Top

‘തിരുവനന്തപുരത്തും പാലക്കാടും ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ട്’; അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമെന്ന് എകെ ബാലന്‍

തിരുവനന്തപുരം കോര്‍പറേഷന് കോണ്‍ഗ്രസിന് ലഭിക്കാന്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ മടിയില്ലെന്ന് മന്ത്രി എകെ ബാലന്‍. പാലക്കാട് നഗരസഭയിലും കേവലഭൂരിപക്ഷം കിട്ടാന്‍ ബിജെപിയെ കോണ്‍ഗ്രസ് സഹായിക്കുന്നെന്നും എകെ ബാലന്‍ ആരോപിച്ചു. ജമാഅത്തയും മുസ്ലീംലീഗും കോണ്‍ഗ്രസും ആര്‍എസ്എസും ബിജെപിയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നെന്നും ബാലന്‍ പറഞ്ഞു. എല്‍ഡിഎഫിനെതിരായി ഇത്തരത്തില്‍ വൃത്തികെട്ട വ്യാജപ്രചരണങ്ങള്‍ നടന്ന തെരഞ്ഞെടുപ്പില്ലെന്നും എകെ ബാലന്‍ പറഞ്ഞു. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 61.31 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് ഇലക്ഷന്‍ കമീഷന്‍ അറിയിച്ചു.തിരുവനന്തപുരത്ത് […]

8 Dec 2020 4:19 AM GMT

‘തിരുവനന്തപുരത്തും പാലക്കാടും ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ട്’; അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമെന്ന് എകെ ബാലന്‍
X

തിരുവനന്തപുരം കോര്‍പറേഷന് കോണ്‍ഗ്രസിന് ലഭിക്കാന്‍ ബിജെപിക്കൊപ്പം നില്‍ക്കാന്‍ മടിയില്ലെന്ന് മന്ത്രി എകെ ബാലന്‍. പാലക്കാട് നഗരസഭയിലും കേവലഭൂരിപക്ഷം കിട്ടാന്‍ ബിജെപിയെ കോണ്‍ഗ്രസ് സഹായിക്കുന്നെന്നും എകെ ബാലന്‍ ആരോപിച്ചു. ജമാഅത്തയും മുസ്ലീംലീഗും കോണ്‍ഗ്രസും ആര്‍എസ്എസും ബിജെപിയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നെന്നും ബാലന്‍ പറഞ്ഞു. എല്‍ഡിഎഫിനെതിരായി ഇത്തരത്തില്‍ വൃത്തികെട്ട വ്യാജപ്രചരണങ്ങള്‍ നടന്ന തെരഞ്ഞെടുപ്പില്ലെന്നും എകെ ബാലന്‍ പറഞ്ഞു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 61.31 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് ഇലക്ഷന്‍ കമീഷന്‍ അറിയിച്ചു.
തിരുവനന്തപുരത്ത് 58 ശതമാനമാണ് പോളിംഗ്. പത്തനം തിട്ടയില്‍ 60.98 ശതമാനവും കൊല്ലത്ത് 62.90 ശതമാനവും രേഖപ്പെടുത്തി. ആലപ്പുഴയില്‍ 64.79 ഉം ഇടുക്കിയില്‍ 63.35 ശതമാനവും രേഖപ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് രാവിലെ 7ന് തന്നെ വോട്ടെടുപ്പ് തുടങ്ങിയത്. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായത് വോട്ടിങ് വൈകിച്ചു. ആലപ്പുഴയില്‍ 7 ഇടത്തും പത്തനം തിട്ടയില്‍ രണ്ടിടത്തും വോട്ടിങ് യന്ത്രം തകരാറിലായി. ആലപ്പുഴയില്‍ 7 ഇടത്ത് വോട്ടിങ് യന്ത്രം തകരാറിലായത് വോട്ടെടുപ്പിനെ അല്‍പനേരം ബാധിച്ചു. പത്തനംതിട്ട റാന്നി പുല്ലൂപ്രത്തും വോട്ടിങ് യന്ത്രം തകരാറിലായി.

കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച പകല്‍ മൂന്നിനുള്ളില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ട എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കും. പകല്‍ മൂന്നിനുശേഷവും ചൊവ്വാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയും കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാം. അവര്‍ ചൊവ്വാഴ്ച വൈകിട്ട് ആറിനുമുമ്പ് ബൂത്തിലെത്തണം. ക്യൂവിലുള്ള എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്തശേഷം ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. പിപിഇ കിറ്റ് ധരിച്ച് എത്തണം. പ്രത്യേകം നാമനിര്‍ദേശം ചെയ്യപ്പെട്ട ഹെല്‍ത്ത് ഓഫീസറുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. ഇവര്‍ പോളിങ് സ്റ്റേഷനില്‍ കയറുംമുമ്പ് പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിക്കണം.

Next Story