Top

‘കെ സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പാണ്, അതെനിക്ക് അറിയാം’; സുധാകരനെ പേടിക്കുന്ന കോണ്‍ഗ്രസുകാരുടെ ഹാലേലൂയ്യയെന്ന് എകെ ബാലന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി കെ സുധാകരന് ചെറുപ്പം മുതലേ മുഖ്യന്ത്രി പിണറായി വിജയനോട് വെറുപ്പാണെന്ന് മന്ത്രി എകെ ബാലന്‍. സുധാകരനെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന കോണ്‍ഗ്രസുകാരുണ്ട്. സുധാകരന്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസുകാര്‍ കാണിക്കണമെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണ്. അത് എനിക്കറിയാം. ബ്രണ്ണന്‍ കോളെജില്‍നിന്ന് സഖാവ് പിണറായി വിജയന്‍ പിരിയുമ്പോഴാണ് ഞാന്‍ ബ്രണ്ണന്‍ കോളെജിലേക്ക് ചെല്ലുന്നത്. എന്റെ സീനിയറായി അവിടെ പഠിക്കുന്ന ആളാണ് ഈ സുധാകരന്‍. […]

5 Feb 2021 3:55 AM GMT

‘കെ സുധാകരന് ചെറുപ്പം മുതലേ പിണറായിയോട് വെറുപ്പാണ്, അതെനിക്ക് അറിയാം’; സുധാകരനെ പേടിക്കുന്ന കോണ്‍ഗ്രസുകാരുടെ ഹാലേലൂയ്യയെന്ന് എകെ ബാലന്‍
X

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി കെ സുധാകരന് ചെറുപ്പം മുതലേ മുഖ്യന്ത്രി പിണറായി വിജയനോട് വെറുപ്പാണെന്ന് മന്ത്രി എകെ ബാലന്‍. സുധാകരനെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന കോണ്‍ഗ്രസുകാരുണ്ട്. സുധാകരന്‍ അങ്ങനെ പറയാന്‍ പാടില്ലെന്ന പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസുകാര്‍ കാണിക്കണമെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണ്. അത് എനിക്കറിയാം. ബ്രണ്ണന്‍ കോളെജില്‍നിന്ന് സഖാവ് പിണറായി വിജയന്‍ പിരിയുമ്പോഴാണ് ഞാന്‍ ബ്രണ്ണന്‍ കോളെജിലേക്ക് ചെല്ലുന്നത്. എന്റെ സീനിയറായി അവിടെ പഠിക്കുന്ന ആളാണ് ഈ സുധാകരന്‍. സമരങ്ങളുമായൊക്കെ ബന്ധപ്പെട്ട് ബ്രണ്ണന്‍ കോളെജില്‍ പിണറായി വിജയന്‍ പലപ്പോഴും വരാറുണ്ടായിരുന്നു. ആ ഒരോര്‍മ്മ അദ്ദേഹത്തിന്റെ മനസില്‍ ഉണ്ടായിരിക്കുന്നിടത്തോളം കാലം ആ വെറുപ്പുണ്ടാവും. ലേശം ബുദ്ധിമുട്ട് പിണറായി വിജയനോട് അദ്ദേഹത്തിനുണ്ട്. പിന്നെ, സുധാകരനെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്ന കുറച്ച് കോണ്‍ഗ്രസുകാരുണ്ട്. അപ്പോള്‍പ്പിന്നെ അദ്ദേഹത്തിന്റെ കൂടെ ഹാലേലൂയ്യ പാടിയിട്ട് പോവും. ഇതൊരിക്കലും അദ്ദേഹം പറയാന്‍ പാടില്ലാത്തതാണ്. പിണറായി വിജയന്റെ അച്ഛന്‍ ചെത്തുതൊഴിലാളി ആയിപ്പോയി എന്നത് ഒരു അയോഗ്യതയാണോ? അയാള്‍ മുഖ്യമന്ത്രി ആയിക്കഴിഞ്ഞാല്‍ ഫ്‌ളൈറ്റില്‍ പോകാന്‍ പാടില്ല, എസിയില്‍ കയറാന്‍ പാടില്ല എന്നുള്ളതൊക്കെ ഒരു അധമ ബോധമാണ്’, എകെ ബാലന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ നടത്തിയ അധിക്ഷേപത്തില്‍ വിവാദം മുറുക്കിയിരിക്കുകയാണ് ഇടതുപക്ഷം. നിരവധി നേതാക്കളാണ് സുധാകരനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ആദ്യം സുധാകരനെ തള്ളിയെങ്കിലും പിന്നീട് അനുകൂലിച്ചുള്ള നിലപാടുകളാണ് യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനും സുധാകരനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അപഹസിച്ചു. തലശ്ശേരിയില്‍ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.

Popular Stories

    Next Story