സ്വബോധം നഷ്ടപ്പെട്ടവര്‍ക്കും മാത്രമേ ഈ മിഷനുകള്‍ ഇല്ലാതാക്കുമെന്ന് പറയാന്‍ കഴിയൂ. എന്നാല്‍ ഇതിന് വിപരീതമായി പ്രതിപക്ഷ നേതാവ് അല്‍പ്പം മയപ്പെടുത്തി, പരിശോധിക്കുമെന്നാണ് പറഞ്ഞത്. അത്രയ്ക്ക് നല്ലത്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അവരെ തിരിഞ്ഞു കുത്തുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും തെളിയിക്കാന്‍ കഴിഞ്ഞില്ല. വീണിടത്ത് കിടന്ന് ഉരുളുകയാണ് പ്രതിപക്ഷം. നാല് മിഷനും ഇല്ലാതാക്കുമെന്ന് അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് സമയത്തും പറയണം. കേരള മനസ്സ് എന്താണെന്ന് അപ്പോള്‍ മനസ്സിലാകും. എവിടെ മത്സരിച്ചാലും ഹസ്സന്‍ തോല്‍ക്കുമെന്ന് പറഞ്ഞത് കെ. മുരളീധരനാണ്. അതിനാല്‍ ഹസ്സന് ജനങ്ങളെ പേടിക്കേണ്ടതില്ല. കോണ്‍ഗ്രസിന്റെ നിലവിലുള്ള ജനസ്വാധീനം പോലും ഇല്ലാതാക്കാനാണ് ഹസ്സന്‍ പരിശ്രമിക്കുന്നത്. ജമാ അത്തെ ഇസ്ലാമിക്ക് യുഡിഎഫിലേക്ക് പാലം പണിതതാണ് യുഡിഎഫ് കണ്‍വീനറായപ്പോള്‍ ഹസ്സന്‍ ആകെ ചെയ്ത കാര്യമെന്നും മന്ത്രി വ്യക്തമാക്കി.

Next Story